അധികം ഒന്നും സംസാരികാത്ത അവള്‍ ഒരു പൂര്‍ണ്ണ ചന്ദ്രികയെ പോലെ ക്ലാസ്സില്‍ എന്നും തിളങ്ങുമായിരുന്നു ...ഒരുപാട് മുടിയും അതില്‍ ഒരു തുളസിക്കതിരും നെറ്റിയില്‍, പൊട്ടും കണ്ണുമെഴുതി ആത്മാവിനെ വെളിപ്പെടുതുമാറുള്ള അവളുടെ ചിരിയിന്നും ഞാന്‍ ഓര്‍ക്കുന്നു.ഒരു കൊച്ചു ശാലീന സുന്ദരി.വലിയ കൃഷ്ണ ഭക്തയാണ് അവളുടെ പേര് പോലെ തന്നെ.വിദ്യാ കൃഷ്ണന്‍ എന്ന കൃഷ്ണ ഭക്ത എന്നാലും മറ്റു മതങ്ങളെ ഒരു പാട് ബഹുമാനിക്കുന്നു ,സ്നേഹിക്കുന്നു...ജീവിതത്തെ ഒരു ചെറു പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന വിദ്യയുടെ സ്നേഹം അവളുടെ ഡയറിയില്‍ ഒളിപ്പിച്ചത് എന്‍റെ മുന്നില്‍ വന്നപ്പോള്‍ ,,,,ഞാന്‍ എന്ന ടീച്ചര്‍ക്കുള്ള മറ്റൊരു അംഗീകാരം!
Wednesday, July 22, 2009
എന്‍റെ തൊട്ടാവാടി മാലാഖ കുഞ്ഞ്
എന്‍റെ തൊട്ടാവാടി ...അവള്‍ ക്ലാസ്സിലെ .ഒരു കൊച്ചു മാലാഖയാണ് .ഒരു പാട് സ്നേഹം ...വേഗത്തില്‍ മുറിപെടുന്ന ഒരു മനസ്സ് ...അതാണ് സലീഹാ മെഹമൂദ്....ഒരു കണ്ണാടിയില്ലേക്ക് നോക്കുന്ന പ്രതീതി ആയിരുന്നു അവളെ അടുത്തറിഞ്ഞപ്പോള്‍ ഞാന്‍ എന്ന ടീച്ചര്‍ അറിഞ്ഞത്....ചെറിയ കാര്യത്തിനു പോലും വല്ലാതെ കരഞ്ഞിരുന്ന അവളെ സ്വന്തം സുഹൃത്തുക്കള്‍ പോലും പലപ്പോഴും കളിയാക്കുമായിരുന്നു.ആ സ്കൂളിലെ അവസാനത്തെ ദിവസം ഞാനിന്നും ഓര്‍ക്കുന്നു.ടീച്ചര്‍ പോവരുത് എന്ന് പറഞ്ഞു കരയുന്ന അവളെ ആശ്വസിപ്പികാന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടു ....ഇത്ര അവള്‍ വേദനിക്കും എന്നറിഞ്ഞിരുന്നെങ്കില്‍ ഇത്ര അടുക്കിലായിരുന്നു ....അവളുടെ സ്നേഹം വരികളായി അവളുടെ ഡയറിയില്‍ കോറിയിട്ടത് അവളുടെ തന്നെ മറ്റൊരു കുട്ടുക്കാരി വഴി എന്‍റെ മുന്നില്‍ എത്തി ....എന്‍റെ കവിതാ സ്നേഹം ആ കൊച്ചു മാലാഖ കുഞ്ഞിനെയും ഒരു കവിയാക്കി ....
[CLICK ON THE IMAGE TO ENLARGE & READ]
തന്‍സീല
എന്‍റെ ആദ്യത്തെ ക്ലാസ്സ് ചാര്‍ജ് 9E .അവിടെ പുതിയ ഇംഗ്ലീഷ് ടീച്ചറെയും കാത്തിരിക്കുന്ന ഒത്തിരി കുട്ടികള്‍.ആദ്യമായി ക്ലാസ്സില്‍ കാല്‍ കുത്തിയപ്പോഴേ ഏതാണ്ട് മുന്നിലിരിക്കുന്ന ഒരു കൊച്ചു കാജൂള്‍ ആണ് എന്‍റെ കണ്ണില്‍ കേറി പറ്റിയത്...അതാണ് തന്സീല എന്ന മിടുമിടുക്കി എന്ന് ഞാന്‍ വഴിയെ മനസിലാക്കി.പ്രായത്തില്‍ കവിഞ്ഞ പക്വത അവളെയെന്നിലേക്കടുപ്പിച്ചു...ഇന്നവള്‍ വളര്‍ന്നു കാണും....സ്കൂളില്‍ നിന്ന് ജോലി രാജി വച്ച് പോന്നപ്പോള്‍ എനിക്കു മടിയോട് കൂടി അവള്‍ അവളുടെ ഡയറി കാണിച്ചുതന്നപ്പോള്‍ അതില്‍ കണ്ട വരികള്‍...എന്നിക്കായി ഞാന്‍ അറിയാതെ എന്നോ അവള്‍ കുറിച്ചിട്ട വരികള്‍....എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗികാരം...നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പിക്കുന്നു....[click on the image to enlarge & read]
Subscribe to:
Posts (Atom)