വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Friday, July 9, 2010

ഇങ്ങിനെയും ഒരു അമ്മ ജീവിതം

അതെ ..ഇങ്ങിനെയും ഒരു അമ്മ ജീവിതം ഹോമിച്ചു തീര്‍ത്തു ...മുല്യങ്ങള്‍ നന്മകള്‍ നിയമ കാവല്‍ക്കാര്‍ എല്ലാം എന്നും നല്ല  ഒരു പുതിയ ബ്ലോഗ്‌ പോസ്റ്റിനു ,ഒരു പുതിയ  മീഡിയ പത്ര വാര്‍ത്തക്ക് ഒതുങ്ങുമ്പോള്‍ സത്യങ്ങളുടെ  മുഖം ഇന്നും ഭീകരം തന്നെ ...നാടിന്റെ വാര്‍ത്തകള്‍ എന്നും നടുക്കുന്നതാണ് ... അത് പോലെ തന്നെ അവിടെ നടക്കുന്ന മൌന നൊമ്പരങ്ങളും ....കണ്ണില്‍ ചോരയില്ലാത്ത ഇത്തരം മക്കളെ എന്ത് ചെയ്യണം ?കാരണം അടിച്ചേല്‍പ്പിക്കാനോ ഇരന്നു വാങ്ങിയാല്ലോ കിട്ടുന്ന ഒന്നല്ലല്ലോ സ്നേഹം ..ചിലപ്പോള്‍ എത്ര കൊടുത്താലും തിരിച്ചു കിട്ടില്ല ഈ സ്നേഹം ..
 @ മക്കളെ;.ഒരു കടമ പോലെ,മാതാപിതാക്കള്‍  നല്‍കിയ സ്നേഹം നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെങ്കിലും ;  ഒരു കടം പോലെയെങ്കിലും തിരികെ നല്‍കാന്‍ ശ്രമിച്ചു കൂടെ  ...!!!!!!അതിനെങ്കിലും, നിങ്ങള്ക്ക്; എനിക്ക് കഴിയുമാറാകട്ടെ എന്ന് മാത്രം ദൈവത്തോട് നമ്മള്‍ക്ക് പ്രാര്‍ഥിക്കാം ...അത്ര യെങ്കിലും നന്മ നമ്മളില്‍ അവശേഷിപ്പിക്കട്ടെ ദൈവം ....
How sharper than a serpent's tooth it is
To have a thankless child! 
[Shakespeare's King Lear,]