വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Thursday, May 12, 2011

ഉണ്ണിയപ്പത്തില്‍ ഉറങ്ങുന്ന ഉണ്ണിയോര്മകള്‍[2]

[Click the above title link to read the first post ]

...പിന്നീട് ആ അപ്രതീക്ഷിത വിരുന്നുകാരന്‍ കൂടെ  കൊണ്ടുപോയത് എന്റെ പ്രിയ സുഹൃത്ത്‌ സജിതയെ ആയിരുന്നു.ഗ്രാമീണ സൌന്ദര്യത്തില്‍ നിഷ്കളങ്കതക്ക് ഉണ്ടായ കുഞ്ഞു എന്ന് ഞാന്‍ അവളെ വിശേഷിപ്പിക്കും .സ്നേഹിക്കാന്‍ മാത്രമറിയുന്ന മനസ്സിനുടമ ...ഒരു തുളസിയുടെ നൈര്‍മല്യമുണ്ടായിരുന്നു അവള്‍ പ്രയാസപ്പെട്ടു പറഞ്ഞിരുന്ന ഓരോ വാക്കിലും ...അവളുടെ കുറച്ചു നാളുകള്‍ മാത്രമേ  ഈ ഭുമിയില്‍ എനിക്ക് നല്കിയെന്നെങ്കിലും ,മനസ്സിനടി തട്ടില്‍ എവിടെയോ പതിഞ്ഞു പോയൊരു ഫ്രെമില്‍ അവള്‍ ഇപ്പോഴും  ജീവിക്കുന്നു എന്നില്‍ ...

വിക്ക് ഉണ്ടായിരുന്ന അവള്‍ക്ക് ,ടെന്‍ഷന്‍ കൂടിയാല്‍ കൂടുതല്‍ പ്രയാസപ്പെടും ,വാക്കുകളെ പുറത്തേക്കു തള്ളാന്‍!അവളെ മനോധൈര്യം  നല്‍കി സ്നേഹിക്കാന്‍ കോളേജിലെ നല്ലവരായ സുഹൃത്തുക്കളും അധ്യാപകരും മത്സ്സരിച്ചുരുന്നതായി എനിക്ക് പലപ്പോഴായി തോന്നിയിരുന്നു ...എല്ലാവര്‍ക്കും അവള്‍ അത്ര കണ്ടു അരുമയായിരുന്നു...

മിക്ക വീക്ക്‌ എന്ടിലും സജി എന്നെ വിളിക്കുകയും ,വിക്ക് മറന്നു ഒരു ഒഴുക്കോടെ കളി തമാശകള്‍ പറയുകയും ചെയിതിരുന്ന അവള്‍  ഒരിക്കല്‍ പലതും പറയുന്ന കൂട്ടത്തില്‍ പറഞ്ഞു "നിനക്ക് ഞാന്‍ തിങ്കളാഴ്ച വരുമ്പോള്‍ ഉണ്ണിയപ്പം കൊണ്ട് വന്നതരാം ട്ട്വോ " .എനിക്കു ഒട്ടും ഇഷ്ട്ടമില്ലാത്ത സംഭവം ആയിട്ടും എന്തുകൊണ്ടോ മറുത്തൊന്നും പറയാതെ "ആയിക്കോട്ടെ മോളു " എന്ന് പറഞ്ഞു മറ്റു പല വിഷയങ്ങളിലോട്ടു കാട് കയറി ഞങ്ങള്‍ ...

തിങ്കളാഴ്ച പറന്നെത്തി ...അവളെ കണ്ടില്ല ...എന്ത് പറ്റി എന്നറിയാന്‍ വിളിച്ചപ്പോള്‍ ജലദോഷസ്വരത്താല്‍ അവള്‍ പറഞ്ഞു "പനിയാണ് ...വരുകയും പോകുകയും ചെയ്യുന്നു  ...പക്ഷെ ഞാന്‍ ഉണ്ണിയപ്പം മറന്നിട്ടില്ല " എന്ന് പറഞ്ഞു ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു ...ക്ലാസ്സിലെ വിവരങ്ങളും മറ്റും തിരക്കി "എല്ലാം പെട്ടന്ന് ഭേദമായി ,നല്ല മിടുക്കി സുന്ദരി കുട്ടിയായി ഉണ്ണിയപ്പവുമായി ഉണ്ണി ഉണ്ണാന്‍ വാ " എന്ന് കളി തമാശ പറഞ്ഞു ഫോണ്‍ വച്ചു ഞങ്ങള്‍ ...

പിന്നത്തെ ആഴ്ചയില്‍ ക്ലാസ്സില്‍ എല്ലാം ഒരു ചുണ്ടനക്കം കേട്ടു...രഹസ്യമായ പരസ്യം ...ഒട്ടും വിശ്വസിക്കാന്‍ കഴിയാത്ത സത്യം ...സജിക്ക് ബ്ലഡ്‌ കാന്‍സര്‍ ആണെന്ന് ...അതറിഞ്ഞ നിമിഷത്തെ വിവരിക്കാന്‍ ഇന്നും വാക്കുകളില്ല ...എല്ലാം എത്ര പെട്ടെന്ന് മാറി മറിഞ്ഞു ...ഇനി അവളും മറയുമെന്നോ മണ്ണിലേക്ക് ???ഒത്തിരി ഉത്തരം കിട്ടാ ചോദ്യങ്ങള്‍ സ്വയം ഉള്ളില്‍ നീറിയെരിഞ്ഞ നിമിഷം ...ദൂരെ എങ്ങാണ്ടോ ഉള്ള ഹോസ്പിറ്റല്‍ ആയതു കൊണ്ട് അവളെ കേള്‍ക്കാനോ കാണാനോ പറ്റാത്ത അവസ്ഥ ശരിക്കും ഒരു ദയനീയ നിസ്സഹായവസ്ഥയായി മാറി .ഉറക്കമൊഴിഞ്ഞ പ്രാര്‍ഥനാ നിര്‍ഭരമായ രാവുകള്‍ മാത്രമേ അവള്‍ക്കായി എനിക്കു നല്‍കാന്‍ കഴിഞ്ഞോള്ളൂ...

ആഴ്ചകള്‍ നീങ്ങി ...ഹോസ്പിറ്റലില്‍ നിന്നും നാട്ടിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിലേക്ക് അവള്‍ വന്നു എന്ന വാര്‍ത്തയും ക്ലാസ്സിലെ ചുണ്ടാനക്കത്തില്‍ ഞാന്‍ കേള്‍ക്കാന്‍ ഇടവന്നു ...പലരും അവളുടെ അപ്പോഴത്തെ രൂപവും മറ്റും വിവരിച്ചു കൊണ്ട് ദീര്‍ഗ്ഗശ്വാസം വിട്ടു ...ആ അവസ്ഥയില്‍ എന്റെ സജിയെ തനിച്ച് കാണുക ,എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ !കോളേജിലെ പ്രിന്‍സിപ്പല്‍ അച്ഛനും മറ്റു ചില സുഹൃത്തുക്കള്‍ക്കൊപ്പവും ഞാന്‍ സജിയെ കാണാന്‍ പോയി ...ഹോസ്പിറ്റല്‍ വരാന്തയുടെ നീളം കുറഞ്ഞ് അവളുടെ റൂമിലേക്ക്‌ അടുക്കുന്ന ഓരോ നിമിഷവും എന്റെ ഹൃദയമിടിക്കുന്നത് ഞാന്‍ കേള്‍ക്കുന്ന  നിമിഷങ്ങളായിരുന്നു ...ഹൃദയം ചെവിക്കുള്ളിലാണോ മിടിക്കുന്നത്‌ എന്ന് തോന്നി പോകുന്ന അവസ്ഥ ...മരണം എവിടെയൊക്കെയോ പതുങ്ങി മാറിനില്ക്കുന്നത് പോലെ ...

എല്ലാവരുടെയും ഏറ്റവും പിന്നിലായി  മാത്രമാണ് ഞാന്‍ ആ റൂമിലേക്ക്‌ കയറി ചെന്നത് ...പുഞ്ചിരി തൂകുന്ന ഇരുണ്ട നിറമുള്ള ശോഷിച്ച ഒരു പെണ്‍കുട്ടി ആയിരുന്നു ആ ബെഡില്‍ ...അത് എന്റെ സജി തന്നെയാണെന്ന് എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ഒത്തിരി നേരമെടുത്തു ...എല്ലാവരുടെയും കണ്ണുകള്‍ ഈറനണിയുംബോഴും അവള്‍ പുഞ്ചിരിച്ചു കൊണ്ടിരുന്നു ...ആ പുഞ്ചിരി മാത്രമായിരുന്നു അവള്‍ തന്നെയാണ് എന്റെ സജി എന്നറിയാനുള്ള ഏക അടയാളം ...

ഒന്നും മിണ്ടാതെ വിട്ടു മാറി അവള്‍ കാണാതിരിക്കാന്‍ കണ്ണുകള്‍ തുടക്കുന്ന എന്നോട് അവള്‍ ചോദിച്ച അവസാനത്തെ ചോദ്യം "ഉണ്ണിയപ്പം വേണ്ടേ നിനക്ക് ?കൊണ്ട് വന്ന് തരാന്‍ കഴിഞ്ഞില്ല നിക്ക് ...എന്റെ രൂപം കണ്ടു പേടിച്ചാണോ നീ മാറി നില്‍ക്കുന്നെ ?സത്യത്തില്‍ എനിക്ക് തന്നെ എന്നെ  കണ്ണാടിയില്‍ കാണുന്നത്  പേടിയാണ് ..." എന്ന് പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കാന്‍ ഒരു പാഴ് ശ്രമമായിരുന്നു അത് .സങ്കടം അണ പൊട്ടി വന്നപ്പോള്‍ പ്രിന്‍സിപ്പല്‍ അച്ഛന്റെ വാക്കുകള്‍ ഓര്‍മയിലേക്ക് ചേക്കേറി വന്നു..."ആരും അവളുടെ മുന്നില്‍ കരയരുത് .അതിനു ഉറപ്പുളോര്‍  മാത്രം കൂടെ പോന്നാല്‍ മതി "..ഉടനെ ആ റൂം വിട്ടു പുറത്തേക്കു ഓടി എന്റെ ദുഖ മേഘങ്ങളേ സ്വസ്ഥം  മേയാന്‍ വിട്ടു പെയിത് തീര്‍പ്പിച്ചു    ...വീണ്ടെടുത്ത മുഖവുമായി  തിരികെയെത്തി ...

അപ്പോഴും ആ മുറിയില്‍ അവള്‍ അല്ലാതെ വേറെ ആരും സംസാരിച്ചിരുന്നില്ല ...പോകാം എന്ന ഭാവേനെ ഫാദര്‍ ആംഗ്യം കാണിച്ചപ്പോള്‍ ,അവള്‍ ഫാദര്‍ നോട് ചോദിച്ച ചോദ്യം എല്ലാവരെയും തളര്‍ത്തി ...."അവസാനമായി അച്ഛന്‍ എന്നെ തൊട്ട് ഒന്ന് പ്രാര്‍ഥിച്ചു അനുഗ്രഹിച്ച് പോവില്ലേ?" എന്ന്...വല്ലാത്ത ഒരു നിമിഷമായിരുന്നു അത് ...അവളുടെ തലയില്‍ തൊട്ട് അച്ഛന്‍ പ്രാര്‍ഥനകള്‍ ഉരുവിടുമ്പോള്‍ അവളുടെ കണ്ണുകളും  നിറയുന്നുണ്ടായിരുന്നു...ഒത്തിരി വൈകാരിക നിമിഷങ്ങള്‍ സമ്മാനിച്ച ആ റൂം വിട്ടു "ഇനിയും വരാം " എന്ന് പറഞ്ഞു പിരിഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ കണ്ട കണ്ണുനീര്‍ തുള്ളികള്‍ അവളുടെ അവസാനത്തെ യാത്രയപ്പിന്റെ സമ്മതം ചോദിക്കുന്നത് പോലെ തോന്നി എനിക്കു ....എങ്കിലും അവളുടെ വദനത്തില്‍ ഒരിക്കലും വറ്റാത്ത ആ പുഞ്ചിരി അപ്പോഴും ഉണ്ടായിരുന്നു ....

പിന്നീട് സജിയെ കാണുന്നത് അവളുടെ വീട്ടിലെ തൊടിയിലെ ഒരു മണ്‍ കൂനയായാണ്‌ ...ഞങ്ങള്‍ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു...അവളെ അടക്കം ചെയ്ത സ്ഥലത്തിന് ചുറ്റും നിന്ന് ഞങ്ങളും ഞങ്ങളോടൊപ്പം വന്ന   ഞങ്ങളുടെ ജോഷി സാറും മൌനമായി പ്രാര്‍ഥിച്ചു ...ഞാന്‍ പ്രാര്‍ഥനക്ക് ഉപരി അവളെ കുറിച്ചുള്ള ഓര്‍മകളില്‍ മുഴുകി എന്ന് പറയുന്നതാകും സത്യം ...

ഏകമകളുടെ വിയോഗത്തിനോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന അവളുടെ അച്ഛനും അമ്മയും ഞങ്ങളിലെല്ലാവരിലും അവളെ കണ്ടെത്താന്‍ ശ്രമം നടത്തി സ്വയം ആശ്വസിച്ചു ...അവളുടെ കുറെ നല്ല ഓര്‍മകളെ പടങ്ങളുടെ രൂപത്തില്‍ അവര്‍ ആല്‍ബത്തില്‍ സ്വരുക്കൂട്ടിയത് ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു തന്നു ...അവളുടെ ആദ്യത്തെ ആണ്ടിനും ഞങ്ങള്‍ അവളെ കാണാന്‍ പോയിരുന്നു ...വേദനയുടെ കാഠിന്യം കുറഞ്ഞിരുന്നെങ്കിലും ഓര്‍മ്മകള്‍ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല ഇന്നും ....

സജിയെ അടക്കം ചെയിതത്തിന്റെ പിറ്റേ ദിവസം കേട്ട വാര്‍ത്ത സത്യത്തില്‍ മനുഷ്യരോട് തന്നെ വെറുപ്പുണ്ടാക്കുന്നതായിരുന്നു ...അടക്കം ചെയ്യുമ്പോള്‍ അവള്‍ ഉപയോഗിച്ച എല്ലാ സാധങ്ങളും അവള്‍ക്കൊപ്പം  വയ്ക്കണമെന്ന ആചാരത്തില്‍ വിലപിടിപ്പുള്ള  വല്ലതും വച്ചിട്ടുണ്ടെങ്കില്‍ അതെടുക്കാന്‍ ഒരു കള്ളന്റെ ശ്രമമായി അവളുടെ അന്ത്യവിശ്രമ സ്ഥലം മാന്തിതുറക്കാനുള്ള ശ്രമം !!!സത്യമോ കളവോ അതിന്റെ വേര് ചികഞ്ഞില്ല ...അവളെക്കാളും കൂടുതല്‍ വിലപ്പെട്ടത്‌ അയാള്‍ക്ക്‌ എന്ത് കണ്ടെത്താനാകും അവിടെ  എന്ന തിരിച്ചറിവില്‍ ആ കള്ളന് "വിഡ്ഢി" എന്ന് മനസ്സില്‍ പേര് ചാര്‍ത്തി ...

ഓര്‍മ്മകളുടെ മുള്ള് കൊണ്ട് സജിയുടെ അച്ഛനെയും അമ്മയെയും വിഷമിപ്പികേണ്ട എന്നോര്‍ത്ത് പലപ്പോഴും വിളിച്ചിരുന്ന അവരെ ഞാന്‍ മനപ്പൂര്വ്വം വിളിക്കാണ്ടായി ...ഓര്‍ക്കുന്നു എന്നവരെ അറിയിക്കാണ്ടായി ...പിന്നീട് അവരെ ഞാന്‍ വിളിച്ചത് 2004 ലെ മെയ്‌ മാസത്തില്‍ ആണ് ...എന്റെ വിവാഹത്തിന് ക്ഷണിക്കാന്‍ !അവരുടെ അനുഗ്രഹവും സന്തോഷവും എന്റെ കാതിലേക്ക് സ്വരങ്ങളായി ഉതിര്‍ക്കുമ്പോഴും ,അതിനിടയില്‍ അവരുടെ തീരാ നഷ്ട്ടത്തിന്റെ സ്വപ്നങ്ങളുടെ കണ്ണീര്‍തുള്ളികള്‍ എന്റെ കണ്ണുകളിലേക്കും പകര്‍ന്നിരുന്നു ....
 [തുടരും ]

Tuesday, March 15, 2011

ഓര്‍മമകളുടെ ചില്ലകളില്‍ അവര്‍ ചേക്കേറുമ്പോള്‍ [1 ]



മനസ്സിന്റെ അസ്വസ്ഥമായ നിലാ വെളിച്ചത്ത്  ഓര്‍മയുടെ ചില്ലകളില്‍ അവരുടെ കുറെ പേരുടെ മുഖങ്ങള്‍ വന്നു ചേക്കേറിയത് മുഖപുസ്തകത്തിലെ ഒരു സ്റ്റാറ്റസ് മെസ്സേജ് ആയിരിക്കുമോ ഒരു കാരണം??? .മറക്കുമ്പോഴല്ലേ ഓര്‍മിക്കേണ്ടിവരുന്നത് !!മരിക്കാതെ നില്‍കുന്ന പലതും നമ്മുടെ ജീവിത്തിന്റെ സ്വകാര്യതകളില്‍ ഉണ്ടല്ലോ അല്ലെ ?

ഇന്നവര്‍ ഓര്‍മയായി എന്റെ മനസ്സില്‍ അവശേഷിക്കുമ്പോള്‍ കണ്ണുകള്‍ കൂടെ കൂടെ സജലങ്ങള്‍ ആകുന്നത്‌ ഓര്‍മകളിലെ അവര്‍ ഇന്ന് എന്നോടൊപ്പം ഇല്ലല്ലോ എന്നോര്‍ത്താണ് .ഉള്ളവര്‍പോലും ഓര്‍മയായി മാറുന്ന കാലത്ത് ഒരു പക്ഷെ മങ്ങലേല്‍ക്കാത്ത സൌഹൃദവും സ്നേഹവും നല്‍കി തിരശീലകള്‍ക്ക് അപ്പുറം മറഞ്ഞിരിക്കുന്ന അവരാണ് പലപ്പോഴും എന്റെ ഏകാന്തതയില്‍ ആശ്വാസം ..അവരുമായി പങ്കിട്ട നിമിഷങ്ങള്‍ എല്ലാം എണ്ണപെട്ടതായിരുന്നു എന്ന് അറിയാത്ത ആ നിമിഷങ്ങള്‍ക്ക് ഇന്ന് ഏതു സമ്പത്തിനെക്കാളും വിലപിടിപ്പുണ്ട്,ജീവിതമെന്ന പുസ്തകത്തിന്റെ താളുകള്‍ പിന്നോട്ട് മറിച്ച് നോക്കുമ്പോള്‍ എല്ലാം ഒരു കടം കഥപോലെ .....ഉത്തരം കിട്ടാത്ത ഒരു കടം കഥ .

ഹൈ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് മരണം എന്ന പ്രതിഭാസത്തെ മുഖാ മുഖം കണ്ടത് .മരണത്തോട് മല്ലടിച്ച് സ്വന്തം ശ്വാസത്തെ ഉള്ളിലോട്ടു ആഞ്ഞുവലിക്കുമ്പോഴും സ്വന്തം ആത്മാവിനെ തന്നില്‍ നിന്നും ഉരിയെടുക്കരുതെ എന്നപെക്ഷിക്കുന്ന വേദനയില്‍ ചേരട്ടയെ പോലെ ചുരുളുകയും, പിന്നീട് നിവരുകയും നിലവിളിക്കുകയും ചെയ്ത റഷീദ്ക്കയുടെ മുഖം ..ആ ഭീകര നിമിഷം റഷീദ്ക്കയുടെ അടുത്ത് അനിയന്മാരും ഉമ്മയും ഉപ്പയും ഞങ്ങളും അങ്ങിനെ കുറെ പേരുണ്ടായിരുന്നു ..എന്നിട്ടും ആര്‍ക്കും ഒന്നും ചെയ്യാനാകാതെ അദ്ധേഹത്തെ മരണവുമായി മല്ലടിക്കാന്‍ വിട്ടുകൊടുത്തു നിറകണ്ണുകളോടെ നോക്കി നിന്നപ്പോള്‍ എനിക്ക് എന്നോട് പോലും ഭയവും വെറുപ്പും നിരാശയും നിസാരതയും തോന്നി ...

കാന്‍സര്‍ എന്റെ മുന്നില്‍ നിന്നും മരണമെന്ന വേഷം കെട്ടിയാടി അറുത്തെടുത്ത ഒരു ജീവിതം ...അതിനു ശേഷം ബന്ധങ്ങളെ ഞാന്‍ പതിന്‍ മടങ്ങ്‌ സ്നേഹിച്ചു ..ഇന്ന് കാണുന്നവരെ നാളെ കാണില്ല എന്ന ഉള്‍ബോധത്തോടെ തന്നെ ..അവരെ സ്നേഹിക്കാന്‍ എനിക്കും സമയം വേണ്ടത്ര കിട്ടിയില്ലെങ്കില്‍ എന്ന ഒരു തിരിച്ചറിവായിരുന്നു അന്ന് ഉള്ളില്‍ നിറഞ്ഞത്‌ ...റഷീദ്ക്കയുടെ ഭാര്യയും കുഞ്ഞും അനാഥമായെങ്കിലും സ്നേഹവവും അതിലുപരി സഹതാപവും അവരുടെ ജീവിത തിരി കേടാതിരിക്കാനുള്ള എണ്ണയായി മാറി ...

പലപ്പോഴും എന്റെ സ്നേഹിക്കാനുള്ള വ്യഗ്രത,സ്നേഹിക്കപെടാനുള്ള ത്വര എന്നെ തെറ്റിധാരണയുടെ മുള്‍ മുനമ്പില്‍ നിര്‍ത്തുകയും എന്റെ നിരപരാതിത്വവും നിഷ്കളങ്കമായ സ്നേഹവും വേണ്ടപെട്ടവരെ അറിയിക്കാന്‍ കഴിയാതെ ഞാന്‍ ഒത്തിരി പിടഞ്ഞിട്ടുണ്ട് ... എന്നെ അകറ്റാന്‍ നോക്കുന്നവരുമായി ഞാന്‍ എന്നും അടുക്കാന്‍ ശ്രമിക്കുകയെ ചെയ്യാറോള്ളൂ...കാരണം ഓരോ ദിവസം നീങ്ങുമ്പോഴും നമ്മള്‍ നമ്മുടെ മരണവുമായി അടുക്കുകയാണല്ലോ....

റഷീദ്ക്കയുടെ മരണം ഉള്ളില്‍ തെളിയിച്ചു തന്ന ആ ഉണര്‍വിന്റെ വെളിച്ചം ഇന്നും കെടാതെ ഞാന്‍ സുക്ഷിക്കുന്നു ..പലരും മറന്നു പോയ ഒരു വ്യക്തിത്വം ആകാം അദ്ദേഹം ഇന്ന് ..പക്ഷെ ആ ദിനത്തെ പല ആവര്‍ത്തി മറക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇന്നും അതൊരു ഭീകരമായ ഓര്‍മയാണ് ,തിരിച്ചറിവാണ്...ജീവിതമെന്ന് പേരിട്ടു വിളിക്കുന്ന  ഭൂമിയില്‍ ജീവിക്കുന്ന     ഏതാനും നിമിഷങ്ങളെ കുറിച്ച്   ...എണ്ണാന്‍ ഒരിക്കല്‍ പോലും ശ്രമിക്കാത്ത ഹൃദയതുടിപ്പുകളെ കുറിച്ച് ...എല്ലാത്തിന്റെയും  നൈമിഷികതയെ കുറിച്ച് ....


"മരിക്കുമെന്ന വിചാരത്തോട് 
കൂടി നീ ജീവിക്കുക .
വേര്‍പ്പെടുന്നവന്നാണെന്ന 
ചിന്തയോട്കൂടി 
ആഗ്രഹിച്ചവനെ 
നീ സ്നേഹിക്കുക ..."

                                                                                                                     

Friday, March 4, 2011

സസ്നേഹം നിന്റെ ഇണക്കുരുവികള്‍


ലക്ഷ്മിയുടെ പടങ്ങളാണ് ഇന്ന് മുത്തശ്ശിയുടെ  മുഖപുസ്തകത്തില്‍ ആദ്യമായി അപ്ഡേറ്റ് ആയി വന്നത് .അവളുടെ മോഡേണ്‍ ടച്ച്‌ ഉള്ള ഒരു പടത്തിനടിയില്‍ മുത്തശ്ശി    ചേര്‍ത്തു ഒരു കമന്റു .

"നല്ല പടം ..പക്ഷെ സിന്ധു എവിടെ മോളെ  ?" ...
ഉടനെ വന്നു മറുപടി
 "സിന്ധു വോ ?അതാരാ മുത്തശ്ശി  ?"
 "അറിയില്ല !ഇത്രപെട്ടന്ന് മറന്നോ സിന്ധുവിനെ ?..ഞാന്‍ മെസ്സേജ് അയക്കാം ..അത് വായിച്ചാല്‍ ഓര്‍മ്മ  വരും മോള്‍ക്ക്‌  .."
"ശരി വേഗം അയയ്ക്കു ന്റെ പുന്നാര മുത്തശ്ശി  ..ഞാന്‍ കാത്തിരിക്കുന്നു ..."

സിന്ധുവിനെ ഓര്‍മ്മപ്പെടുത്തി മുത്തശ്ശി   അവള്‍ക്കു മുഖപുസ്തകത്തിലുടെ  മെസ്സേജ് അയച്ചു ...സിന്ധുവിനെയും മറ്റും ലക്ഷ്മി ഒരിക്കലും വിട്ടു പിരിയില്ല എന്ന അവളുടെ വാക്കും ഓര്‍മ്മപ്പെടുത്തിയായിരുന്നു ആ മെസ്സേജ് ..പക്ഷെ മറുപടിയൊന്നും കണ്ടില്ല ...മറുപടിയൊന്നും എഴുതാന്‍ ലക്ഷ്മിക്ക് വാക്കുകള്‍ കിട്ടി കാണില്ല ...

ലക്ഷ്മി വളരെ നിര്‍ബന്ധിച്ചാണ് മുത്തശിയെ മുഖപുസ്തകത്തില്‍ ചേര്‍ത്തത് ...  താന്‍ കല്യാണം കഴിഞ്ഞു ദുരേക്ക്   പോയാല്‍  അവളുടെ ഓരോ ചലനവും അറിയാന്‍ മുഖപുസ്തകമേ ഒരു പോം വഴിയോള്ളൂ എന്നും ഓര്‍മപ്പെടുത്തി .സമ്പത്ത് വാരികൂട്ടാന് എന്നാ പേരില്‍ തങ്ങളെ ആ വലിയ തറവാടിനുള്ളില്‍ ഒരു വേലക്കാരത്തിയെ ഏല്‍പ്പിച്ചു തങ്ങളുടെ ഒറ്റ മകന്‍ സകുടുംബം കടല് കടന്നപ്പോള്‍ ലക്ഷ്മിമോളുടെ വാശിക്ക് മുന്നില്‍   ചെയിതു കൊടുത്ത ഒരു ഔദാര്യം കൂടിയായിരുന്നു    ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ...         .അങ്ങിനെ  താങ്കളുടെ  വാര്‍ധക്യ കാലത്തിന്റെ വിരസത കുറയ്ക്കാനും  അവര്‍  മുഖപുസ്തകത്തില്‍ മുഖവും പൂഴ്ത്തി   ഇരിക്കുക പതിവായി ..

മുത്തശ്ശി എന്നും ലക്ഷ്മിയെ ശ്രദ്ധിക്കാറുണ്ട്... അവളിലെ ശാലീന സൌന്ദര്യം ...ഒത്തിരി സ്നേഹിക്കുന്ന പ്രകൃതം ...ഒരു കല്യാണലോചനയുമായി  സമീപിച്ച മുത്തശ്ശിയോടു  മുഖപുസ്തക്തിലെ ചാറ്റിങ് വഴി  അവള്‍ തന്റെ പ്രിയപ്പെട്ട മുത്തശ്ശിയില്‍    നിന്നും ഒളിപ്പിച്ച  അവളുടെ പ്രണയ കഥ പറയുകയുണ്ടായി  ....അതിനോടൊപ്പം      ഒന്ന് കൂടി  പറഞ്ഞു അവള്‍ വിവാഹ ദിനത്തിനായി കാത്തിരിക്കുകയാന്നെന്നും ,അത് തന്റെ നെറുകയില്‍ സിന്ധുരം ചാര്‍ത്തുന്ന ആ നിമിഷത്തിനു വേണ്ടിയാണെന്നും പിന്നെ  ആ  ചാര്‍ത്തിയ താലിയും സിന്ധുരവും ഇല്ലാതെ ഒരിക്കലും അവളെ കാണില്ലെന്ന്മെല്ലാം       ...ആ  വാക്കുകളോട് എന്തെന്നിലാത്ത ബഹുമാനം     തോന്നി മുത്തശ്ശിക്ക് അപ്പോള്‍ ..തന്റെ പേരമകള്‍ മോടെര്ണിസത്തിന്റെ കരാളഹസ്തത്തില്‍ മുഴുവനായും പിടികൊടുത്തിട്ടില്ല എന്ന ആശ്വാസത്തില്‍ മുത്തശി സുമംഗലിയായ തന്റെ പേരമോളുടെ പടവും മനസ്സില്‍ കണ്ടുറങ്ങി ...     ...അവരുടെ കല്യാണവും അതിനു ശേഷമുള്ള പടങ്ങളും അപ്ഡേറ്റ് ആയി വരുന്നത്   നാട്ടിലിരുന്നു കണ്ടു കുളിര്‍ത്തു ആ മുത്തശിയും മുത്തശനും    ..അവര്‍ക്കായി  ഒത്തിരി പ്രാര്‍ഥിച്ചു ...ദിവസങ്ങള്‍ക്കു ശേഷം അവന്റെ കൂടെ ലക്ഷ്മിയും ദുബായില്‍ നിന്നും അമേരിക്കയിലോട്ടു കടല് കടന്നു ....മധുവിധു നാളുകളിലെപ്പോഴോ മുത്തശ്ശിക്ക് മുഖപുസ്തക്തിലുടെ ഒരു മെസ്സേജ് വന്നു 

"സുഖാണോ ന്റെ ഇണകുരുവികള്‍ക്ക്?മുത്തശിയെയും മുത്തച്ചനെയും പോലെ ഞങ്ങള്‍ക്കും ഒരു പാട് കാലം പ്രണയത്തില്‍ ജീവിക്കണം ...മുത്തശി മുത്തച്ചനെ പ്രണയിക്കുന്ന പോലെ എനിക്കും എന്റെ പ്രണയത്തെ പ്രണയിക്കണം ...ഈ സിന്ധുരം നെറുകയില്‍ എന്നും അങ്ങിനെ തന്നെ നില്‍ക്കണം ..ഈ  പ്രണയത്തിന്റെ ചുകപ്പു നിറത്തില്‍ മുങ്ങി എനിക്ക് മരിക്കണം ..അതിനു മുത്തശിയും മുത്തച്ചനും ഞങ്ങളെ അനുഗ്രഹിക്കണം .."

ആ മെസ്സേജ് വായിച്ചപ്പോള്‍ ആ പ്രായം ചെന്ന ഇണകുരുവികള്‍ വിതുമ്പി ...മറുപടിയായി അവര്‍ക്ക് എഴുതാന്‍ ഒരിത്തിരി വാക്കുകള്‍ അവര്‍ തേടിപിടിച്ചു 

"ദീര്‍ഗ്ഗ സുമംഗലി ഭവ !!!"

ദിനങ്ങള്‍ നീങ്ങി...അവരുടെ ഓരോ ചലനവും മുഖപുസ്തക്തിലുടെ അവര്‍ അറിഞ്ഞു കൊണ്ടേയിരുന്നു .. അവരുടെ പുതിയ പടങ്ങള്‍ അപ്ഡേറ്റ് ആയി വന്നു ...പക്ഷെ ഇന്നത്തെ പടത്തില്‍ മുത്തശി  സുക്ഷിച്ചു നോക്കി; കണ്ണട തുടച്ചു മിനുക്കി വച്ച് ഒന്നുകൂടി നോക്കി    ...ഇല്ല ,സിന്ധുരത്തിന്റെ ഒരു നേരിയ ചുകപ്പു പോലും കാണുന്നില്ല ആ നെറുകയില്‍  . ...അങ്ങിനെയാണ് "സിന്ധു എവിടെ?" എന്ന ചോദ്യം കമന്റായി നല്‍കിയത് ..ഒരു കോഡ് ഭാഷ പ്രയോഗം ...മുത്തശ്ശിക്ക് കല്യാണം കഴിഞ്ഞകുട്ടികള്‍ സിന്ധുരവും താലിയും ഇല്ലാതെ കാണുന്നത് സഹിക്കാവുന്നതിനപ്പുറം ആണ് ...

കുറച്ചു നേരത്തിനു ശേഷം ലക്ഷ്മിയുടെ മറുപടി വന്നു ...

"ആ മോഡേണ്‍ ഡ്രെസ്സിലേക്ക് സിന്ധു ചേരില്ല എന്റെ പുന്നാര മുത്തശ്ശി  ..."

അത്തരം മറുപടി ഒരിക്കലും  അവളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല പാവം  ....

"നീയും മാറുന്നു ലക്ഷ്മികുട്ടി  ..പക്ഷെ ഒന്ന് മാത്രം ഞാന്‍ ഓര്‍മ്മിപ്പികട്ടെ ...കാലം മായിച്ചുകളഞ്ഞ സിന്ധുരത്തിന്റെ ഓര്‍മകളെയും താലോലിച്ചു ജീവിക്കുന്ന ഒരു അമ്മയുടെ മരുമകളാണ് മോളെ നീ ...സിന്ധുരം ഒരു പെണ്ണിന്റെ ഭാഗ്യമാണ് ,ഐശ്വര്യമ്മാണ്....അതൊരിക്കലും ഒന്നിനോടും ചേരാതിരിക്കില്ല...അത് ദൈവം നല്‍കിയ വരധാനത്തിന്റെ നിറമാണ് ...കാലം മായിക്കുമ്പോള്‍ അല്ലാതെ  ഒരിക്കലും നീയായി അതിന്റെ കനമോ കട്ടിയോ നിറമോ കുറയ്ക്കരുത് ...ശരീരത്തില്‍ ആത്മാവുള്ളത് പോലെ നിന്റെ നെറുകയില്‍ എന്നും ഞാന്‍ അത് കാണാന്‍ കൊതിക്കുന്നു മോളെ  ...അത് നിന്നെ എന്നും ലക്ഷ്മിയാക്കുന്നു ....അതിലെങ്കില്‍  ഒരു ലക്ഷണകേട് പോലെ  ...അറിയാം സിന്ധുരത്തില്‍ അല്ല ഒരു ബന്ധം ജീവിക്കുന്നത് ...ചുട്ടുപൊള്ളുന്ന വെയിലില്‍ വിയര്‍പ്പിനാലും കോരിചൊരീയുന്ന മഴക്കാലത്ത് മഴവെള്ളത്താലും നെറുകയിലെ സിന്ധുരം മാഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഒരു പടു കിഴവിയാണ് ഈ  മുത്തശ്ശി   ...ഒരു മോടെര്ണിസത്തിനും അതിനു പകരം വെക്കാന്‍ കഴിയില്ല ...പഴഞ്ചന്‍ ആണെന്ന് മോള്‍ക്ക്‌ തോന്നാം ..പക്ഷെ അതിലും ഉണ്ട് ഒരു ശാശ്വത സത്യം... ...              

സസ്നേഹം 
  നിന്റെ
 ഇണക്കുരുവികള്‍