വര്‍ഷങ്ങള്‍ക്കു ശേഷം ആ മുറിയില്‍ വീണ്ടും നിലാവുദിച്ചു ...അവിടെ സുഗന്ധി വീണക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം ഇന്നും പൊടിപിടിക്കാതിരികുന്നു...വീണയു ടെ സ്നേഹംപോലെ പേരുപോലെ ഒരു മനോഹരമായ വീണ...ആ വീണയില്‍ അവള്‍ ഒന്ന് വിരല്‍ ചലിപ്പിച്ചു ...കണ്ണുനീര്‍ പോലും അറിയാതെ അവളുടെ കവിളുകളെ തടവി ഒഴുകി ...ആ വീണാനാദം അവളുടെ ഓര്‍മ്മയുടെ ചില്ലുപേടകം തകര്‍ത്തു ....അവള്‍ ഇന്ന് ഓര്‍ക്കുന്നു അവളുടെ കളികൂട്ടുക്കാരി സുഗന്ധി കോളേജ് നാളില്‍ പുസ്തകത്തില്‍ കോറിയിട്ട ഈ വാക്കുകള്‍... " സ്നേഹം " അതെല്ലാം വെറുതെയാണ്.ആരും ആരെയും തിരിച്ചറിയുന്നില്ല.എന്തെല്ലാമോ സ്വന്തമാക്കാനുള്ള കുതിപ്പില്‍ സ്വന്തകാരെപോലും മറക്കുന്നു.സ്നേഹിക്കുന്നതും വെറുതെയാണ് .ആ സ്നേഹത്തെ ആരും തിരിച്ചറിയുന്നില്ല.ചെയ്യുന്നതൊ ന്നും ആരും മനസ്സില്‍ സൂക്ഷിക്കുന്നില്ല.ചെയ്യാന്‍ കഴിയാത്തതെല്ലാം എടുത്തു പറഞ്ഞ്,കുത്ത് വാക്കുകള്‍ പറഞ്ഞ് ,മൃദുലമായി പകരം വീട്ടുകയും ചെയ്യുന്നു.എന്‍റെ കണ്ണ് നീരില്‍ പോലും മടുപ്പിന്‍റെ നിറമാണ് അവര്‍ക്ക് .പക്ഷെ എന്‍റെ വേദനയുടെ ആഴം അവര്‍ അറിയുന്നില്ലല്ലോ ദൈവമേ!!!വേദനിക്കുന്നു,വല്ലാണ്ട് ,കാരണവും ഉണ്ട്; ഞാന്‍ മനസ്സറിഞ്ഞു സ്നേഹിക്കുന്നു.വല്ലാണ്ട്..വല്ലാത്ത ഏകാന്തതയില്‍ തെല്ലാശ്വാസത്തിനായി പലരുടെയും വാതിലുകള്‍ മുട്ടുമ്പോഴും..അവയെല്ലാം കൊട്ടിയടക്കപ്പെടുന്നു.എന്‍റെ ഭീകരത നിറഞ്ഞ ഏകാന്തത നീ പോലും അറിയാതെ പോകുന്നോ ദൈവമേ!!!എന്നിരുന്നാലും വീണ്ടും ഞാന്‍ കണ്ണുനീര്‍ തുടച്ചു മാറ്റി,ചെറു പുഞ്ചിരിയോടെ ജീവിതത്തെ മുഖാമുഖം കാണുന്നു,പലര്‍ക്കും വേണ്ടി..കാരണം അവര്‍ ഞാന്‍ കാരണം വേദനിക്കരുതല്ലോ...അത്ര മാത്രം ജീവനാണവര്‍ എനിക്ക്...സ്നേഹം ഒരു മാനസിക രോഗമായി മാറുമോ?അറിയില്ല!എന്നെ കാര്‍ന്നു തിന്നുന്ന രോഗം!!!...." അന്ന് വീണ അവളെ ഒരു പാട് കുറ്റപെടുത്തി..ശകാരിച്ചു..പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിച്ചു... തലകുലുക്കി ഒരു അനുസരണയുള്ള കുട്ടിയെ പോലെ എല്ലാം അവള്‍ കേട്ടു...വീണ കരുതി വീണയുടെ കമ്പികളുടെ സംഗീതം അവള്‍ അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുന്നു എന്ന്...രണ്ടു ദിവസത്തിന് ശേഷം വീണയെ തേടി വന്ന ആ വാര്‍ത്തയില്‍ നിന്നും അവള്‍ ഇന്നും പൂര്‍ണ മുക്തയല്ല..സുഗന്ധി അവളുടെ സുഗന്തമെല്ലാം പേറി ദൈവ സമക്ഷത്തേക്ക് പോയി... അവളുടെ ദുഖം സമര്‍പ്പിക്കാന്‍ ...ആ ഞെട്ടല്‍ മാറിയില്ലെങ്കില്ലും വീണ ഇന്നും സുഗന്തിയെ കുറ്റപെടുത്തുന്നു; ഉള്ളില്‍ ശകാരിക്കുന്നു :"നീ മണ്ടിയാണ്ണ്‍ സുഗന്ധി .നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നിലെ .ഒരുപാട് ...എന്‍റെ സ്നേഹം നീ ഉള്‍കൊണ്ടില്ലല്ലോ...എന്നോട് പറയാതെ നീ ഒന്നും ചെയ്തിരുന്നില്ല ...പിന്നെ ഇത്രയും ദൂരെ തനിയെ നീ പോയത് ??അതും ഒരിക്കലും തിരിച്ചു വരില്ല എന്നറിഞ്ഞിട്ടും....നിന്‍റെ വീണയോട് ഒരു യാത്ര പോലും പറയാതെ ...നിനക്കെങ്ങിനെ കഴിഞ്ഞു എന്‍റെ സുഗി ഇത്രയും ക്രൂരയാവാന്‍ ...ഇന്ന് ഞാന്‍ അറിയുന്നു നിന്‍റെ വാക്കുകളുടെ അര്‍ഥം..."ആരും ആരെയും സ്നേഹിക്കുന്നില...." .നീയും അവരില്‍ ഒരുവള്‍ മാത്രം!!!എന്‍റെ സുഗന്ധി ഇന്ന് ഞാന്‍ നിന്നെ വെറുക്കുന്നു...ഞാന്‍ ആരെയും ഇത്ര വെറുക്കില്ല ഇന്നി ..നീ ആഗ്രഹിച്ചത് നീ നേടി...ഞാനിന്നും ഇവിടെ തനിച്ച്..എന്‍റെ ഭീകരത നിറഞ്ഞ ഏകാന്തത നീ പോലും അറിയാതെ പോയല്ലോ എന്‍റെ പ്രിയ കൂട്ടുകാരി "ഇത്രയും ഉറക്കെ ചിന്തിച്ച് വീണ അവളുടെ കൈകളാല്‍ അവളുടെ ശ്രുതിമീട്ടുന്ന കമ്പികള്‍ പൊട്ടിച്ചെറിഞ്ഞു....കരഞ്ഞു തളര്‍ന്നവള്‍ ആ വീണക്കു മുകളില്‍ മനസ്സടിച്ചു വീണു ...അപ്പോഴും കമ്പിയില്ലാ വീണ ശ്രുതിമീട്ടുന്നുണ്ടായിരുന്നു. ഒരു സ്വര്‍ഗ്ഗ ഗാനം നില്‍കാതെ അതില്‍ നിന്നും ഇന്നും നിര്‍ഗളിക്കുന്നു....പക്ഷെ ഇന്നത് ആസ്വദിക്കാന്‍ ആ മുറിയിലെ ഇരുട്ടില്‍ ഭീകരത നിറഞ്ഞ ഏകാന്തത മാത്രമേ ഒള്ളൂ!!!