വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Wednesday, July 29, 2009

എന്‍റെ പ്രേമം


പ്രേമിക്കാനൊരു രൂപം,
വിമര്‍ശിക്കാനൊരു സുഹൃത്ത് ,
കുറുമ്പിനു കൂട്ടായി ഒരു കൂടപ്പിറപ്പ് ,
താലോലിച്ചിടാന്‍ ഒരു പിതാവ്
വഴിതെളിച്ചിടാന്‍ ഒരു ഗുരുനാഥന്‍
അതാണ്‌ നീ എനിക്ക്
ഞാന്‍ നിനക്കേകും നിര്‍വചനം,
വാക്കുകള്‍ക്കതീതം നിന്‍ സ്നേഹം !!!
നീ ചാര്‍ത്തിയ താലിമാല
നിന്‍ സ്നേഹ കടലിലെ തിരമാല.
ഒരു കാന്താകര്‍ഷണ വലയത്താല്‍
എന്‍ കാന്താ,നിന്നെ പ്രാപിച്ചിടുന്നു
സ്നേഹപരിഭവ വേലിയേറ്റത്താല്‍.
സ്നേഹിച്ചിടുന്നു ഞാന്‍ നിന്നെ
എന്‍ ജീവശ്വാസം കണക്കെ.
അറിഞ്ഞിടുന്നു ഞാന്‍ നിന്നെ
എന്‍ ഹൃദയത്തുടിപ്പ്‌ പോലെ.
എന്‍ ആത്മാവും
എന്‍ നിഴലും നീ തന്നെ
എന്‍ പ്രിയനേ!!
നീ ചാരത്തില്ലാതെ
കൊഴിഞ്ഞ വര്‍ഷങ്ങള്‍
സൂര്യനില്ലാ പ്രപഞ്ചം പോലെ.
നീ കൈപിടിച്ചപ്പോള്‍
ഓടി മറഞ്ഞത് നക്ഷത്രങ്ങള്‍ എന്ന്
സ്വയം വിശ്വസിച്ച വെറും
മിന്നാമിന്നി കൂട്ടങ്ങള്‍ .
ഇന്നെന്‍ ധ്രുവ നക്ഷത്രം
നീ മാത്രം .
നിന്നെ നോക്കി ഞാന്‍ എന്‍റെ
ജീവിത നൌക ചലിപ്പിക്കുന്നു.
കടലുകള്‍ മണലായി മാറിയാലും
വറ്റീടില്ല എന്‍ സ്നേഹത്തിന്‍ ഉറവ്
നിനക്കായി എന്‍ കാമുകാ!!!
കടഞ്ഞ രോമം കണക്കെ
പര്‍വ്വതങ്ങള്‍ പാറും ദിനത്തിലും
ഒരുമയോടെ ഉണ്ടായിടെണം
അരുമയാം നമ്മള്‍ !!
ഏഴ് കടല് കടന്നാലും
ഏഴ് ജന്മമെടുത്താലും
നീ തന്നെ ആയിടണം
എന്‍ സ്നേഹഭാജനം.
ഇന്ന് നീ എന്‍ സ്വപ്നം
നീയാണെന്‍ പ്രാര്‍ത്ഥന
എന്‍ സാധന ;
എന്‍ പ്രേരണ,
എന്‍റെ എല്ലാം ......
എന്‍ പ്രാണനാഥാ!!!!!!!
[DEDICATED TO MY LOVE-MY HUS]

Wednesday, July 22, 2009

കൃഷ്ണ ഭക്തയായ വിദ്യാ കൃഷ്ണന്‍

അധികം ഒന്നും സംസാരികാത്ത അവള്‍ ഒരു പൂര്‍ണ്ണ ചന്ദ്രികയെ പോലെ ക്ലാസ്സില്‍ എന്നും തിളങ്ങുമായിരുന്നു ...ഒരുപാട് മുടിയും അതില്‍ ഒരു തുളസിക്കതിരും നെറ്റിയില്‍, പൊട്ടും കണ്ണുമെഴുതി ആത്മാവിനെ വെളിപ്പെടുതുമാറുള്ള അവളുടെ ചിരിയിന്നും ഞാന്‍ ഓര്‍ക്കുന്നു.ഒരു കൊച്ചു ശാലീന സുന്ദരി.വലിയ കൃഷ്ണ ഭക്തയാണ് അവളുടെ പേര് പോലെ തന്നെ.വിദ്യാ കൃഷ്ണന്‍ എന്ന കൃഷ്ണ ഭക്ത എന്നാലും മറ്റു മതങ്ങളെ ഒരു പാട് ബഹുമാനിക്കുന്നു ,സ്നേഹിക്കുന്നു...ജീവിതത്തെ ഒരു ചെറു പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന വിദ്യയുടെ സ്നേഹം അവളുടെ ഡയറിയില്‍ ഒളിപ്പിച്ചത് എന്‍റെ മുന്നില്‍ വന്നപ്പോള്‍ ,,,,ഞാന്‍ എന്ന ടീച്ചര്‍ക്കുള്ള മറ്റൊരു അംഗീകാരം!
[CLICK ON THE IMAGE TO ENLARGE & READ]എന്‍റെ തൊട്ടാവാടി മാലാഖ കുഞ്ഞ്

എന്‍റെ തൊട്ടാവാടി ...അവള്‍ ക്ലാസ്സിലെ .ഒരു കൊച്ചു മാലാഖയാണ് .ഒരു പാട് സ്നേഹം ...വേഗത്തില്‍ മുറിപെടുന്ന ഒരു മനസ്സ്‌ ...അതാണ്‌ സലീഹാ മെഹമൂദ്....ഒരു കണ്ണാടിയില്ലേക്ക് നോക്കുന്ന പ്രതീതി ആയിരുന്നു അവളെ അടുത്തറിഞ്ഞപ്പോള്‍ ഞാന്‍ എന്ന ടീച്ചര്‍ അറിഞ്ഞത്....ചെറിയ കാര്യത്തിനു പോലും വല്ലാതെ കരഞ്ഞിരുന്ന അവളെ സ്വന്തം സുഹൃത്തുക്കള്‍ പോലും പലപ്പോഴും കളിയാക്കുമായിരുന്നു.ആ സ്കൂളിലെ അവസാനത്തെ ദിവസം ഞാനിന്നും ഓര്‍ക്കുന്നു.ടീച്ചര്‍ പോവരുത്‌ എന്ന് പറഞ്ഞു കരയുന്ന അവളെ ആശ്വസിപ്പികാന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടു ....ഇത്ര അവള്‍ വേദനിക്കും എന്നറിഞ്ഞിരുന്നെങ്കില്‍ ഇത്ര അടുക്കിലായിരുന്നു ....അവളുടെ സ്നേഹം വരികളായി അവളുടെ ഡയറിയില്‍ കോറിയിട്ടത്‌ അവളുടെ തന്നെ മറ്റൊരു കുട്ടുക്കാരി വഴി എന്‍റെ മുന്നില്‍ എത്തി ....എന്‍റെ കവിതാ സ്നേഹം ആ കൊച്ചു മാലാഖ കുഞ്ഞിനെയും ഒരു കവിയാക്കി ....
[CLICK ON THE IMAGE TO ENLARGE & READ]

തന്‍സീല

എന്‍റെ ആദ്യത്തെ ക്ലാസ്സ്‌ ചാര്‍ജ് 9E .അവിടെ പുതിയ ഇംഗ്ലീഷ് ടീച്ചറെയും കാത്തിരിക്കുന്ന ഒത്തിരി കുട്ടികള്‍.ആദ്യമായി ക്ലാസ്സില്‍ കാല്‍ കുത്തിയപ്പോഴേ ഏതാണ്ട് മുന്നിലിരിക്കുന്ന ഒരു കൊച്ചു കാജൂള്‍ ആണ് എന്‍റെ കണ്ണില്‍ കേറി പറ്റിയത്...അതാണ്‌ തന്സീല എന്ന മിടുമിടുക്കി എന്ന് ഞാന്‍ വഴിയെ മനസിലാക്കി.പ്രായത്തില്‍ കവിഞ്ഞ പക്വത അവളെയെന്നിലേക്കടുപ്പിച്ചു...ഇന്നവള്‍ വളര്‍ന്നു കാണും....സ്കൂളില്‍ നിന്ന് ജോലി രാജി വച്ച് പോന്നപ്പോള്‍ എനിക്കു മടിയോട് കൂടി അവള്‍ അവളുടെ ഡയറി കാണിച്ചുതന്നപ്പോള്‍ അതില്‍ കണ്ട വരികള്‍...എന്നിക്കായി ഞാന്‍ അറിയാതെ എന്നോ അവള്‍ കുറിച്ചിട്ട വരികള്‍....എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗികാരം...നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പിക്കുന്നു....[click on the image to enlarge & read]Tuesday, July 21, 2009

വീണയുടെ വീണ


വര്‍ഷങ്ങള്‍ക്കു ശേഷം ആ മുറിയില്‍ വീണ്ടും നിലാവുദിച്ചു ...അവിടെ സുഗന്ധി വീണക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം ഇന്നും പൊടിപിടിക്കാതിരികുന്നു...വീണയുടെ സ്നേഹംപോലെ പേരുപോലെ ഒരു മനോഹരമായ വീണ...ആ വീണയില്‍ അവള്‍ ഒന്ന് വിരല്‍ ചലിപ്പിച്ചു ...കണ്ണുനീര്‍ പോലും അറിയാതെ അവളുടെ കവിളുകളെ തടവി ഒഴുകി ...ആ വീണാനാദം അവളുടെ ഓര്‍മ്മയുടെ ചില്ലുപേടകം തകര്‍ത്തു ....അവള്‍ ഇന്ന് ഓര്‍ക്കുന്നു അവളുടെ കളികൂട്ടുക്കാരി സുഗന്ധി കോളേജ് നാളില്‍ പുസ്തകത്തില്‍ കോറിയിട്ട ഈ വാക്കുകള്‍... " സ്നേഹം " അതെല്ലാം വെറുതെയാണ്.ആരും ആരെയും തിരിച്ചറിയുന്നില്ല.എന്തെല്ലാമോ സ്വന്തമാക്കാനുള്ള കുതിപ്പില്‍ സ്വന്തകാരെപോലും മറക്കുന്നു.സ്നേഹിക്കുന്നതും വെറുതെയാണ് .ആ സ്നേഹത്തെ ആരും തിരിച്ചറിയുന്നില്ല.ചെയ്യുന്നതൊന്നും ആരും മനസ്സില്‍ സൂക്ഷിക്കുന്നില്ല.ചെയ്യാന്‍ കഴിയാത്തതെല്ലാം എടുത്തു പറഞ്ഞ്,കുത്ത് വാക്കുകള്‍ പറഞ്ഞ് ,മൃദുലമായി പകരം വീട്ടുകയും ചെയ്യുന്നു.എന്‍റെ കണ്ണ് നീരില്‍ പോലും മടുപ്പിന്‍റെ നിറമാണ് അവര്‍ക്ക് .പക്ഷെ എന്‍റെ വേദനയുടെ ആഴം അവര്‍ അറിയുന്നില്ലല്ലോ ദൈവമേ!!!വേദനിക്കുന്നു,വല്ലാണ്ട് ,കാരണവും ഉണ്ട്; ഞാന്‍ മനസ്സറിഞ്ഞു സ്നേഹിക്കുന്നു.വല്ലാണ്ട്..വല്ലാത്ത ഏകാന്തതയില്‍ തെല്ലാശ്വാസത്തിനായി പലരുടെയും വാതിലുകള്‍ മുട്ടുമ്പോഴും..അവയെല്ലാം കൊട്ടിയടക്കപ്പെടുന്നു.എന്‍റെ ഭീകരത നിറഞ്ഞ ഏകാന്തത നീ പോലും അറിയാതെ പോകുന്നോ ദൈവമേ!!!എന്നിരുന്നാലും വീണ്ടും ഞാന്‍ കണ്ണുനീര്‍ തുടച്ചു മാറ്റി,ചെറു പുഞ്ചിരിയോടെ ജീവിതത്തെ മുഖാമുഖം കാണുന്നു,പലര്‍ക്കും വേണ്ടി..കാരണം അവര്‍ ഞാന്‍ കാരണം വേദനിക്കരുതല്ലോ...അത്ര മാത്രം ജീവനാണവര്‍ എനിക്ക്...സ്നേഹം ഒരു മാനസിക രോഗമായി മാറുമോ?അറിയില്ല!എന്നെ കാര്‍ന്നു തിന്നുന്ന രോഗം!!!...." അന്ന് വീണ അവളെ ഒരു പാട് കുറ്റപെടുത്തി..ശകാരിച്ചു..പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിച്ചു... തലകുലുക്കി ഒരു അനുസരണയുള്ള കുട്ടിയെ പോലെ എല്ലാം അവള്‍ കേട്ടു...വീണ കരുതി വീണയുടെ കമ്പികളുടെ സംഗീതം അവള്‍ അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുന്നു എന്ന്...രണ്ടു ദിവസത്തിന് ശേഷം വീണയെ തേടി വന്ന ആ വാര്‍ത്തയില്‍ നിന്നും അവള്‍ ഇന്നും പൂര്‍ണ മുക്തയല്ല..സുഗന്ധി അവളുടെ സുഗന്തമെല്ലാം പേറി ദൈവ സമക്ഷത്തേക്ക് പോയി... അവളുടെ ദുഖം സമര്‍പ്പിക്കാന്‍ ...ആ ഞെട്ടല്‍ മാറിയില്ലെങ്കില്ലും വീണ ഇന്നും സുഗന്തിയെ കുറ്റപെടുത്തുന്നു; ഉള്ളില്‍ ശകാരിക്കുന്നു :"നീ മണ്ടിയാണ്ണ്‍ സുഗന്ധി .നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നിലെ .ഒരുപാട് ...എന്‍റെ സ്നേഹം നീ ഉള്‍കൊണ്ടില്ലല്ലോ...എന്നോട് പറയാതെ നീ ഒന്നും ചെയ്തിരുന്നില്ല ...പിന്നെ ഇത്രയും ദൂരെ തനിയെ നീ പോയത്‌ ??അതും ഒരിക്കലും തിരിച്ചു വരില്ല എന്നറിഞ്ഞിട്ടും....നിന്‍റെ വീണയോട് ഒരു യാത്ര പോലും പറയാതെ ...നിനക്കെങ്ങിനെ കഴിഞ്ഞു എന്‍റെ സുഗി ഇത്രയും ക്രൂരയാവാന്‍ ...ഇന്ന് ഞാന്‍ അറിയുന്നു നിന്‍റെ വാക്കുകളുടെ അര്‍ഥം..."ആരും ആരെയും സ്നേഹിക്കുന്നില...." .നീയും അവരില്‍ ഒരുവള്‍ മാത്രം!!!എന്‍റെ സുഗന്ധി ഇന്ന് ഞാന്‍ നിന്നെ വെറുക്കുന്നു...ഞാന്‍ ആരെയും ഇത്ര വെറുക്കില്ല ഇന്നി ..നീ ആഗ്രഹിച്ചത്‌ നീ നേടി...ഞാനിന്നും ഇവിടെ തനിച്ച്..എന്‍റെ ഭീകരത നിറഞ്ഞ ഏകാന്തത നീ പോലും അറിയാതെ പോയല്ലോ എന്‍റെ പ്രിയ കൂട്ടുകാരി "ഇത്രയും ഉറക്കെ ചിന്തിച്ച് വീണ അവളുടെ കൈകളാല്‍ അവളുടെ ശ്രുതിമീട്ടുന്ന കമ്പികള്‍ പൊട്ടിച്ചെറിഞ്ഞു....കരഞ്ഞു തളര്‍ന്നവള്‍ ആ വീണക്കു മുകളില്‍ മനസ്സടിച്ചു വീണു ...അപ്പോഴും കമ്പിയില്ലാ വീണ ശ്രുതിമീട്ടുന്നുണ്ടായിരുന്നു.ഒരു സ്വര്‍ഗ്ഗ ഗാനം നില്‍കാതെ അതില്‍ നിന്നും ഇന്നും നിര്‍ഗളിക്കുന്നു....പക്ഷെ ഇന്നത്‌ ആസ്വദിക്കാന്‍ ആ മുറിയിലെ ഇരുട്ടില്‍ ഭീകരത നിറഞ്ഞ ഏകാന്തത മാത്രമേ ഒള്ളൂ!!!