വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Sunday, April 25, 2010

വാക്കുകള്‍


വാതുറന്നു പുറം ലോകത്തിലെ 
വായുവില്ലേക്ക് തുപ്പുന്ന 
വെറും ശ്വാസ 
വായു മാത്രമാണ് 
വാക്കുകള്‍.അവ 
വായുവില്‍ നിന്നു 
വീണ്ടും പെറുക്കി കൂട്ടി പുറത്തു 
വിട്ട രീതിയില്‍ തിരിച്ചെടുക്കുക 
വിഫലശ്രമം മാത്രമാകുന്നു.

ചിലപ്പോള്‍ 
വാക്കുകള്‍ ആകുന്നു 
വാളുകള്‍ .
ചിരിക്കുന്ന വാക്കുകള്‍ 
ചിലപ്പോള്‍ 
ചിരവയെക്കാള്‍ മുര്ച്ചയുള്ളതും 
വാളിനേക്കാള്‍ ഭയാനകവും.