വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Saturday, May 15, 2010

മൈലാഞ്ചി സ്വപ്നങ്ങളെ ചുവ ചുവപ്പിച്ചപ്പോള്‍മൈലാഞ്ചി എന്‍റെ കിനാക്കള്‍ക്ക് നിറം നല്‍കിയ രാത്രി ..മൈലാഞ്ചി എന്നും എനിക്ക് പ്രിയപ്പെട്ടതാണ് ...അതിന്റെ മണവും ,തണുപ്പും ,ചുകപ്പും എല്ലാം എന്നില്‍ എന്തെനില്ലാത്ത സന്തോഷത്തിന്റെ വേലിയേറ്റം ഉണ്ടാക്കാറുണ്ട് .അത് കൊണ്ട് തന്നെ ഏതു സന്തോഷാവസ്തയവസ്ഥയിലും  ഞാന്‍ മൈലാഞ്ചി കൈയില്‍ അണിയും .

എന്‍റെ കല്യാണ തലേന്ന് ഉള്ള മൈലാഞ്ചി രാവും ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു ദിനം തന്നെ ...സ്വപ്‌നങ്ങള്‍ മനസ്സിന്റെ കണ്ണിനു മുന്‍പില്‍ പരല്‍ മീനുകളെ പോലെ തത്തി കളിച്ചു തുടങ്ങിയ ദിവസങ്ങള്‍ ..സ്വപ്നങ്ങള്‍ നെയ്യാന്‍ പഠിച്ച കാലം .(എന്നിരുന്നാലും ആ സ്വപ്നങ്ങള്‍ക്ക് മുകളില്‍ അടയിരിക്കാനോന്നും ഞാന്‍ മുതിര്‍ന്നില്ല ...കല്യാണമുറപ്പിച്ച ശേഷം ഉള്ള കിന്നാരം അതായിരുന്നു; എന്റെ ആദ്യത്തെ കിന്നാര പാഠം ..ആ ദിവസങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിനങ്ങള്‍ ആയിരുന്നു ...ഫോണിലുടെ അദ്ധേഹത്തിന്റെ ഉമ്മയെയും അനിയത്തിമാരെയും എല്ലാം യഥാവിധം പരിചയപ്പെടുത്തി തന്നത് കൊണ്ടാകണം ഒരു അന്യ വീട്ടിലോട്ടുകേറുന്ന ഒരു പരിഭവമോ ടെന്ഷനോ ഒന്നും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ല ...എന്തിനു പറയുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഒന്ന് കരയാന്‍ ഞാന്‍ ഏറെ പാട് പെട്ട് [ഇല്ലെങ്കില്‍ മോശമല്ലെ ,ആളുകള്‍ എന്ത് വിചാരിക്കും :P])

കൈയ്യിലും കാലിലും മൈലാഞ്ചിയണിഞ്ഞു ആ പണയ പണ്ടം പോലെയുള്ള ഇരുത്തതിനു ഇടയിലും  അത് "നന്നായി ചോക്കണേ ന്റെ റബ്ബേ" എന്ന് ഉള്ളുരുകി ആരും അറിയാതെ മനസ്സ് പ്രാര്‍ഥിക്കുന്ന നേരങ്ങള്‍...അന്ന് ഞാന്‍ എന്ന താരത്തെ കാണാന്‍ ,അണിഞ്ഞിരിക്കുന്ന  മൈലാഞ്ചി കാണാന്‍; അടുത്ത വീട്ടിലെ പെണ്‍കൊടികള്‍ ഇങ്ങിനെ അപ്പോഴും ഇപ്പോഴും വന്നു കൊണ്ടേയിരുന്നു ..ചിലരെല്ലാം അര്‍ഥം വച്ച് ചിരിച്ചു "ഇനിയും  വരാം ട്ടോ" എന്ന് പറഞ്ഞു തലകാണിച്ചു പോയി കൊണ്ടിരിക്കുന്നു ....സത്യത്തില്‍ അത്തരം ചിരികളും നോട്ടങ്ങളും എന്റെ ഉള്ളില്‍ ഒരു തരം അലോസരമാണ് സൃഷ്ട്ടിച്ചത് ...ഇത്തരം ചിന്തകള്‍ കൊണ്ട് തന്നെയാകണം ഫാറൂക്ക് കോളേജ് പോലെയുള്ള അടിപൊളി കോളേജ് ലൈഫ് എന്നെ സംബന്ധിച്ച് പൊളി കോളേജ് ലൈഫ് ആയി മാറിയതും മറ്റും ...അതുകൊണ്ടാകണം ഞാന്‍  സ്വാതന്ത്ര്യമില്ലായിമയെ  പ്രണയിച്ചു തുടങ്ങിയതും ...അമിത സ്വാതന്ത്ര്യത്തെ വെറുത്തു തുടങ്ങിയതും ..തന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുമ്പോള്‍ നമ്മള്‍ ഭയക്കണം ..ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്വാതന്ത്ര്യം എപ്പോഴും തോന്നിവാസത്തിലെക്കുള ആദ്യ കവാടവും വഴിതെറ്റിയ ജീവിതത്തിലോട്ടുള്ള ആദ്യപടിയും ആണ് എന്ന് പല അനുഭവ സാക്ഷ്യങ്ങളും എന്നെ പഠിപ്പിക്കുകയുണ്ടായി ...അതുകൊണ്ടാകണം ഞാന്‍ പലപ്പോഴും    അച്ഛന്‍മാരുടെയും കന്യസ്ത്രീകളുടെയും കോളേജ് ഉം സ്കുളിലും പഠിക്കാന്‍ താല്പര്യം കാണിച്ചതും ..അത്തരം ഇടങ്ങളില്‍ എപ്പോഴും എവിടെയും അവരുടെ എല്ലാം കണ്ണുകള്‍ ഉണ്ടാകും... 


അപ്പോള്‍  പറഞ്ഞു വന്നത് മൈലാഞ്ചി രാവിനെ കുറിച്ചാണ് ...അന്ന് വീട്ടില്‍ ഒരു ഉത്സവ ലഹരി തന്നെ ആയിരുന്നു ...കുടുംബത്തിലെ ആദ്യത്തെതും വീട്ടിലെ ഒറ്റ പെണ്‍കൊടിയും ആയിരുന്നു ഞാന്‍ ..അത് കൊണ്ട് തന്നെ കുടുംബം ഒന്നടങ്കം വളരെ ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്ന വിവാഹം ...മെയ്‌ 16 നു വിവാഹം എങ്കിലും മെയ്‌ 14 നു തന്നെ മൈലാഞ്ചി ഇട്ടിരുന്നു ..കാരണം ശരിക്ക് നിറം കിട്ടാന്‍ അത് വേണം പോലും ...വീട്ടു മുറ്റത്ത്‌ പന്തലും നാട്ടുകാരും കുടുംബവും എല്ലാവരും തിരക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും  ധ്രിതിയില്‍  ഓടിനടന്നു ഓരോ ഉത്തരവാദിത്വങ്ങള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കില്‍    ..മൈലാഞ്ചി കല്യാണം എന്ന പേരില്‍ നടത്തുന്ന ഒരു ചെറിയ ഫോട്ടോ സെക്ഷനുള്ള ഒരുക്കത്തില്‍ ആണ്  ഞാന്‍ അടക്കം മറ്റു എല്ലാവരും ...എന്നെ അണിയിച്ചോരുക്കിയത് എന്റെ കസിന്‍സ് ...മുല്ലപ്പൂവുമ് മറ്റും ...മനസ്സില്‍ സന്തോഷത്തിന്റെ വേലിയേറ്റം ശരിക്കും ഞാന്‍ അറിഞ്ഞ നിമിഷം ..ഒരു പക്ഷെ ജീവിതത്തില്‍ ഇത്ര നന്നായി അണിഞ്ഞൊരുങ്ങുന്നത്  ആദ്യമായിട്ടാണ് എന്നുകൊണ്ടാകും ...   ജീവിതത്തിലേക്ക് വസന്തരാവും കൊണ്ട് കടന്നു വരുന്ന എന്റെ നേര്‍ പകുതിയേ കുറിച്ച് വലിയ വലിയ സ്വപ്നങ്ങള്‍ നെയ്യാതിരിക്കാന്‍  ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .പ്രതീക്ഷകള്‍  അവയാനല്ലോ ജീവിതത്തെ നിരാശയിലേക്ക് വലിച്ചിഴക്കുന്നത് ...സ്നേഹം നല്‍കുക ..അത് തിരിച്ചു കിട്ടുന്നുണ്ടോ എന്ന്  കാത്തിരുന്നു കാണാം എന്ന തത്വം  ...[അത് ഒരര്‍ത്ഥത്തില്‍ വിജയിച്ചു!!!] കൊടുക്കാനുള്ളത് കണക്കു നോക്കാതെ കൊടുക്കുക ,ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ കിട്ടാനുള്ളത് പലിശ സഹിതം കിട്ടി കോളും :) 


എപ്പോഴും എന്റെ കൂടെ കാണും എന്ന് വാക്ക് തന്ന സുഹൃത്തുക്കള്‍ [വിരലില്‍ എണ്ണാന്‍ ഉള്ളവര്‍ ] ആ വഴിക്ക് തിരിഞ്ഞു നോക്കിയില്ല ..പക്ഷെ അത്തരം പ്രക്യാപനങ്ങള്‍ ഒരിക്കല്‍ പോലും നടത്താത്ത ഒത്തിരി നല്ല സുഹൃത്തുക്കള്‍ എന്നെ ആശ്ചര്യപ്പെടുത്തുമാര്‍   ആ മൈലാഞ്ചി രാവില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേ ഇരുന്നു ..അതും എന്റെ സന്തോഷത്തിന്റെ മാറ്റ് കൂട്ടി....

[എന്റെ കല്യാണത്തിനു  മറ്റൊരു കുസൃതി ഞാന്‍ ഒപ്പിച്ചത് എന്താണ് എന്ന് വച്ചാല്‍ കല്യാണ കാര്‍ഡ്‌ കൈയില്‍ കിട്ടിയപ്പോള്‍ അതില്‍ ഒന്നില്‍ നല്ല ഭംഗിയായി ചിത്രം വരച്ചു ഒരു ചെറിയ അടികുറുപ്പോടെ അദ്ദേഹത്തിന് വിട്ടു എന്നതാണ്  .അടിക്കുറുപ്പ്‌ ഇത്ര മാത്രം "ഇനി ക്ഷണിച്ചിലാ എന്ന് പറഞ്ഞു വരാതിരിക്കരുത് ,എന്റെ കല്യാണത്തിന് .സകുടുംബം വന്നേക്കണം ." എന്ന് .ഉള്ളില്‍ എന്റെ ആദ്യ പ്രണയ ലേഖനവും വച്ച്  ...പക്ഷെ അത് ഇവിടെ ചേര്‍ക്കാന്‍ പറ്റിലല്ലോ :)....ദിവസങ്ങള്‍ കഴിഞ്ഞു തിരിച്ചു എനിക്കും കിട്ടി ഒരു ക്ഷണ കത്ത്  ഒരു അടിക്കുറിപ്പോടെ "ഇനി ക്ഷണിച്ചില്ലാ എന്ന് പറഞ്ഞു എന്റെ കൂടെ പോരാതെ പോയിക്കളഞെക്കരുത്  "  :D.അതാണ്‌ എനിക്ക് കിട്ടിയ ആദ്യത്തെ സമ്മാനം ..ഉരുളക്കു ഉപ്പേരി കണക്കെ ...:D ] ...


അണിഞ്ഞൊരുങ്ങി വന്ന എന്റെ കൈകളിലേക്ക് എല്ലാവരും കുറച്ചു മൈലാഞ്ചി ശകലം ചാര്‍ത്തി എന്നെ അനുഗ്രഹിച്ചു കൊണ്ടിരുന്നു ...ജീവിതാവസാനം വരെ ജീവിതത്തിലേക്ക് നിറക്കൂട്ട്മായി കടന്നു വരുന്ന മാരന്റെ ചിരിക്കുന്ന മുഖവും കിന്നാരങ്ങളും മനസ്സില്‍ മിന്നി മറഞ്ഞു കൊണ്ടിരുന്നു ...ജീവിതം തീര്‍ത്തും മറ്റൊരു വഴി തിരിവിലേക്ക് തിരിയുമ്പോള്‍ അത് തീര്‍ത്തും സമാധാന പൂര്‍ണ്ണമാവട്ടെ   എന്നാ പ്രാര്‍ത്ഥന മനസ്സിന്റെ അടിത്തട്ടില്‍ നിന്നും നുരഞ്ഞു പൊങ്ങി കൊണ്ടേയിരുന്നിരുന്നു ..

പിന്നെ ഓര്‍മ്മയുടെ ചില്ല്പേടകത്തിലേക്കു വെട്ടിത്തിളങ്ങുന്ന ഒരു വജ്രകല്ല് നല്‍കി, കുറെ തമാശകളും ചിരിക്കിലുക്കങ്ങളും ഫോട്ടോയുടെ ഫ്ലാഷ് മിന്നലിലും ഭക്ഷണത്തിലും  ആ രാവ്  മെല്ലെ നടന്നു നീങ്ങി ...