വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Wednesday, September 22, 2010

അച്ഛനുള്ള പിറന്നാള്‍ സമ്മാനം



ഇന്നലെ എന്നത്തേയും പോലെ വീട്ടിലേക്കു വിളിച്ചു .പപ്പയാണ്‌ ഫോണ്‍ എടുത്തത്‌ .വിശേഷങ്ങള്‍ എന്നും കൈ മാറുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും പറയാനില്ലാര്‍ന്നു ...ചില കുശലാന്വേഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പപ്പയോടു ചോദിച്ചു...

"നാളെ ഒരു വയസ്സ് കൂടി കൂടുകയല്ലേ ?"
"ആ അതുശരിയാണല്ലോ നാളെ സെപ്തംബര്‍ ഇരുപത്തി രണ്ടു ...ഉം ..റിട്ടയര്‍ഡ്  ആവണ്ട പ്രായം ആയി .."
"എനിക്ക് മനസ്സിലായില്ല ."ഞാന്‍ ചോദിച്ചു "അതെന്താപ്പോ അങ്ങിനെ പറഞ്ഞെ പപ്പാ ?"
"അല്ല വല്ല ഗവര്‍മെന്റ് ഉദ്യോഗം ആയിരുന്നെങ്കില്‍ ഇപ്പോള്‍ റിട്ടയര്‍ഡ്  ആവാന്‍ ആയി എന്ന് പറഞ്ഞതാണ് "
"ഉം " 

പിന്നെ വീണ്ടും മറ്റു പല വര്‍ത്തമാനത്തിലൂടെയും കാര്യങ്ങള്‍ നീങ്ങി ...

ഫോണ്‍ വച്ചതിനു ശേഷം ഞാന്‍ ചിന്തിച്ചു ..ഇത്രയും നാള്‍ ഞാന്‍ ഒത്തിരി കുത്തിക്കുറിച്ചിട്ടുണ്ട്..പക്ഷെ ഒരിക്കല്‍ പോലും പപ്പയെ കുറിച്ച് ഒന്നും ആഴത്തില്‍ എഴുതിയില്ല ...എന്‍റെ ഡയറിയിലെ ചില സ്വകാര്യ പേജുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ...എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചില്ല ?മനപ്പൂര്‍വ്വം ആയിരുന്നില്ല എന്ന്  എനിക്കറിയാം ...പിന്നെ എന്താകും കാരണം ...അറിയില്ല ..ഒരു പക്ഷെ എന്‍റെ ചെറുപ്പകാലം മുതലേ പപ്പാ  ഒരു പ്രവാസിയായത്‌ കൊണ്ടാകാം ...വല്ലപ്പോഴും പെട്ടി നിറയെ സമ്മാനങ്ങളുമായി വരുന്ന ക്രിസ്തമസ്അപ്പുപ്പനെ പോലെ ...വന്നു ഒന്ന് പരിചയപ്പെട്ടു വരുമ്പോഴേക്കും അങ്ങ് ആകാശത്തിലെ മേഘ പാളികളെ കീറി മുറിച്ചു പോകുന്ന ആ വലിയ ചിറകുള്ള പക്ഷി പുറത്തു കേറി ഒരു കൊച്ചു സ്വര്‍ഗം എന്ന് ഞാന്‍ കരുതി വിശ്വസിച്ച് പോന്ന ഗള്‍ഫിലോട്ടു വീണ്ടും പറക്കുന്ന ഒരു വ്യക്തി ..പിന്നീടു പോസ്റ്റ്‌ ആയും മറ്റാരെങ്കിലും വരുന്നമ്പോള്‍ പപ്പാ കൊടുത്തയച്ചത്‌ എന്ന് പറഞ്ഞു തരുന്ന  ഫോട്ടോസും മിടായി പാകെറ്റുകളിലുടെയും   മാത്രം പരിജയം പുതുക്കുന്ന ഒരു വ്യക്തിത്വം ...

എന്നും ഉമ്മയാണ് നിഴലായി കൂടെ ഉണ്ടായിരുന്നത് ...അത് കൊണ്ട് തന്നെയാകണം ഉമ്മയെ കുറിച്ച് ഞാന്‍ പല കവിതകളും മറ്റും എഴുതിയിട്ടുണ്ട് ...മാതൃവാത്സല്യത്തിനെയും മറ്റും പാട പുസ്തകങ്ങളിലൂടെയും ,അമ്മയുടെ കാല്‍ക്കീഴിലാണ്  സ്വര്‍ഗ്ഗം എന്ന് മതപുസ്തകങ്ങളിലൂടെയും പഠിച്ചത് കൊണ്ടാകണം മനസ്സില്‍ എപ്പോഴും ഉമ്മയെ കുറിച്ച്  ഞാന്‍  എഴുതി തുടങ്ങിയത് ..തിരശീലക്കു പിറകില്‍ പ്രവാസത്തിന്റെ ഏകാന്തതയും മറ്റും കുട്ടായി ജീവിക്കുന്ന പപ്പയെ കുറിച്ച് ഞാന്‍ ഒരിക്കലും ഒന്നും എഴുതിയിരുന്നില്ല ...എപ്പോഴും ഉമ്മയെ കുറിച്ച് എഴുതിയത് ഞാന്‍ പപ്പക്ക് അയച്ചു കൊടുക്കാറുണ്ട് ...അപ്പോഴെല്ലാം പപ്പയെ കുറിച്ച് എഴുതി കാണാന്‍ പപ്പാ കൊതിച്ചു കാണുമോ ? അറിയില്ല ...എന്നോടൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല ....
    
അതെ ഞാന്‍ അറിഞ്ഞിരുന്ന പപ്പാ  എന്നും പ്രവാസി ആയിരുന്നു ...എല്ലാ വര്‍ഷവും നിറയെ സമ്മാനങ്ങളും മധുരവും അത്തറും ഒക്കെയായി മാനത്ത്  നിന്നു ഭുമിയിലേക്ക് പറന്നിറങ്ങുന്ന ഒരു അപരിചിതന്‍ ...അന്നൊക്കെ അങ്ങ് ആകാശത്താ ഈ ഗള്‍ഫ്‌ എന്ന് വിശ്വസിച്ചിരുന്നു ഞാന്‍ ..കാരണം അങ്ങോട്ട്‌ വിമാനം പപ്പയെ കൊണ്ട് മറക്കും ....എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍  അഞ്ചാം തരം വരെ ഞാന്‍ പപ്പയെ പപ്പാ എന്ന് വിളിച്ചില്ല ...എനിക്ക് പേടിയായിരുന്നു ...ഒരു മാസമോ കുറച്ചോ നില്‍ക്കുന്ന പപ്പയുമായി അടുത്തു ഇടപെഴുകുമോബോഴെക്കും ആള് വീണ്ടും മരുഭുമി ലക്‌ഷ്യം വച്ച് പറന്നു നീങ്ങും ....സത്യത്തില്‍ അച്ഛന്‍മാരുടെ ജീവിത നാളുകള്‍ നമ്മള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരിക്കലും എഴുതി പാടി കേള്‍പ്പിക്കാത്ത മൌന കവിതയും കഥയും നോവലും ഒക്കെയാണ് അല്ലെ ?.

ഈ പിറന്നാള്‍ ദിനത്തില്‍ എന്‍റെ അച്ഛന് വേണ്ടി ഞാന്‍ ഇവിടെ ഇത് മാത്രം  സമര്‍പ്പിക്കട്ടെ ....ഒരു ചെറിയ പിറന്നാള്‍ സമ്മാനം ...
Photobucket


എന്തെന്നില്ലാത്ത സങ്കടം എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞു ഈ നിമിഷം ..അത് കൊണ്ട് തന്നെയാകണം വാക്കുകള്‍ കൂട്ടുതരുന്നില്ല ...ഈ ഗാനം ഞാന്‍  ആ ദു:ഖത്തില്‍ നിന്നും പിറവിയെടുത്ത എന്റെ ഒള്ളിലെ  കുറ്റ ഭാരം കുറക്കാന്‍ ,ഒരു പശ്ചാത്താപമായി  ഇവിടെ എന്റെ പപ്പക്കായി, ഒരു  പിറന്നാള്‍ സമ്മാനമായി സമര്‍പ്പികട്ടെ .....