വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Friday, October 22, 2010

ഒരു തണുത്ത രാത്രിയില്‍ ...

അനുഭവങ്ങള്‍ ചിലപ്പോള്‍ നിസാരമാകും .പക്ഷെ പലതും മനസ്സില്‍ അത്ര വലിയ കാരണങ്ങള്‍ ഇല്ലാതെ തന്നെ ഇടം പിടിക്കും .വിവരണങ്ങള്‍ക്കു അതീതമാകും ചിലപ്പോള്‍ ചില അനുഭവങ്ങള്‍ നല്‍കുന്ന ഇടകലര്‍ന്ന വികാരങ്ങള്‍ ...അങ്ങിനെ ഒരു ദിവസം ആയിരുന്നു ഇന്നലെ ....ഇന്നലെ നല്ല തണുപ്പായിരുന്നു...മൈനസ് രണ്ടുവരെ വന്നു...തണുത്തുറഞ്ഞു നില്‍ക്കുന്ന ബന്ധങ്ങളില്‍ നിന്നും ഉഷ്മളമായ ഒരു ബന്ധത്തെ കിട്ടുക ഒരിത്തിരി പ്രയാസം നിറഞ്ഞ കാര്യം തന്നെ ...ചില ബന്ധങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് മനസ്സില്‍ വേരോടും...ഒരു വാക്കോ ,പ്രവര്‍ത്തിയോ നോക്കോ മതിയാകും അവയ്ക്ക് തളിരിടാന്‍ ...

എന്നെ സ്വന്തം ചേച്ചിയെ പോലെ സ്നേഹിക്കുന്ന ഒരു കുട്ടുകാരി ...എപ്പോഴോ ഫോണിലുടെയുള്ള സംസാരത്തില്‍ അവള്‍ പറഞ്ഞു "എനിക്ക് നീ എന്റെ അക്കാ മാതിരി " ...തമിള്‍ ബ്രാഹ്മിണ്‍ കുട്ടിയായ സുഖിയുടെ വാക്കില്‍ ഒരിക്കലും എനിക്ക്  ഒരു മുഖസ്തുതി കാണാന്‍ കഴിയാറില്ല...സുഖിയുടെയും വെങ്കിയുടെയും ഒന്നാം  വിവാഹ വാര്‍ഷിക ദിനം ആയിരുന്നു ഇന്നലെ  ..കഴിഞ്ഞ ആഴ്ച അവരെ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തിന് വിളിച്ചപ്പോഴേ അവര്‍ പറഞ്ഞു വെച്ചു ആ ദിനത്തില്‍ തീര്‍ച്ചയായും അവരുടെ വീട്ടില്‍  വരണം എന്ന് ...അവരുടെ നിഷ്കളങ്കമായ ക്ഷണത്തിന് മുന്നില്‍ വരില്ല എന്ന് പറയാന്‍ കഴിയാതെ ഞങ്ങള്‍  കുഴങ്ങി...കാരണം ഡിന്നര്‍ പാര്‍ട്ടിയാണ്...പിറ്റേന്നു ഓഫീസും മറ്റും ഉണ്ട് താനും ...ശരി വേഗം പോയി തിരിച്ചു പോരാം എന്ന് തന്നെ കരുതി...അങ്ങിനെ ദിവസം വന്നെത്തിയപ്പോള്‍ അതിനോടൊപ്പം ഒരു പ്രശ്നവും വന്നെത്തി ...ഗൃഹാതരത്വം  തോന്നിപ്പിക്കുന്ന പൊടുന്നനെയുള്ള ബസ്‌ സമരം ...വലഞ്ഞില്ലേ ഞങ്ങള്‍ ...അതിലുപരി മുടിഞ്ഞ തണുപ്പും ..നടക്കാന്‍ ഞാന്‍ ആമയായത് കൊണ്ട് അര മണിക്കൂര്‍ എടുക്കേണ്ട ഇടത്ത്  ഒരു മണിക്കൂര്‍...എന്നെ അറിയാവുന്ന എന്റെ മുയല്‍ ചേട്ടന്‍ കണക്കു കൂട്ടി  സങ്കടപെട്ടു "ഹോ ഒരു മണിക്കുര്‍ നടക്കണം ഈ തണുപ്പത്ത് "   ...അവസാനം നടക്കാന്‍ തന്നെ തീരുമാനിച്ചു...പോകുന്നതിനു മുന്പായി എന്തോ, വാങ്ങി വെച്ച ഗിഫ്റിനു ഉപരി ഞാന്‍ തന്നെ എന്റെ കൈ  കൊണ്ട് എന്തെങ്കിലും അവര്‍ക്ക് ഉണ്ടാക്കി കൊടുക്കണം എന്ന് മനസ്സ് വലാതെ ശഠിച്ചു  .കാരണം അടുത്ത മാസാവസാനത്തോടെ അവര്‍ ഫ്രാന്‍സ്നോട് വിട പറയുകയാണ് ..വീണ്ടും ദൂരെക്ക് പറക്കുകയാണ് ...കാനഡ ...അവരിപ്പോള്‍ കാനേഡിയന്‍ കനവുകളില്‍  മുഴുകി  നാളുകള്‍ തള്ളിനീക്കുകയാണ്.

അങ്ങിനെ   ഞാന്‍ അവര്‍ക്കായി ഒരു കാര്‍ഡ്‌ ഉണ്ടാക്കി..അവരുടെ പടവും മറ്റും വെച്ച്  ...ഒപ്പം മറ്റു ഗിഫ്ടും കേക്കും കൊടുക്കാന്‍ ഒരു കവരും...സത്യത്തില്‍ അവര്‍ മറ്റു പൈസ കൊടുത്തു വാങ്ങിയ ഗിഫ്റ്റ്നേക്കാള്‍ ഒത്തിരി ഇഷ്ട്ടപെട്ടത്‌ ഞാന്‍ എന്റെ സമയം എടുത്തു ഉണ്ടാക്കിയ ആ കാര്‍ഡും കവറും   ആയിരുന്നു ...അവരുടെ പ്രശംസാ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഏതോ വലിയ കാര്‍ഡ്‌ കമ്പനിയുടെ ഉടമയാവും എന്നുവരെ തോന്നി ..പക്ഷെ നിലത്തു കാല് സിമന്റ്‌ ഇട്ടു ഉറപ്പിച്ചു നിര്‍ത്തിയത് കൊണ്ട് തന്നെ ആകാശത്തേക്ക് ഉയര്‍ത്തപെട്ടില...ആശ്വാസം...

അവരുടെ വിവാഹവാര്‍ഷികം സത്യത്തില്‍ ഞങ്ങള്‍ക്കാണ് ഒരു നല്ല ഓര്‍മ്മയായത്‌ ...കൊടും തണുപത്തു വിറച്ചു കൊണ്ടു പത്തരമണിക്ക് രാത്രിയുള്ള ആ നടത്തം ഒരു നടത്തം തന്നെയായിരുന്നു ...ഈ ആമയെകൊണ്ട് മുയല്‍ ചേട്ടന്‍ വലഞ്ഞു എന്ന് പറയുന്നതാണ് ഉചിതം  ...ഇഴഞ്ഞിഴഞ്ഞു ഇങ്ങു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ടാളും ഐസ് കട്ടയെപോലെ ഉറച്ചിരുന്നു ....ഇതിനെല്ലാം സാക്ഷിയായി ഞങ്ങളോടൊപ്പം നടക്കാന്‍ പൂര്‍ണ്ണ   വട്ടത്തിലുള്ള ഒരു  ഐസ് കട്ടയും ഉണ്ടായിരുന്നു ...നമ്മുടെ അമ്പിളി ചേട്ടന്‍ .

Friday, October 8, 2010

എന്റെ ആദ്യപ്രണയത്തിലെ അവള്‍

അവള്‍ എന്റെ പഴയ കുട്ടുകാരിയാണ്..നിഷ്കളങ്കമായി അവളെ സ്നേഹിച്ച നാളുകള്‍ ...ഒരു പക്ഷെ എനിക്കവളോട് ഒരു തരം അസൂയ നിറഞ്ഞ പ്രണയമായിരുന്നു എന്ന് പറയാം ...ആരെയും കൊതുപ്പിക്കുന്ന അവളുടെ തുവെള്ള നിറവും,ആരെയും വശീകരിക്കുന്ന കള്ള ചിരിയും,ഏതു നേരത്തും മനസ്സിന്റെ വൈകാരികതയെ മത്തു പിടിപ്പിക്കുന്ന പരിമളവും  പരത്തി നില്‍ക്കുന്ന അവളെ കടന്നു പോകുമ്പോള്‍...എന്റെ പ്രണയവല്ലരി മൊട്ടിടുടുകയും...ആ വാത്സല്യത്താല്‍   ഞാന്‍ പലപ്പഴും അവളെ  തലോടിയിട്ടുണ്ട് ...അതേറ്റവള്‍ സ്നേഹത്താല്‍ തലയാട്ടുകയും,കാറ്റിനോടൊപ്പം താളം കാട്ടി   കുണുങ്ങി കുണുങ്ങി ചിരിക്കുമ്പോള്‍ ഞാന്‍  വീണ്ടും തിരികെ  ഓടിച്ചെന്നു ആരും കാണാതെ അവളെ പുണര്‍ന്നു;  പ്രണയാര്‍ദ്രമായ  ഒരു ചുംബനം നല്‍കാറുണ്ടായിരുന്നു ...


എന്റെ മുല്ലയെ ...അതെ അവള്‍  മുല്ല ..എന്റെ കുട്ടികാലത്തെ ആദ്യ പ്രണയം...ജസ്മികുട്ട്യുടെ "മുറ്റത്ത്‌ ഞാനൊരു  മുല്ല നട്ടു" എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്നെ അവ കൂട്ടികൊണ്ടുപോയത് എന്റെ പഴമയിലെക്കാണ്...  മുല്ല എന്റെയും ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ട ഒരു കുട്ടുകാരിയാണ്  ..എല്ലാ പൂക്കള്‍ക്കും  എന്റെ മനസ്സില്‍ സ്ഥാനം ഉണ്ട് ..അതില്‍ എന്നും  ഒന്നാംസ്ഥാനരോഹിണി ഇവള്‍ തന്നെ ..മുല്ല  ..അവളോട്‌  ജസ്മി പറഞ്ഞപോലെ ആത്മാവിനെ അടുത്തറിയുന്ന ഒരു ബന്ധം തന്നെയാണ് ....വളരെ ചെറുപ്പത്തിലെ ഉള്ളു തൊട്ടറിഞ്ഞ ബന്ധം ... 

ഞാന്‍ ഏറെയും എന്റെ ഉമ്മയുടെ വീട്ടില്‍ ആണ് നിന്നിരുന്നതും പഠിച്ചിരുന്നതും ...ആ തറവാട് വീട്ടില്‍ കുളവും തൊടുവും പിന്നെ ഒത്തിരി മുല്ല ചെടികളും അങ്ങിനെ ഒരുപാട് സംഭവങ്ങള്‍  ഉണ്ട് ..ഒരുപാട് മുല്ലപ്പുക്കള്‍ തരുന്ന അവള്‍  ..പടര്‍ന്നു പന്തലിച്ചു ..ആദ്യം അതിന്റെ മൊട്ടിന്റെ എണ്ണം എടുക്കും..എന്നിട്ടേ മറ്റുള്ളവരുടെ അടുത്ത് പൊകൂ... പട്ടുപാവാടയും മുടിയില്‍ നിറയെ മുല്ലപൂവും അതാണ്‌ എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഒരു  വേഷം ..കുട്ടികാലത്ത് പ്രകൃതിയിലെ ഇവരൊക്കെ തന്നെയാണ്  എന്റെ കൂട്ടുകാര്...അതിനു ശേഷം മാത്രമാണ്  മനുഷ്യരുടെ ഇടയിലെ മുല്ലകുട്ടികളും റോസാകുട്ടികളും മറ്റും ... 


സ്കൂള്‍ വിട്ടാല്‍ ഉടുപ്പൊക്കെ മാറി ചായ കുടിച്ചു ആരും കാണാതെ കുളത്തിന്റെ വക്കില്‍ പോയി അവിടുത്തെ കല്ലിനോടും മരങ്ങളോടും ഒക്കെ സ്കൂള്‍ വിശേഷം പറഞ്ഞിരിക്കും ..സന്ധ്യ ആയിട്ടും അകത്തേക്ക് കണ്ടില്ലെങ്കില്‍ മമ്മമ്മ [ഉമ്മയുടെ ഉമ്മ ] വന്നു നോക്കി "ഈ കുട്ടിക്ക് ഭ്രാന്ത " എന്നൊക്കെ പരിഭവം  പറഞ്ഞു കൈപിടിച്ച് അവിടുന്ന് എണീപിച്ചു കൊണ്ടുപോകും ...അവിടുന്ന് ഡിഗ്രി കഴിഞ്ഞു ഞാന്‍ എന്റെ സ്വന്തം വീട്ടിലോട്ടു സ്ഥിരമായി  പോകേണ്ടി വന്നപ്പോള്‍ ആരും അറിയാതെ ഈ കുളത്തിനോടും മുല്ലചെടിയോടും മരങ്ങളോടും കരഞ്ഞു യാത്ര പറഞ്ഞിട്ടുണ്ട് ..ആരും കാണാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടും ഉണ്ട് ..ഇല്ലെങ്കില്‍ മമ്മമ്മ ചെറുപ്പത്തില്‍ എന്നോട് തമാശയായി പറഞ്ഞത് വലുപ്പത്തില്‍ മറ്റുള്ളവര്‍ എന്റെ മേലില്‍ പച്ചകുത്തും "ഭ്രാന്തു "...ഒരിക്കല്‍ ഹോസ്റ്റലില്‍ നിന്ന് വന്നപ്പോള്‍ [എന്റെ ബി .എഡ് ടൈമില്‍ ]ഞാന്‍ കണ്ടത് പരിഷ്ക്കാരത്തിന്റെ പേര് പറഞ്ഞു; മുറ്റം സിമന്റു ഇടുക എന്ന് പറഞ്ഞു ആ പുന്തോട്ടവും മുല്ലചെടിയും മറ്റും അവിടുന്നിന്നും അപ്രത്യക്ഷമായതാണ് ...കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞു ആ മുല്ല കാട് പിടിച്ചു കിടന്നു അതിനടയില്‍ നിന്ന് വല്ല പാമ്പോ ചെമ്പോ വീടിനുള്ളിലേക്ക് കേറി കൂടും .അതുകൊണ്ട് അതൊക്കെ അങ്ങട്ട് വെട്ടിമാറ്റി എന്ന് ."..അവളുടെ അവസാനയാത്രയില്‍ ഒന്ന് കാണാന്‍ പോലും കഴിയാതെ ...ആരോടെങ്കിലും എന്റെ സ്വകാര്യ ദുഖം പങ്കുവെക്കാന്‍ പറ്റുമോ ..പച്ചകുത്തലിന്റെ വേദന ഓര്‍ത്തപ്പോള്‍  ആരോടും ഒന്നും പറഞ്ഞില്ല ..പകരം എന്റെ സ്വകര്യ ദുഖങ്ങള്‍ പങ്കുവെക്കുന്ന എന്റെ ആകെയുള്ള വിശ്വസ്ത  കൂട്ടുകാരിയെ സമീപിച്ചു ..എന്റെ ഡയറി ...ആ മുല്ലയുടെയും മറ്റും  ശാപമാണോ എന്ന് തോന്നിപോകും ..അതിനു ശേഷം ചുട്ടു പഴുത്തല്ലാതെ  ആര്‍ക്കും പണ്ടത്തെപോലെ ആ തറവാടിന്റെ ഒരു കുളിര്‍മയില്‍ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല ..സിമന്റ്‌ ചുട്ടുപൊള്ളി അതിന്റെ ചുടു ആവി തറവാട്ടിനുള്ളില്‍ എന്നും നിലനിന്നിരുന്ന ആ കുളിര്‍മയെ  വന്നു വിഴുങ്ങി കൊണ്ടിരുന്നു അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ അവിടേക്ക് പിന്നെ ഏ സി ചേട്ടന്‍ വന്നു ..അങ്ങിനെ പലരും കടന്നു വന്നു ..എന്നാലും പ്രകൃതിയുടെ കുളിര്‍മ തനിമ ഒന്നും ഒന്നിനും പകരം വെക്കാന്‍ ആവില്ലല്ലോ ......മഴപെയ്യുമ്പോള്‍ ആ തറവാട്ടിലേക്ക്  മെല്ലെ ഇരച്ചു കേറി വരുന്ന , മണ്ണില്‍ നിന്നും സൃഷ്ട്ടിചെടുത്ത നമ്മളിലെ മണ്ണിന്റെ അംശങ്ങളെ തൊട്ടുണര്‍ത്തുന്ന ആ മണ്ണിന്റെ മണവും ഇന്ന് തറവാടിനു ഒരു പരുതി വരെ അന്യം തന്നെ ...


തിരക്കുകളുടെയും പഠനത്തിന്റെയും ഉച്ചകോടിയില്‍ നില്‍ക്കുമ്പോള്‍ വിവാഹത്തിന്റെ മണികള്‍ കിലുങ്ങാന്‍ തുടങ്ങിയനാളുകള്‍ ...ഞാന്‍ കയറിചെന്ന ആ വീടും ഞാന്‍ വളര്‍ന്നു വന്ന തറവാടിന്റെ പോലെ തന്നെ ..കുളവും തോടും തൊടുവും ...വീടിന്റെ പിന്നാമ്പുറത്തു താഴെ പടി എന്ന് വിളിക്കുന്ന കുറെ പടികള്‍ ..അത് ഇറങ്ങിയാല്‍ നേരെ പാടം ആയി ...വാഴയും കൌങ്ങും പനയും തെങ്ങും കുരുമുളകും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഒരു കുളിരേകുന്ന കാഴ്ചയുണ്ട് അവക്കൊപ്പം  ..അതിലുടെ ഒരു നീര്‍ ചോല..അതിനു ചെറിയ ചെറിയ ചാലിട്ടു കൊടുത്തിട്ടുണ്ട്‌ ,അവിടെയെല്ലാം നനവ്‌ നല്‍കാന്‍ വേണ്ടി ...ആ പടികള്‍ക്കു ഇരു വശത്തും എന്റെ ഫാദര്‍ ഇന്‍ ലോ നട്ട് നനക്കുന്ന  മുല്ലകള്‍...പലതരം മുല്ലകള്‍ ...അവിടുത്തെ വീടിന്റെ മുന്നിലും ഉണ്ട് നിര നിരയായി മറ്റു ചെടികള്‍ക്ക് ഇടയില്‍ അവളും...അങ്ങിനെ അനുരാഗത്തിന്റെ നാളുകളില്‍ അവയ്ക്ക് വശ്യത നല്‍കാന്‍ എന്റെ ഭര്‍തൃഗ്രഹത്തിലും എന്റെ കുട്ടുക്കാരി എനിക്കൊപ്പം സ്ഥാനം പിടിച്ചു ...വൈകുന്നേരങ്ങളില്‍ സലപിക്കാന്‍ ഇത്തിരി നേരം അവള്‍ക്കൊപ്പം ചെന്നിരിക്കും ..അവളും ഞങ്ങളും ഞങ്ങളുടെ കൊച്ചുവര്‍ത്തമാനങ്ങളും എല്ലാം ഇന്ന്  അവളുടെ സുഗന്ധത്താല്‍ ആലേഖനം ചെയ്യപ്പെട്ടവയാണ് ...എന്നും ആ ഓര്‍മ്മകള്‍ക്ക് അവളുടെ ആത്മാവിന്റെ സുഗന്ധം ഉണ്ടായിരിക്കും ...."ആതാമാവിന്‍ നഷ്ട്ട സുഗന്ധം" പോലെ ...എവിടുന്നോ വന്നു തഴുകുന്നു  ആ മുല്ലയുടെ പരിമളം, ഇതാ ഇപ്പഴും  ..ഓര്‍മ്മകളുടെ ചില്ലുപെടകത്തില്‍ നിന്നുമാകും .[ഇവിടെ ഞാന്‍ പല പുതിയ പൂക്കളെയും പരിചയപ്പെട്ടു ..പക്ഷെ ഒരിക്കലും അവളെ മാത്രം ഇവിടെയൊന്നും കണ്ടില്ല ...അവളുടെ ഓര്‍മ്മക്കായി ഞാന്‍ ജാസ്മിന്‍  സ്പ്രേകളും സോപ്പും മറ്റും വാങ്ങും ..എന്നാലും അവള്‍ക്കു പകരം ആവില്ലല്ലോ അവയൊന്നും .] 


കടപ്പാട് : 
ഈ പോസ്റ്റിനു നിമിത്തം ആയതു എന്റെ പ്രിയ കുട്ടുകാരി ജസ്മികുട്ടിയുടെ പോസ്ടായ  " മുറ്റത്ത് ഞാന്‍ ഒരു മുല്ല നട്ടു"  ആണ് .

Wednesday, September 22, 2010

അച്ഛനുള്ള പിറന്നാള്‍ സമ്മാനം



ഇന്നലെ എന്നത്തേയും പോലെ വീട്ടിലേക്കു വിളിച്ചു .പപ്പയാണ്‌ ഫോണ്‍ എടുത്തത്‌ .വിശേഷങ്ങള്‍ എന്നും കൈ മാറുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും പറയാനില്ലാര്‍ന്നു ...ചില കുശലാന്വേഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പപ്പയോടു ചോദിച്ചു...

"നാളെ ഒരു വയസ്സ് കൂടി കൂടുകയല്ലേ ?"
"ആ അതുശരിയാണല്ലോ നാളെ സെപ്തംബര്‍ ഇരുപത്തി രണ്ടു ...ഉം ..റിട്ടയര്‍ഡ്  ആവണ്ട പ്രായം ആയി .."
"എനിക്ക് മനസ്സിലായില്ല ."ഞാന്‍ ചോദിച്ചു "അതെന്താപ്പോ അങ്ങിനെ പറഞ്ഞെ പപ്പാ ?"
"അല്ല വല്ല ഗവര്‍മെന്റ് ഉദ്യോഗം ആയിരുന്നെങ്കില്‍ ഇപ്പോള്‍ റിട്ടയര്‍ഡ്  ആവാന്‍ ആയി എന്ന് പറഞ്ഞതാണ് "
"ഉം " 

പിന്നെ വീണ്ടും മറ്റു പല വര്‍ത്തമാനത്തിലൂടെയും കാര്യങ്ങള്‍ നീങ്ങി ...

ഫോണ്‍ വച്ചതിനു ശേഷം ഞാന്‍ ചിന്തിച്ചു ..ഇത്രയും നാള്‍ ഞാന്‍ ഒത്തിരി കുത്തിക്കുറിച്ചിട്ടുണ്ട്..പക്ഷെ ഒരിക്കല്‍ പോലും പപ്പയെ കുറിച്ച് ഒന്നും ആഴത്തില്‍ എഴുതിയില്ല ...എന്‍റെ ഡയറിയിലെ ചില സ്വകാര്യ പേജുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ...എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചില്ല ?മനപ്പൂര്‍വ്വം ആയിരുന്നില്ല എന്ന്  എനിക്കറിയാം ...പിന്നെ എന്താകും കാരണം ...അറിയില്ല ..ഒരു പക്ഷെ എന്‍റെ ചെറുപ്പകാലം മുതലേ പപ്പാ  ഒരു പ്രവാസിയായത്‌ കൊണ്ടാകാം ...വല്ലപ്പോഴും പെട്ടി നിറയെ സമ്മാനങ്ങളുമായി വരുന്ന ക്രിസ്തമസ്അപ്പുപ്പനെ പോലെ ...വന്നു ഒന്ന് പരിചയപ്പെട്ടു വരുമ്പോഴേക്കും അങ്ങ് ആകാശത്തിലെ മേഘ പാളികളെ കീറി മുറിച്ചു പോകുന്ന ആ വലിയ ചിറകുള്ള പക്ഷി പുറത്തു കേറി ഒരു കൊച്ചു സ്വര്‍ഗം എന്ന് ഞാന്‍ കരുതി വിശ്വസിച്ച് പോന്ന ഗള്‍ഫിലോട്ടു വീണ്ടും പറക്കുന്ന ഒരു വ്യക്തി ..പിന്നീടു പോസ്റ്റ്‌ ആയും മറ്റാരെങ്കിലും വരുന്നമ്പോള്‍ പപ്പാ കൊടുത്തയച്ചത്‌ എന്ന് പറഞ്ഞു തരുന്ന  ഫോട്ടോസും മിടായി പാകെറ്റുകളിലുടെയും   മാത്രം പരിജയം പുതുക്കുന്ന ഒരു വ്യക്തിത്വം ...

എന്നും ഉമ്മയാണ് നിഴലായി കൂടെ ഉണ്ടായിരുന്നത് ...അത് കൊണ്ട് തന്നെയാകണം ഉമ്മയെ കുറിച്ച് ഞാന്‍ പല കവിതകളും മറ്റും എഴുതിയിട്ടുണ്ട് ...മാതൃവാത്സല്യത്തിനെയും മറ്റും പാട പുസ്തകങ്ങളിലൂടെയും ,അമ്മയുടെ കാല്‍ക്കീഴിലാണ്  സ്വര്‍ഗ്ഗം എന്ന് മതപുസ്തകങ്ങളിലൂടെയും പഠിച്ചത് കൊണ്ടാകണം മനസ്സില്‍ എപ്പോഴും ഉമ്മയെ കുറിച്ച്  ഞാന്‍  എഴുതി തുടങ്ങിയത് ..തിരശീലക്കു പിറകില്‍ പ്രവാസത്തിന്റെ ഏകാന്തതയും മറ്റും കുട്ടായി ജീവിക്കുന്ന പപ്പയെ കുറിച്ച് ഞാന്‍ ഒരിക്കലും ഒന്നും എഴുതിയിരുന്നില്ല ...എപ്പോഴും ഉമ്മയെ കുറിച്ച് എഴുതിയത് ഞാന്‍ പപ്പക്ക് അയച്ചു കൊടുക്കാറുണ്ട് ...അപ്പോഴെല്ലാം പപ്പയെ കുറിച്ച് എഴുതി കാണാന്‍ പപ്പാ കൊതിച്ചു കാണുമോ ? അറിയില്ല ...എന്നോടൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല ....
    
അതെ ഞാന്‍ അറിഞ്ഞിരുന്ന പപ്പാ  എന്നും പ്രവാസി ആയിരുന്നു ...എല്ലാ വര്‍ഷവും നിറയെ സമ്മാനങ്ങളും മധുരവും അത്തറും ഒക്കെയായി മാനത്ത്  നിന്നു ഭുമിയിലേക്ക് പറന്നിറങ്ങുന്ന ഒരു അപരിചിതന്‍ ...അന്നൊക്കെ അങ്ങ് ആകാശത്താ ഈ ഗള്‍ഫ്‌ എന്ന് വിശ്വസിച്ചിരുന്നു ഞാന്‍ ..കാരണം അങ്ങോട്ട്‌ വിമാനം പപ്പയെ കൊണ്ട് മറക്കും ....എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍  അഞ്ചാം തരം വരെ ഞാന്‍ പപ്പയെ പപ്പാ എന്ന് വിളിച്ചില്ല ...എനിക്ക് പേടിയായിരുന്നു ...ഒരു മാസമോ കുറച്ചോ നില്‍ക്കുന്ന പപ്പയുമായി അടുത്തു ഇടപെഴുകുമോബോഴെക്കും ആള് വീണ്ടും മരുഭുമി ലക്‌ഷ്യം വച്ച് പറന്നു നീങ്ങും ....സത്യത്തില്‍ അച്ഛന്‍മാരുടെ ജീവിത നാളുകള്‍ നമ്മള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരിക്കലും എഴുതി പാടി കേള്‍പ്പിക്കാത്ത മൌന കവിതയും കഥയും നോവലും ഒക്കെയാണ് അല്ലെ ?.

ഈ പിറന്നാള്‍ ദിനത്തില്‍ എന്‍റെ അച്ഛന് വേണ്ടി ഞാന്‍ ഇവിടെ ഇത് മാത്രം  സമര്‍പ്പിക്കട്ടെ ....ഒരു ചെറിയ പിറന്നാള്‍ സമ്മാനം ...
Photobucket


എന്തെന്നില്ലാത്ത സങ്കടം എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞു ഈ നിമിഷം ..അത് കൊണ്ട് തന്നെയാകണം വാക്കുകള്‍ കൂട്ടുതരുന്നില്ല ...ഈ ഗാനം ഞാന്‍  ആ ദു:ഖത്തില്‍ നിന്നും പിറവിയെടുത്ത എന്റെ ഒള്ളിലെ  കുറ്റ ഭാരം കുറക്കാന്‍ ,ഒരു പശ്ചാത്താപമായി  ഇവിടെ എന്റെ പപ്പക്കായി, ഒരു  പിറന്നാള്‍ സമ്മാനമായി സമര്‍പ്പികട്ടെ ..... 

Tuesday, September 21, 2010

കണക്കുപുസ്തകം

അവള്‍ക്ക്‌ ഒത്തിരി പറയാന്‍ ഉണ്ട് .അവള്‍ അമ്മയാണ്, മകളാണ്,  ഭാര്യയാണ്  അങ്ങിനെ അങ്ങിനെ ഒരു പിടി  ജീവിത റോളുകള്‍ പലരുടെയും ജീവിതത്തില്‍ എന്ന പോലെ അവള്‍ക്കും ഉണ്ട് .മനസ്സിനിണങ്ങിയ ഒരു ഭര്‍ത്താവിനെ അവള്‍ തന്നെ സ്വയം തേടിപ്പിടിച്ചു.വീട്ടുകാരുടെ എതിര്‍പ്പ് മാനിക്കാതെ അവള്‍ അവനായി വാശി പിടിച്ചു.അവളുടെ വാശിക്ക് മുന്നില്‍ പാവം അച്ഛനും അമ്മയും കീഴടങ്ങി.

"മോളെ ഈ വാശി നിന്‍റെ നാശത്തില്‍ കലാശിക്കാതിരിക്കാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കാം" എന്നൊരു സ്നേഹ പരിഭവ താക്കീത് നല്‍കാന്‍ അച്ഛന്‍ മറന്നില്ല .
"ഇല്ല അച്ഛാ .രമേഷിനെ എനിക്കറിയാം .അവന്‍ നല്ലവനാ .എന്നെ ഒത്തിരി സ്നേഹിക്കുന്നു .അച്ഛന്‍ എന്നെ ശപിക്കാതിരുന്നാല്‍ മതി ".
"അച്ഛന്‍ കുട്ട്യേ ശപിക്കെ .ഇത്രയും മുതിര്‍ന്നിട്ടും   മോള്‍ക്ക്‌ അച്ഛനെ മനസ്സില്കാന്‍ കഴിഞ്ഞില്ലാന്നോ? "
"അമ്മാ,അങ്ങിനെയല്ല ...നിങ്ങളുടെ മനസ്സ് ഒന്ന് നൊന്താല്‍ അത് മതീലെ ഈ മോളുടെ ജീവിതം വെണ്ണീര്‍ ആവാന്‍ .ഇതിപ്പോ അറിഞ്ഞുകൊണ്ട് ഞാന്‍ വേദനിപ്പിക്കുകയല്ലേ ?ഞാന്‍ എന്ത് ചെയ്യും അമ്മാ ?രമേഷിനെ ഞാന്‍ അത്ര കണ്ടു സ്നേഹിക്കുന്നു .വേണ്ട വേണ്ടാന്ന് ഒത്തിരി മനസ്സിനോട് ശടിച്ചതാണ് ഞാന്‍ ..പക്ഷെ മനസ്സ് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല  .അവന്‍റെ സ്നേഹം എന്നെ കീഴ്പ്പെടുത്തി എന്‍റെ മനസ്സിനെ .എന്നോട് ക്ഷമിക്കണം "...
"അപ്പോള്‍ ഞങ്ങളുടെ സ്നേഹം വാത്സല്യം നിന്നെ ഒരിക്കലും കീഴ്പ്പെടുതിയില്ലാ എന്നോ ?" അച്ഛന്‍ പെട്ടന്ന്‌ കണക്കു കൂട്ടി ചോദിച്ചു ...
ഉത്തരം  കണ്ണിരായി കവിളുകളിലുടെ ചാലിറ്റൊഴുകുന്നത് കണ്ടപ്പോള്‍ അമ്മയുടെ മാതൃവാത്സല്യം അവളുടെ രക്ഷക്കെത്തി...  
"മോളെ നിന്‍റെ ഈ പ്രായം കഴിഞ്ഞാണ് ഞങ്ങളും വന്നത് ..അറിയാം നിന്‍റെ മനസ്സിന്റെ ഓരോ  കോണും ...സാരല്യ ..എല്ലാം അറിയുന്നോന്‍ ഈശ്വരന്..അവിടേക്ക് എല്ലാം സമര്‍പ്പികുക "..
അമ്മയെ കെട്ടിപിടിച്ചു സുമ കരഞ്ഞു ..സന്തോഷം കൊണ്ടോ കുറ്റബോധം കൊണ്ടോ ഒന്നും ആ നിമിഷം അവള്‍ക്ക്‌ നിശ്ചയം ഇല്ല്യാര്‍ന്നു ..അമ്മയെ പുണര്‍ന്നു കണ്ണീര്‍വാര്‍ക്കുന്ന അവളെ തലോടികൊണ്ട് അച്ഛന്‍ ആരും കാണാതെ കണ്ണുകള്‍ തുടച്ചു ...

കല്യാണം കെങ്കേമമായി തന്നെ നടന്നു .സര്‍വാഭരണ ഭൂഷിതയായവള്‍ തിളങ്ങുമ്പോഴും അച്ഛനും  അമ്മയും  മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക്  മുന്നില്‍ ഉത്തരം കിട്ടാതെ വീര്‍പ്പുമുട്ടുന്നത്‌ അവള്‍ കണ്ടു .

"അല്ല മാഷെ ,എന്തെ ഇപ്പൊ ഇത്ര ജടുപിടീന്നു ഒരു കല്യാണം .അതും ഇത്ര ദുരെക്ക് " .
"ഒക്കെ ദൈവഹിതം.അത്രേ ഇപ്പൊ പറയണൊള്ളൂ"..
"ന്നാലും അന്ന് ആ വാസുവേട്ടന്‍ കൊണ്ടുവന്ന ആലോചന എത്ര നന്നായിര്‍ന്നു? ചെക്കന്‍ പൈലറ്റ്‌ .നല്ല കുടുംബോം .അടുത്തു തന്നെ വീടും മറ്റും .ഇത് പ്പോ ചെക്കന് പറയത്തക്ക പണീം ഇല്ല്യാന്നു മാത്രമല്ല ഒരേ പ്രായോം ...?"
 ഉത്തരം പറയാന്‍ വയ്യാതെ തോളില്‍ കിടക്കുന്ന മുണ്ട് മറു തോളിലേക്ക് ഒന്ന് സ്ഥാനം മാറ്റി  മെല്ലെ  മാഷ്‌ നടന്നു നീങ്ങി  .

ചോദ്യോത്തരങ്ങള്‍ക്ക് വിരാമം കുറിച്ച് സുമ താന്‍ നെയിത് കൂട്ടിയ സ്വപന്ലോകത്തെക്ക്  മെല്ലെ കടന്നു ചെന്ന് ..പുതുമോടിയുടെ ദിവസങ്ങള്‍ കഴിയും മുന്പേ അവള്‍ അറിഞ്ഞു താന്‍ പ്രണയിച്ച താന്‍ സ്നേഹിച്ച  രമേഷ് അല്ല തനിക്കു മുന്നില്‍ ഇന്നുള്ളത് ...പ്രാരബ്ധങ്ങള്‍ നിരത്തിവച്ചപ്പോള്‍ അതിനടിയില്‍ എവിടെയോ പെട്ട്  അവളുടെ പ്രണയം ശ്വാസം മുട്ടി നിറം മങ്ങി നീലിച്ചു നില്‍ക്കുന്നതായി  അവള്‍ കണ്ടു ...കൂനിന്‍ മേല്‍ക്കുരു എന്ന പോലെ അവര്‍ക്കിടയില്‍ പ്രണയകാലത്ത് നോട്ട് പുസ്തകത്തില്‍ വരച്ചിട്ട പൊന്നോമന പെട്ടന്ന് യാഥാര്‍ത്യമായി പിറവി എടുത്തപ്പോള്‍ ഉള്ളുകൊണ്ട് രമേശ്‌ വീണ്ടും അവളില്‍ നിന്നു അകന്നു . 

"നിന്നെ കെട്ടിയ അന്ന് മുതല്‍ തുടങ്ങിയതാ ഈ ഗതികിട്ടാത്ത ജീവിതവും കുറെ പ്രാരബ്ധവും "... എപ്പോഴോ മനസ്സിന്റെ നിഗുഡത പുറം തള്ളപ്പെട്ടപ്പോള്‍   അവന്‍ പറഞ്ഞ ആ വാക്കുകളിലു‌ടെ അവള്‍ അറിഞ്ഞു അവന്‍റെ  പ്രണയം മണ്മറഞ്ഞു പോയിരിക്കുന്നു എന്ന് .ഒരിക്കലും രമേശിനോട് പരാതികള്‍ പറയാത്ത അവള്‍ക്ക്‌ വിഷമങ്ങള്‍ ആരോടും പങ്കുവെക്കുവാന്‍ ഇല്ലാതായി .നാട്ടില്‍ നിന്നും അച്ഛനും അമ്മയും വിളിക്കുമ്പോഴും സങ്കടം നിമിത്തം ശബ്ദം ഇടറാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു ..സ്വയംവരം നടത്തിയ താന്‍ ആരോട് പറയും സ്വന്തം നേര്‍പകുതിയുടെ ഈ നിറം മാറ്റം ...അങ്ങിനെ ജീവിതം തള്ളിനീകുമ്പോള്‍ ഒരിക്കല്‍ രമേശ്‌ അവളുടെ അടുത്തു വന്നു പറഞ്ഞു 

"സുമ ഞാന്‍ ഒരുപ്പാട്‌ ആലോചിച്ചു..." 
"എന്ത് ?" 
"നമ്മള്‍ക്ക് പിരിയാം " 
അവന്‍റെ ഈ വാക്കുകള്‍ അവള്‍ പ്രതീക്ഷിചിരുക്കുകയായിരുന്നു എന്ന് തോന്നുമാറു അവള്‍  പുച്ച്ചഭാവേന ഒന്ന് ചിരിച്ചു ..
"എന്താ നീ ചിരിച്ചു തള്ളിയത് ?ഞാന്‍ സീരിയസ് ആണ് " 
"ഞാനും " 
"നീ കൊതിച്ച ജീവിതം എനിക്ക് നല്‍കാന്‍ സാധിച്ചില്ല സുമ ?നമ്മളുടെ കണക്കു കൂട്ടല് എവിടെ തെറ്റി ?" 
"അതിനു ഞാന്‍ ഒരിക്കലും ഒന്നും കണക്കു കൂട്ടിയില്ലായിര്‍ന്നു .പണ്ടേ കണക്കിന് ഈ കണക്കു മാഷിന്റെ മോള്‍ എന്നും പുറകോട്ടാ ...കണക്കു കൂട്ടി നോക്കി ഞാന്‍ പോലും അറിയാതെ എന്റെ  അച്ഛന്‍... എന്‍റെ ഉത്തരം കണ്ടപ്പോള്‍ പറഞ്ഞാര്‍ന്നു,  ഞാന്‍ കണ്ടെത്തിയ  ഉത്തരം തെറ്റാണ് എന്ന് .പക്ഷെ അന്ന് ഞാന്‍ കാഴ്ച്ചയില്ലത്തവള്‍ ആയിരുന്നു ..നിങ്ങള്‍ നല്‍കിയ സ്നേഹം എന്‍റെ കണ്ണുകളെ മൂടി കളഞ്ഞിരുന്നു..."

 അവളുടെ ജലാര്ധമായ കണ്ണുകളെ അവന്‍ കണ്ടില്ലാന്നു നടിച്ചു  ...
"പഴയത് പറഞ്ഞിട്ട് എന്ത് കാര്യം .എനിക്ക് ഈ ഭാരം ചുമന്നുള്ള യാത്ര വയ്യ ..എനിക്ക്  നന്നായി ജീവിക്കണം ..അതിനു ഞാന്‍ പ്രരാബ്ധത്തില്‍ നിന്നും രക്ഷ നേടണം.." 
"ആവാം  ..ഞാനോ എന്‍റെ മോളോ കാരണം രമേശ്‌ ഒരിക്കലും കഷ്ട്ടപെടരുത് .ജീവിതം നമ്മള്‍ കാണുന്ന സ്വപ്നം അല്ലല്ലോ ..ജീവിതം എന്ന പാഠം പഠിപ്പിച്ചു തന്ന രമേശിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.സ്നേഹം പിടിച്ചു വാങ്ങാവുന്ന ഒന്നല്ലല്ലോ ...മടുത്തു തുടങ്ങിയാല്‍ പിന്നെ നിര്‍ത്തി പിരിയാം ..പക്ഷെ എനിക്ക്   എന്‍റെ മരണം വരെ രമേഷിനെ  മടുക്കില്ല,അത് എന്റെ സത്യം  ..."
മുഖം കൈകള്‍കൊണ്ട് പൊത്തി അവള്‍ കളിപ്പാട്ടം  നഷ്ട്ടപെട്ട പിഞ്ചു കുഞ്ഞിനെ പോല്‍ ഏങ്ങികരഞ്ഞു ...

"സുമാ നിനക്ക് എന്നെ ശരിക്കും മനസ്സിലാക്കാന്‍ കഴിയും ...അതുകൊണ്ടാകണം എത്ര അവഗണിച്ചിട്ടും നീ ഒരു പരാതികളും പറയാതെ നിന്‍റെ ഭാഗം നന്നായി ചെയിതു പോന്നന്ന്തു ...പക്ഷെ എനിക്ക് അറിയുന്നില്ല ...എനിക്ക് എന്ത് പറ്റി എന്ന് ..."
 "രമേശ്‌ ഒരു കാര്യം ചോദിക്കട്ടെ ?"
 "ഉം ചൊദിക്കൂ ?"
 " രമേഷിന് ഭക്ഷണം പാകം ചെയ്യാനും മറ്റുമായി മാത്രം ഒരു വീട്ടുവേലക്കാരിയായി മാത്രം ഞാനും മോളും ഇവ്ടെതന്നെ ഒരു മൂലയില്‍ ജീവികട്ടെ ..എനിക്ക് രമേഷിനെ കണ്ടു ജീവിച്ചു മരിക്കാലോ ? രമേഷിനെ കാണാതിരുന്നാല്‍ എനിക്ക് ജീവിക്കാന്‍ കഴിയില്ല .കടലില്‍നിന്നും പിടിച്ചിട്ട മത്സ്യത്തെ പോലെ ഞാന്‍ പിടഞ്ഞു പിടഞ്ഞു മരിക്കും "...
അവളുടെ ആത്മാര്‍ഥമായ സ്നേഹത്തിനു മുന്നില്‍ ,അവളോട്‌ തിരികെ ഒന്നും പറയാന്‍ ആവാതെ അവന്‍ അവിടുന്ന്  നിന്നും എണീറ്റ്‌ പോയി ...അവന്‍റെ മൌനം അവളെ വല്ലാതെ തളര്‍ത്തി .
"രമേഷിന് ഭാരം ആവരുത് ഞാന്‍" -അവള്‍ തീരുംമാനിച്ചു...അവള്‍ മോളുടെയും അവളുടെയും ഡ്രെസ്സുകള്‍ ഒരു പെട്ടിയിലേക്ക് നിറക്കാന്‍ വേണ്ടി കട്ടിലിനടിയിലെ പൊടി പിടിച്ച ഒരു പെട്ടി നീക്കി എടുത്തു ..അതിനു ഉള്ളില്‍  അധികം പൊടി പിടിക്കാതെ കിടന്നിരുന്ന ഒരു നീല ഫയല്‍ അവളുടെ കണ്ണില്‍ പെട്ടു ... അത് തുറന്നു നോക്കിയപ്പോള്‍ അവള്‍ അതില്‍ ഒരു ഒറ്റ താക്കോല്‍  കാണുകയുണ്ടായി...

"ഇത് തന്റെ ജീവിതത്തിന്റെ താക്കോല്‍ ആകുമോ ?" എന്ന് ചിന്തിച്ചു കൊണ്ട്  അവള്‍ ആ താക്കോല്‍ തിരിച്ചും മറിച്ചും നോക്കി .അതുപയോഗിച്ചു തുറക്കാന്‍ പറ്റുന്ന ഷെല്‍ഫ് അവള്‍ കണ്ടെത്തി ...അതില്‍  പച്ച നിറമുള്ള മറ്റൊരു ഫയല്‍ കണ്ടു ...ആകാംക്ഷയോടെ അത് കൈയിലെടുത്തു  തുറന്നു നോക്കിയപ്പോള്‍ അവള്‍ കണ്ട ആ മെഡിക്കല്‍ റിപ്പോര്‍ട്ട്സ്  അവളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു ...തന്‍റെ രമേശ്‌ ഒരു അനു നിമിഷം മരിച്ചു  കൊണ്ടിരിക്കുന്ന രോഗിയാണെന്ന് അവള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ...അര്‍ബുദം അവനെ മുക്കാല്‍ ഭാഗവും കീഴ്പ്പെടുത്തിയിരിക്കുന്നു.

"ഈശ്വരാ,നീ നിന്റെ കണക്കു പുസ്തകത്തില്‍ എനിക്കായി കുട്ടി കുറച്ചു വച്ച സത്യം ഇതായിരുന്നോ ..." അപ്പോഴേക്കും അവളെ ഉണര്‍ത്തിക്കൊണ്ട്  ഫോണ്‍ അടിച്ചു..
"അമ്മയും അച്ഛനും,വയസായ അവരോടു ഞാന്‍ എങ്ങിനെ ഈ സത്യം പറയും ?" പക്ഷെ മറുപുറത്ത് നിന്ന് വന്ന ശബ്ദം ഒട്ടും പരിചയം ഇല്ലാത്തതായിരുന്നു ..
"സുമതി യാണോ ?"
 "അതെ .ആരാ മനസ്സിലായില്ലല്ലോ ?"
 " എന്നെ അറിയില്ല എനിക്കും നിങ്ങളെ അറിയില്ല... ഞാന്‍ വിളിച്ചത് ..."
 "ആരാ നിങ്ങള്‍ ?എന്താ പറഞ്ഞു വരുന്നത് ?"
 "രമേഷിന് ചെറിയ ഒരു അക്സിടെന്റ്റ് ..."

പിന്നീടു എങ്ങിനെയോ ഹോസ്പിടലിന്റെ പേര് ചോദിച്ചു അറിഞ്ഞു അവള്‍ അവിടെ എത്തിയപ്പോഴേക്കും ചോദ്യോത്തരങ്ങള്‍ക്കോ  പരിഭവങ്ങള്‍ക്കോ കാത്തുനില്‍ക്കാതെ രമേശ്‌ സ്വയം മരണത്തിനു കീഴടങ്ങുകയായിരുന്നു ....പ്രണയത്തിന്റെ നിഷ്കളങ്കമായ ഭാരത്താല്‍ ....ജീവിക്കാന്‍ കൊതിയുണ്ടായിട്ടും തന്റെ പ്രണയത്തിനു വേണ്ടി സ്വയം രക്തസാക്ഷിയായി ....കാലന്റെ കാലൊച്ച തന്റെ പിറകില്‍ ഉണ്ട് എന്നറിഞ്ഞിട്ടും ചീറി പാഞ്ഞു വന്നിരുന്ന വാഹനങ്ങളെ നോക്കി ആ തിരക്ക് പിടിച്ച റോഡിലെ ഓരം ചേര്‍ന്ന്  ഒരു ഭ്രാന്തനെ പോലെ തല താഴ്ത്തി നടന്നു നീങ്ങിയിരുന്ന രമേശ്‌ പെട്ടന്ന്‌ തന്നെ , തന്നെ  ആ വാഹനത്തിനു മുന്നിലേക്ക്‌ സ്വയം വലിച്ചെറിഞ്ഞു ചിന്നിച്ചിതറാന്‍ ശ്രമിച്ചത്‌ എന്തിനാകണം ???

സുമംഗലിയായി നിറകണ്ണുകളോടെ സന്തോഷത്തിന്റെ വാതിലുകള്‍ തേടി പോയ സ്വന്തം മോള്‍ ഇന്ന് സിന്ധുരം മാഞ്ഞു വിധവയായി നിറകണ്ണുകളോടെ  ഇറങ്ങിയ പടികള്‍ തിരികെ കയറുമ്പോള്‍ ആ പാവം അച്ഛന്റെ മനസ്സ് മന്ത്രിച്ചത്  ആരും കേട്ടില്ല ... 

"ദൈവമേ നിന്റെ കണക്കു പുസ്തകത്തില്‍ എന്റെ മോളുടെ കണക്കിനുത്തരം ഇനി എന്താകും ???"

ആലോചനയില്‍ ആണ്ടു ആ അച്ഛന്‍ ഉമ്മറത്തെ ചാര് കസേരയിലേക്ക് ചാരിയിരുന്നു..മോളെ കൂട്ടി  അമ്മ ആ പഴയ നാല്കെട്ടു   വീട്ടിലെ ഉള്ളിലെ ഏതോ ഇരുട്ടറയിലേക്ക്  മറഞ്ഞു ....
--------------------------------------------------------------------------

[സ്വയം ഭാരം എന്ന് തോന്നുക ... താന്‍ മറ്റുള്ളവര്‍ക്കും വെറും ഭാരമാണ് എന്ന് കരുതുന്നതു  മനസ്സിന്റെ വികൃതി മാത്രമാണ്..ആ മനസ്സിന് തോന്നുന്ന ത്യാഗം ശരിക്കും അവരെ സ്നേഹിക്കുന്ന മനസ്സുകളെ മുറിപ്പെടുത്തല്‍ മാത്രമാണ്  എന്ന് രമേശുമാര്‍ എന്ന് തിരിച്ചറിയും ]

Wednesday, September 15, 2010

When distant places comes to you....

I Wonder and I love these.Hope you too
Photobucket
Below are some beautiful 3-D pictures.  
May be some of you already have seen this. But still let me share to those who might have not seen....:) 
Sit back and enjoy the beauty of Mysore Palace when you have free time.
Click on the picture and move your mouse around and the picture will give you a 360 degree view.                            Sulphur Creek in Capitol Reef National Park

Beneath Double Arch, Arches National Park



Payson Canyon, Utah 

[Acknowledgement to the two friends who forwarded this to my mail box]




Tuesday, August 24, 2010

റമദാന്‍ കരീം

ഇത് ഒരു പോസ്റ്റ്‌ അല്ല ,മറിച്ച് ഒരു അറിയിപ്പ് മാത്രം :-
Photobucket
പുണ്യങ്ങളുടെ മാസം ."ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഒരു മാസം"..വിശുദ്ധ ഖുറാന്‍ ഇറക്കപ്പെട്ട മാസം ...വിശുദ്ധ ഖുറാന്‍ പാരായണം കൊണ്ട് ആത്മ ശുദ്ധി വരുത്തേണ്ട മാസം ...ഇങ്ങിനെയുള്ള  ആത്മീയതയുടെ എണ്ണ തേച്ച് അടിമുടി കുളിക്കുമ്പോള്‍ കുളിര്‍ക്കുന്നതും ശുദ്ധിയാവുന്നതും ആത്മാവാണ് ..അങ്ങിനെയൊരു നീണ്ട ശുദ്ധിയുടെ പവിത്രമായ നാളുകളില്‍ ആണ് ഞാന്‍ .അതിനാല്‍ തന്നെ  ബ്ലോഗുകളില്‍ ഇനി എന്നെ അല്‍പ്പ നാളേക്ക് കണ്ടെന്നു വരില്ല ...നിങ്ങളുടെ ബ്ലോഗിലും ഞാന്‍ വരാന്‍ ഒരു പാട് വൈകും ...അതുകൊണ്ട് നീരസം അരുത് ....എന്നെയും കുടുംബത്തെയും നിങ്ങള്‍ പ്രാര്‍ത്ഥനകളില്‍ മറക്കാതെ ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കുന്നു . 

"ഈ റമദാന്‍ ആത്മീയ ശുദ്ധീകരണത്തിന് പ്രേരകമാകട്ടെ. 
സൃഷ്ടാവിന്റെ കാരുണ്യം ചൊരിയുന്ന ഈ ദിവസങ്ങള്‍ 
പരമാവധി പാപമോചനത്തിനും 
മോക്ഷപ്രാപ്തിക്കും ഉതകുമാറാവട്ടെ. 
എല്ലാ കൂട്ടുകാര്‍ക്കും സഹനത്തിന്‍റെയും 
സാഹോദര്യത്തിന്‍റെയും 
റമദാന്‍ ആശംസകള്‍."
Photobucket

പ്രാര്‍ത്ഥനകളോടെ  
സ്നേഹം
ആദില
[Please read a Quoted Poem here "Poem for Ramadan"]

Sunday, August 22, 2010

മനസ്സിനുള്ളില്‍ ഒരു ഓണം വിരുന്നു വരുന്നു....

Photobucket
ഓണത്തിനെ കുറിച്ച് ഒത്തിരി ഓര്‍മ്മകള്‍ പങ്കു വെക്കുവാന്‍ ഉണ്ട് ..പക്ഷെ പിന്നീടു ഒരിക്കല്‍ ആവട്ടെ ...എന്നിരുന്നാലും എന്‍റെ മനസ്സില്‍ വിരുന്നു വരുന്ന ഓര്‍മ്മകളെ ഞാന്‍ ഇവിടെ എന്‍റെ ആശംസകളായി ചാര്‍ത്തട്ടെ ...എല്ലാക്കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ....



Photobucket

Sunday, August 15, 2010

മന-സ്വാതന്ത്രാശംസകള്‍



Photobucket
ഇന്ന് നമ്മുടെ മാതൃ രാജ്യം 64 ആം സ്വാതന്ത്ര്യ  ദിനം  ആഘോഷിക്കുന്നു ...അന്യ നാട്ടില്‍ ജീവിക്കുമ്പോള്‍  ഓര്‍ക്കാന്‍ എന്നും നമ്മുടെ രാജ്യത്തിന്റെ വലിപ്പവും മഹാത്മ്യവും....അത്  നമ്മള്‍ കൂടുതല്‍ ഉള്‍കൊള്ളുന്നു ...
അറിയുന്നു ...ഒരു വ്യക്തിക്ക് അവരുടെ ശ്വാസ പ്രക്രിയ പോലെയാണ് സ്വന്തം നാട് ..ശ്വസിക്കുന്നത് നമ്മള്‍ ഗൌനിക്കാറില്ല...പക്ഷെ ശ്വാസ തടസ്സം അനുഭവപ്പെടുമ്പോള്‍ നമ്മള്‍ അറിയുന്നു ശ്വാസത്തിന്റെ വില ...അതിന്റെ മൂല്യം ...അത് പോലെ നാട്ടില്‍ ജീവിച്ചിരുന്നപ്പോള്‍ അന്യ നാടിലേക്ക് പലപ്പോഴും അറിയാതെ മനസ്സ് കണ്ണും നട്ടിരിക്കുമായിരുന്നു...എന്നാല്‍ ഇവിടെ നമ്മുക്ക് കിട്ടുന്ന ആദരവ് സ്നേഹം ബഹുമാനം ഒരിക്കലും ഒരു വ്യക്തിത്വത്തിന്റെ മാത്രം തിളക്കം കൊണ്ടല്ല ..മറിച്ച്‌ നാടിന്‍റെ പേരിലാണ് ...അന്യനാട്ടില്‍ വന്നപ്പോള്‍ ആണ് We are from INDIA ,We are Indians എന്ന് പറയുമ്പോള്‍ പൂര്‍ണ്ണമായി അഭിമാനം തോന്നിയത് ...അത്രയ്ക്ക് ബഹുമാനം ആണ് ,സ്നേഹം ആണ് ഇവിടങ്ങളില്‍ ഇന്ത്യക്കാര്‍ക്ക്....ഇന്ത്യന്‍സ് എന്ന് കേട്ടാല്‍ ഇവിടുള്ളവരുടെ മുഖത്ത് തെളിയുന്ന സ്നേഹവും അഭിമാനവും അറിയാതെ നമ്മളെ തന്നെ അഹങ്കാരികള്‍ ആക്കും ..പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല ..ഓരോ നിമിഷവും ഇന്ത്യ നല്‍കുന്ന ഈ സ്നേഹവും സ്ഥാനവും ...ഇന്ത്യയെ കുറിച്ച് എല്ലാവര്‍ക്കും നല്ലതേ പറയാന്‍ ഒള്ളൂ ..അതിന്റെ മുഖ്യ കാരണം അവള്‍ നല്‍കുന്ന നാനാത്വത്തില്‍ ഏകത്വം എന്ന സ്വാതന്ത്ര്യം ആണ് ...അത് പറയാതെ വയ്യ ....


സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ എന്നും ദേശീയ ഗാനം കേട്ടാല്‍ ഞാന്‍ പോലും അറിയാതെ എത്രയോ തവണ എന്‍റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്‌ ..പ്രത്യേകിച്ച് അവസാന വരികള്‍ എത്തുമ്പോള്‍ ...അതുപോലെ സ്കൂളിലെ Pledge [India is my county,All Indians are my brothers and sisters...] എന്നിങ്ങനെ യുള്ള വരികള്‍ എന്നും മനസ്സില്‍ തട്ടി ഞാന്‍ ഏറ്റു പറയും ..കഴിവതും മനസ്സിനെ കടിഞ്ഞാണ്‍ ഇട്ടു പിടിച്ചുനിര്‍ത്തും...മേയാന്‍ വിടാതെ ...August 15 നും Januvary 26th നും uniform ഇട്ടു മാര്‍ച്ച്‌ ഫാസ്റ്റിനു പോകുമ്പോള്‍ ...ഷര്‍ട്ടില്‍ പതാകയുടെ അടയാളം കുത്തുമ്പോള്‍ എന്തൊ പ്രായത്തിനു നിരക്കാത്ത ദേശ സ്നേഹം എന്‍റെ ഉള്ളില്‍ നിറയാറുണ്ട് ..പക്ഷെ ഒരിക്കലും ആരുമായി ആ സ്വകാര്യ അഹങ്കാരം പങ്ക് വച്ചിട്ടില്ല ..കാരണം എല്ലാര്‍ക്കും എന്നെ പോലെ തന്നെ ഉള്ളില്‍ അത് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു  ..കാരണം അവരും ഭാരത മക്കള്‍ ആണല്ലോ ....

ഞാന്‍ ഇന്നും ഓര്‍ക്കുന്നു ..ഒരിക്കല്‍ august 15 ന് അതിരാവിലെ  യെണീറ്റ് തലേ ദിവസം ഞാന്‍ വരച്ചുണ്ടാകിയ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ നിറം ചാലിച്ച ഭൂപടം വെട്ടിയെടുത്തു എന്‍റെ വീടിന്റെ ഗേറ്റില്‍ ഒട്ടിച്ചു അതിനോടൊപ്പം ഒരു പതാകയും വേച്ചു അഭിമാനത്തോടെ നിന്നു ആരും കാണാതെ ഒരു സല്യൂട്ട് അടിച്ചത് ....[ഒരു പക്ഷെ ഇന്നാകും അങ്ങിനെ ഒരു സംഭവം പുറം ലോകം[എന്‍റെ കുടുംബം പോലും ] അറിയുന്നത് ...വീടിനു മുന്നിലുടെ പോകുന്ന ആളുകള്‍ അത് നോക്കുമ്പോള്‍ ...അതിലെ വാഹനത്തില്‍ പോകുന്നവര്‍ അതിലേക്കു കണ്ണെറിയുമ്പോള്‍ അവരൊന്നും കാണാതെ കാണാമറയത്ത് ഞാന്‍ ഇരുന്നു സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയിതിരുന്നു ...ചെറുപ്പത്തില്‍ ചെയ്ത ആ ആദരവ് വലിപ്പത്തില്‍ ചെയ്യാന്‍ ഇന്ന് മടിയാണ് ....അന്ന് അതില്‍ ശരിക്കും ഒരു നിഷ്കളങ്കതയുണ്ടായിരുന്നു ..ഇന്ന് അത് ചെയിതാല്‍ ഒരു പക്ഷെ പലതും കേള്‍ക്കേണ്ടി വരും ..കാരണം മുതിര്‍ന്നു പോയ്യില്ലേ ...


ഈ ദിനത്തില്‍ ഒന്നേ പറയാന്‍ മനസ്സ് വെമ്പുന്നോള്ളൂ ....നാനാ മതങ്ങളും സംസ്കാരവും ഇഴകി ജീവിക്കുന്ന നമ്മുടെ സ്വന്തം രാജ്യം ...എന്നും എല്ലാവരെയും ഇരു കൈകളും നീട്ടി സ്വീകരിച്ച നമ്മുടെ ഭാരതം ...അവിടെ ജീവിക്കുന്ന നമ്മുടെ മനസ്സിനും അതെ വിശാലത വേണം ...മതം ഏത് തന്നെയായാലും സ്നേഹം അത് വേണം നമ്മുക്കിടയില്‍ ...മത പ്രബോധനം തെറ്റല്ല ...അതില്‍ തിന്മയില്ല..ഉണ്ടായിരുന്നെങ്കില്‍ അത് ഇന്ത്യന്‍ ഭരണ ഘടന അനുവധിക്കുമായിരുന്നില്ല...പക്ഷെ ഇന്ന മതത്തില്‍ വിശ്വസിക്കുക വിശ്വസിക്കാതിരുക്കുക അത് തികച്ചും വ്യക്തി സ്വാതന്ത്ര്യം തന്നെയാണ് ..അതില്‍ ആരും കൈ കടത്തലുകള്‍ നടത്താതിരിക്കുക ...ഒരാള്‍ സ്വന്തം വിശ്വാസം പങ്കു വെക്കുമ്പോള്‍ അതിന്‍റെ നന്മ കാണാന്‍ കഴിഞ്ഞാല്‍ നമ്മള്‍ വിജയിച്ചു ...അവിടെ ദേഷ്യം പ്രതികാരം ഒന്നും തന്നെ ജന്മമെടുക്കുന്നില്ല  ...ആ  വിജയം നേടണമെങ്കില്‍   മനസ്സില്‍ രോഗം ഉണ്ടാകരുത് ...എന്നാല്‍  മതത്തിന്റെ പേരും പറഞ്ഞു നടക്കുന്ന ക്രൂരതകള്‍ നമ്മള്‍ ചെറുക്കണം...ഒറ്റകെട്ടായി തന്നെ ..അതിനു പാവകളെ പോലെ, ബുദ്ധി പണയം വെച്ചവരെ പോലെ ഒന്നും അറിയാതെ ചേരി തിരിഞ്ഞു ഇരുട്ടില്‍ തപ്പി പരസ്പ്പരം പഴി ചാരി തമ്മില്‍ തല്ലുകയല്ല വേണ്ടത് ...
Photobucket
തീവ്രവാദത്തിന്റെ വിഷ വിത്തുകള്‍ മതത്തിന്റെ വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞു മിടായി എന്ന് പറഞ്ഞു നമ്മള്‍ക്ക് നല്‍കുമ്പോള്‍ അത് സ്വന്തം ശരീരത്തിന് പിടിക്കുമോ എന്ന് പോലും നോക്കാതെ   ചങ്ക് തൊടാതെ വിഴുങ്ങി  അവിടെയും ഇവിടെയും പോയി ശര്‍ദിച്ച് പോരുമ്പോള്‍ ..അതവിടെ കിടന്നു വീണ്ടും രോഗങ്ങളെ വിളിച്ചു വരുത്താന്‍  കാരണം ആകും എന്ന് നമ്മള്‍ അറിയുക ...വിഷവിത്തു പാകി സ്വന്തം താല്പര്യങ്ങള്‍ കൊയിതെടുക്കുന്നവരുടെ  തന്ത്രം നമ്മള്‍ തിരിച്ചറിഞ്ഞു അവരെ ഒറ്റപ്പെടുത്തുക ...ഹിന്ദുവായാലും,മുസ്ലിം ആയാലും ,ക്രിസ്ത്യന്‍ ആയാലും, സിക്ക് ആയാലും ..ആരായാലും എല്ലാം ഇന്ത്യ എന്ന  ഒരമ്മയുടെ മക്കള്‍ തന്നെ ...പരസ്പ്പരം അറിഞ്ഞും അറിയിച്ചും നമ്മള്‍ ജീവിക്കുക ...മതങ്ങളെ നമ്മള്‍ അറിയുക ...അവയുടെ സത്യത്തെ അറിഞ്ഞാല്‍ പിന്നെ ശത്രുത എന്തിനു ? അറിവ് മനുഷ്യനെ സ്വതന്ത്രനാക്കും ...നേരായ മാര്‍ഗത്തില്‍ അറിവിനെ സമ്പാതിച്ചാല്‍  ഒരാള്‍ക്കും പിന്നെ ഒരാളിലും വര്‍ഗ്ഗീയാ  വിഷം കുത്തിയിറക്കാന്‍ സാധ്യം അല്ല ...സ്നേഹം അതാകട്ടെ നമ്മുടെ വികാരം ...അതിനു മാത്രമേ നന്മയുടെ തിരിവെളിച്ചം കൊളുത്താന്‍ ആകു ....എല്ലാവരും അതിനു ആര്‍ജിക്കേണ്ടത് മനസ്സിന്റെ സ്വാതന്ത്ര്യം ആണ് ...അത് കിട്ടുക അറിവിലുടെയും..അത് നേടുക ...




നമ്മുടെ നാടിന്‍റെ രക്ഷക്കായി ജീവ ത്യാഗം ചെയിതവര്‍ക്ക് മുന്നിലും ..നമ്മുടെ നാടിനു വേണ്ടി സ്വന്തം കുടുംബത്തെ പോലും വിട്ടു നിന്നു അതിര്‍ത്തി കാക്കുന്ന ഓരോ ജവാനും ....അങ്ങിനെ രാജ്യത്തെ സ്നേഹിക്കുന്ന സേവിക്കുന്ന ഓരോ പൌരനും എന്‍റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍ ......


ജീവത്യാഗം നല്‍കി ഭാരതത്തിനു ജീവരക്തം നല്‍കി ജീവ വായു നല്‍കിയവര്‍ക്ക് മുന്നില്‍ കണ്ണുകളെ ജലാര്‍ദ്രമാക്കുന്ന ഓരോ ഭാരതീയന്റെയും   ആത്മാവിനെ  തൊടുന്ന   ഈ ഗാനം ഇവിടെ നന്ദിയോടെ പ്രാര്‍ഥനകളോടെ ബഹുമാനത്തോടെ ആദരവോടെ അതിലെല്ലാം ഉപരി ഒരു സലൂട്ടൊടെ   സമര്‍പ്പിക്കട്ടെ ...

ഇവരുടെ രക്തസാക്ഷിത്വത്തിനും അവരുടെ കുടുംബങ്ങളുടെ മനസ്സിന്റെ കണ്ണുനീരിനും ഇനിയെങ്കിലും നമ്മള്‍ വിലകൊടുക്കുക ...മതത്തിന്റെ പേരും പറഞ്ഞു നമ്മള്‍ ഇന്ത്യക്കുള്ളില്‍ തമ്മില്‍ അടിക്കാതെ  സ്നേഹിച്ചു ജീവിക്കാന്‍ ശപഥം ചെയ്യുക ഇന്ന് മുതല്‍ ...മതം എന്നും എവിടെയും സ്നേഹമേ പഠിപ്പിക്കുന്നോള്ളൂ...മനുഷ്യ മനസ്സാണ് അതിനെ വിഷം ചേര്‍ത്ത് സ്വതാല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്നറിവില്‍ നിന്നും തുടങ്ങട്ടെ പുതിയ സ്നേഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പൊന്‍ പുലരി ...  
Photobucket
[ചിത്രങ്ങള്‍ കടപ്പാട് ഗൂഗിള്‍ ]
Photobucket
Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and action--
Into that heaven of freedom, my father, let my country awake.
Rabindranath Tagore
Gitanjali

Long years ago, we made a tryst with destiny and now the time comes when we shall redeem our pledge... At the stroke of the midnight hour, when the world sleeps, India will awake to life and freedom.
Jawaharlal Nehru
Indian Declaration of Independence, on eve of independence, August 15 1947.

We end today a period of ill fortune and India discovers herself again. The achievement we celebrate today is but a step, an opening of opportunity, to the greater triumphs and achievements that await us. Are we brave enough and wise enough to grasp this opportunity and accept the challenge of the future?
Jawaharlal Nehru
Indian Declaration of Independence, on eve of independence, August 15 1947.

At the dawn of history India started on her unending quest, and trackless centuries are filled with her striving and the grandeur of her success and her failures. Through good and ill fortune alike she has never lost sight of that quest or forgotten the ideals which gave her strength.
Jawaharlal Nehru
Indian Declaration of Independence, on eve of independence, August 15 1947.

How can one be compelled to accept slavery? I simply refuse to do the master's bidding. He may torture me, break my bones to atoms and even kill me. He will then have my dead body, not my obedience. Ultimately, therefore, it is I who am the victor and not he, for he has failed in getting me to do what he wanted done.
Mahatma Gandhi

We owe a lot to the Indians, who taught us how to count, without which no worthwhile scientific discovery could have been made!
Albert Einstein

If there is one place on the face of earth where all the dreams of living men have found a home from the very earliest days when man began the dream of existence, it is India!
Romaine Rolland, French scholar

India is the cradle of the human race, the birthplace of human speech, the mother of history, the grandmother of legend, and the great grand mother of tradition. Our most valuable and most astrictive materials in the history of man are treasured up in India only!
Mark Twain

She (India) has left indelible imprints on one fourth of the human race in the course of a long succession of centuries. She has the right to reclaim ... her place amongst the great nations summarizing and symbolizing the spirit of humanity. From Persia to the Chinese sea, from the icy regions of Siberia to Islands of Java and Borneo, India has propagated her beliefs, her tales, and her civilization!
Sylvia Levi

India conquered and dominated China culturally for 20 centuries without ever having to send a single soldier across her border!
Hu Shih, former Ambassador of China to USA

So far as I am able to judge, nothing has been left undone, either by man or nature, to make India the most extraordinary country that the sun visits on his rounds. Nothing seems to have been forgotten, nothing overlooked.
Mark Twain

If I were asked under what sky the human mind has most fully developed some of its choicest gifts, has most deeply pondered on the greatest problems of life, and has found solutions, I should point to India.
Max Mueller, German scholar

This is indeed India! The land of dreams and romance, of fabulous wealth and fabulous poverty, of splendour and rags, of palaces and hovels, of famine and pestilence, of genii and giants and Aladdin lamps, of tigers and elephants, the cobra and the jungle, the country of hundred nations and a hundred tongues, of a thousand religions and two million gods, cradle of the human race, birthplace of human speech, mother of history, grandmother of legend, great-grandmother of traditions, whose yesterday's bear date with the modering antiquities for the rest of nations-the one sole country under the sun that is endowed with an imperishable interest for alien prince and alien peasant, for lettered and ignorant, wise and fool, rich and poor, bond and free, the one land that all men desire to see, and having seen once, by even a glimpse, would not give that glimpse for the shows of all the rest of the world combined.
Mark Twain

When I read the Bhagavad-Gita and reflect about how God created this universe everything else seems so superfluous.
Albert Einstein

India - The land of Vedas, the remarkable works contain not only religious ideas for a perfect life, but also facts which science has proved true. Electricity, radium, electronics, airship, all were known to the seers who founded the Vedas.
Wheeler Wilcox, American poet

India was the motherland of our race, and Sanskrit the mother of Europe's languages: she was the mother of our philosophy; mother, through the Arabs, of much of our mathematics; mother, through the Buddha, of the ideals embodied in Christianity; mother, through the village community, of self-government and democracy. Mother India is in many ways the mother of us all.
Will Durant, American historian

So far as I am able to judge, nothing has been left undone, either by man or nature, to make India the most extraordinary country that the sun visits on his rounds. Nothing seems to have been forgotten, nothing overlooked.
Mark Twain

There are some parts of the world that, once visited, get into your heart and won't go. For me, India is such a place. When I first visited, I was stunned by the richness of the land, by its lush beauty and exotic architecture, by its ability to overload the senses with the pure, concentrated intensity of its colors, smells, tastes, and sounds... I had been seeing the world in black & white and, when brought face-to-face with India, experienced everything re-rendered in brilliant technicolor.
Keith Bellows, VP - National Geographic Society

India has two million gods, and worships them all. In religion all other countries are paupers; India is the only millionaire.
Mark Twain