വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Thursday, June 10, 2010

ട്ടോട്ടോയുടെ കൊച്ചു കഥ


ട്ടോട്ടോ ട്ടോപ്പിയോടു പറഞ്ഞു.

"ടോപ്പി ഞാന്‍ ഒരു കൊച്ചു കഥ എഴുതി.കേള്‍ക്കണോ ?"

കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള ടോപ്പി പറഞ്ഞു: 
"ഇതെന്ത് ചോദ്യം ട്ടോട്ടോ.നിന്‍റെ കഥ കേള്‍ക്കാന്‍ എന്നെ  മാത്രമല്ലെ കിട്ടൂ :).എന്തായാലും പറ കേള്‍ക്കട്ടെ."

ടോട്ടോ:- "ഉം.കളിയാക്ക്.ന്നാലും ഞാന്‍ നിന്നെയിത് കേള്‍പ്പിക്കും.ഇന്നാ പിടിച്ചോ...

സൃഷ്ട്ടാവ് സൃഷ്ട്ടികളോട്:- 'ഇനി മുതല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ഇല്ല.നരകം ഇല്ല.എന്നാലും നിങ്ങള്‍ എന്നെ ആരാധിക്കണം,സ്നേഹിക്കണം,ഞാന്‍ പറഞ്ഞ പോലെ നടക്കണം.' 

സൃഷ്ട്ടികള്‍- ഓഹോ അത് ശരി.അപ്പൊ മരണത്തോടെ എല്ലാം തീരും.ഇനിയെന്തിന് താങ്കളെ അനുസരിക്കണം.വരൂ ഇനി നമ്മള്‍ക്ക് ആര്‍മ്മാതിക്കാം.

സൃഷ്ട്ടാവ്- 'അപ്പൊ ഞാന്‍ വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗത്തില്‍ മാത്രമായിരുന്നു നിങ്ങളുടെ നോട്ടം.എന്നെ കാണണമെന്ന ആഗ്രഹമൊന്നും ആര്‍ക്കും ഉണ്ടായിരുന്നില്ല.'

വാല്‍കഷണം :- സത്യത്തില്‍ സൃഷ്ടികള്‍ക്ക് തന്നോടുള്ള ഇഷ്ടം അറിയാനായി സൃഷ്ടാവ് സൃഷ്ടികളെ ഒന്ന് പരീക്ഷിച്ചതായിരുന്നു.

എങ്ങിനെയുണ്ട് ട്ടോപ്പീ എന്‍റെ കഥ ? ഇഷ്ട്ടായോ ?"

ട്ടോപ്പി ഒരു തിരിച്ചറിവോടെ ഒന്നും ഉരിയാടാന്‍ ആവാതെ അങ്ങിനെ  നിന്നു പോയി.