വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Friday, July 23, 2010

വീട്ടമ്മമാര്‍ വംശനാശ ഭീഷണിയില്‍!

 [21-ാം നൂറ്റാണ്ടിലെ മാതാപിതാക്കളെ പറ്റി പരമ്പര എഴുതുന്ന സ്വീഡിഷ് പത്രലേഖകന്‍ വീട്ടമ്മമാരെ അഭിമുഖത്തിന് തിരഞ്ഞപ്പോള്‍ അമ്പരപ്പിക്കുന്ന വിവരമാണ് ലഭിച്ചത്. സ്വീഡനില്‍ വീട്ടമ്മമാര്‍ വംശനാശത്തെ നേരിടുകയാണ്! ഉള്ള വീട്ടമ്മമാര്‍ തന്നെ അപമാനഭീതി മൂലം ആ വിവരം മറച്ചുവെക്കുന്നു.

അയല്‍പക്കത്തെ നോര്‍വേയിലാണെങ്കില്‍ 60,000 അംഗസംഖ്യയുണ്ടായിരുന്ന ഹൗസ്‌വൈവ്‌സ് അസോസിയേഷന്‍ സംഖ്യ 5000 ആയി ചുരുങ്ങുന്നത് കണ്ട് സംഘടനയുടെ പേര് തന്നെ മാറ്റി. ഇപ്പോള്‍ അതിന്റെ പേര് വിമന്‍ ആന്റ് ഫാമിലി അസോസിയേഷന്‍ എന്നാണ്. പലരും വീട്ടമ്മ എന്ന് വിളിക്കപ്പെടുന്നത് അധിക്ഷേപമായിട്ടാണ് കാണുന്നത്. മക്കളെയും ഭര്‍ത്താവിനെയും വളര്‍ത്തുക, വെറുമൊരു കെട്ടിടത്തിനെ 'വീട്' ആയി നിര്‍ത്തുക എന്നൊക്കെ ജോലികളുള്ള വീട്ടമ്മയുടെ ഉദ്യോഗത്തിന് ഇങ്ങിനെ വിലയില്ലാതാവുന്നത് സ്ത്രീപക്ഷ വാദം കുറച്ച് അതിര് കടക്കുന്നതിന്റെ ലക്ഷണമല്ലേ എന്ന് ശങ്കിക്കാം.

യൂറോപ്പിലെല്ലാം 1950-കളില്‍ സ്ത്രീകളുടെ ജോലി വീട് നോക്കലും വീട്ടിലിരിപ്പുമായിരുന്നു. അന്ന് ജോലിക്ക് പോകുന്ന സ്ത്രീകളോടാണ് സമൂഹം വിവേചനം കാണിച്ചിരുന്നത്. ഇന്ന് കാര്യം നേരേ തിരിച്ചാണ്. വികസിത ലോകത്തെമ്പാടും വീട്ടിലിരിക്കുന്ന സ്ത്രീകളെ പഴഞ്ചരും സമൂഹത്തിന് സാമ്പത്തിക ബാധ്യത വരുത്തുന്നവരും ഒക്കെയായിട്ടാണ് കാണുന്നത്. ഭര്‍ത്താവ് പണക്കാരനാണെങ്കില്‍ ജോലിക്ക് പോകാത്ത സ്ത്രീകളെ മടിച്ചിരിക്കുന്നതിന് പഴിയും പറയും.

ഓരോ വീട്ടമ്മയും നിത്യവും ചെയ്യുന്ന ജോലി ദേശീയ കണക്കുപുസ്തകങ്ങളിലൊന്നും വരില്ല. വീട്ടു ജോലിക്ക് നിര്‍ത്തിയ സ്ത്രീയെ ഒരാള്‍ കല്യാണം കഴിച്ച് ശമ്പളം കൊടുക്കുന്നത് നിര്‍ത്തിയാല്‍ ജി.ഡി.പി.യില്‍ (Gross Domestic Product - മൊത്തം ആഭ്യന്തര ഉത്പാദനം) അത്രയും ആയിരം രൂപ കുറഞ്ഞു. കുഞ്ഞിന് മുല കൊടുക്കുന്നത് നിര്‍ത്തി അമ്മ ഒരു ടിന്‍ പാല്‍പ്പൊടി വാങ്ങിയാല്‍ ജി.ഡി.പി. അത്രയും കൂടി!

വിദ്യാഭ്യാസത്തിലും തൊഴില്‍ വിപണിയിലും അധികാര രംഗത്തുമെല്ലാം സ്ത്രീ പുരുഷനൊപ്പമെത്തുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നിറഞ്ഞ ലോകത്ത് വീട്ടിലിരിക്കുന്ന സ്ത്രീയുടെ വില നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. (അമേരിക്കയിലും നോര്‍വേയിലും സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ സ്ത്രീകളുടെ പ്രതിഫലമില്ലാത്ത ജോലിക്ക് ഉത്പാദന മേഖലയേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെന്നത് നേര്.)

കുടുംബവും ഉദ്യോഗവും ഒന്നിച്ചുകൊണ്ടുപോകാന്‍ പാടുപെടുന്ന പെണ്ണുങ്ങളുള്ള രാജ്യങ്ങളില്‍പോലും അവര്‍ ഉദ്യോഗം ഉപേക്ഷിക്കുന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണ്, അല്ലാതെ എന്തെങ്കിലും ശക്തമായ വിശ്വാസങ്ങളുടെ പേരിലല്ല. അന്നാടുകളില്‍ ജോലിയും

കുടുംബവും ഒന്നിച്ചുകൊണ്ടു പോവുക എന്നത് ഇരട്ട ശിക്ഷയാണ്. പലയിടത്തും സ്‌കൂളുകള്‍ ഉച്ചക്ക് വിടും, മൂന്നു വയസ്സിനും താഴെയുള്ള കുട്ടികളെ നോക്കുന്ന നഴ്‌സറികള്‍ വിരളം. ഇങ്ങിനെ ജോലി വിടേണ്ടി വന്ന് വീട്ടമ്മയായ സ്ത്രീകള്‍ പോലും തങ്ങള്‍ മാറ്റേണിറ്റി ലീവ് നീട്ടിയതാണെന്നോ പുതിയ ജോലി നോക്കുകയാണെന്നോ മാത്രമേ പറയൂ, വീട്ടമ്മയാണെന്ന് പറയില്ല.

പല ഭാര്യമാരും ജോലിക്ക് പോകുന്നത് ജോലിയോടുള്ള അദമ്യമായ മോഹം കൊണ്ടൊന്നുമല്ല, കുടുംബത്തില്‍ രണ്ടു പേരുടെ വരുമാനം ആവശ്യമായത് കൊണ്ടാണ്. പലര്‍ക്കും താല്‍പര്യമില്ലാത്ത വേഷം കെട്ടാന്‍ സമൂഹം നിര്‍ബന്ധിതരാക്കുകയാണ്.

യൂറോപ്പിലെ ടി.വി. ചാനലുകളില്‍ പകല്‍ സമയം മുഴുവന്‍ ഗൃഹോപകരണങ്ങളുടെയും വീട് നന്നാക്കാനുള്ള വസ്തുക്കളുടെയും പരസ്യങ്ങളായിരുന്നു ഒരു കാലത്ത്. വീട്ടമ്മ മാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള അത്തരം പരസ്യങ്ങള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു. ഓവനുകളായാലും ഓട്ടമോബൈലുകളായും കമ്പനികളിപ്പോള്‍ ലക്ഷ്യമിടുന്നത് 'വര്‍ക്കിങ്ങ് മദേഴ്‌സിനെ' ആണ്.

നോര്‍ഡിക് രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ വീട്ടമ്മമാരെ അനുകൂലക്കുന്ന നിലപാടാണെടുത്തിട്ടുള്ളത്. പ്രയമായവരേയും കുട്ടികളുേയും പരിചരിക്കുന്നതിന് അന്നാടുകളില്‍ പണ്ടേ സബ്‌സിഡികളുണ്ടായിരുന്നു. സ്വീഡനില്‍ നഴ്‌സറി സ്‌കൂളുകളെല്ലാം വലിയ ധനസഹായങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ശിശുപരിചരണത്തിനുള്ള ലീവുകള്‍ ദമ്പതികള്‍ പങ്കിയുന്നതിനും സാമ്പത്തിക സഹായമുണ്ട്. ഈ നയങ്ങളൊക്കെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നുണ്ട്. നികുതി വരുമാനം കൂടി. സ്ത്രീകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം കിട്ടി, സാമൂഹിക നേട്ടങ്ങളുണ്ടാക്കി...

ഇതിന്റെ മറുവശം ഉദ്യഗസ്ഥരായ അമ്മമാര്‍ അര്‍പണ ബോധത്തോടെയോ വിശ്വാസത്തിന്റെ പേരിലോ വീട്ടമ്മ എന്ന സ്ഥാനം വരിച്ച ന്യൂനപക്ഷത്തെ അസ്​പര്‍ശ്യരുമാക്കി എന്നതാണ്. ഇതെപ്പറ്റി എഴുതിയ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക കട്രീന്‍ ബെന്‍ഹോള്‍ഡ് ഒരു സ്വീഡിഷ് വ്യവസായിയുടെ ഭാര്യയുടെ കഥ തന്നെ ഉദാഹരിക്കുന്നു. മക്കള്‍ക്ക് വീട്ടില്‍ അമ്മ ഉണ്ടാകണം എന്ന വിശ്വാസത്തിന്റെ പേരില്‍ വീട്ടമ്മയാകാന്‍ തീരുമാനിച്ച അവരെ ഏറ്റവും അലട്ടിയത് അന്യരുടെ അവജ്ഞയായിരുന്നു. മക്കളെ പകല്‍ ഡേ കേയര്‍ സെന്ററുകളിലയക്കാനും പറ്റില്ല, കാരണം അതൊക്കെ ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ മക്കള്‍ക്കുള്ളതാണ്. ഒടുവില്‍ ജോലിക്ക് പോകാന്‍ വേണ്ടി മാത്രമായി ഒരു യൂനിവേഴ്‌സിറ്റി കോഴ്‌സിന് ചേരാനവര്‍ നിര്‍ബന്ധിതയായി.

മക്കളെ ഡേ കെയര്‍ സെന്ററുകളിലയക്കാതെ വീട്ടില്‍ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്കുള്ള ഡേ കെയര്‍ അലവന്‍സ് പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങളും വീട്ടമ്മമാര്‍ക്ക് നേരെയുള്ള ഭ്രഷ്ട് വര്‍ദ്ധിപ്പിക്കുന്നതേ ഉള്ളു. ഇത് അന്യരാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മക്കളെ സ്‌കൂളുകളില്‍ ഉണ്ടാവുന്ന 'സോഷ്യലൈസേഷനില്‍' നിന്ന് ബഹിഷ്‌കരിക്കുന്നു എന്ന ആക്ഷേപവുമുണ്ട്.

ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞയായ ഹെയ്‌ലെന്‍ പെയ്‌റീവിയ പറയുന്നത് സമ്പദ്‌വ്യവസ്ഥയില്‍ വീട്ടമ്മമാരുടെ പങ്ക് എന്താണെന്ന് ഔപചാരികമായി നിശ്ചയിക്കപ്പെടണമെന്നാണ്. വീട്ടമ്മമാരുണ്ടാക്കുന്ന വരുമാനം വീട്ടിനകത്ത് തന്നെ നില്‍ക്കുന്നു എന്നതിനാല്‍ ശമ്പളം നല്‍കുന്നു എന്ന രീതിയിലാകരുത് ഇത് എന്നും അവര്‍ പറയുന്നു. 'വില നല്‍കുന്നു എന്ന നിലയിലല്ല, വില മതിക്കപ്പെടുന്നു എന്ന നിലയിലായിരിക്കണം അത്', ഹെയ്‌ലെന്‍ പറയുന്നു.

പക്ഷേ, കൂലി കിട്ടാത്ത വീട്ടുജോലിയുടെ കണക്കും ജി.ഡി.പി.യില്‍ ചേര്‍ക്കേണ്ടി വരും. കാരണം, ഉദ്യോഗം ഭരിച്ച് കുടുംബം പുലര്‍ത്തുന്ന അമ്മയുടെ വീട്ടിലും കൂലി കിട്ടാത്ത കൂലിപ്പണികളില്‍ പലതും ചെയ്യുന്നത് അവര്‍ തന്നെയാവുമല്ലോ!

കടപ്പാട് :- മാത്രുഭൂമി ]---------------------------------------------------------------------------------------സത്യത്തില്‍ ഈ വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ സത്യം തന്നെ .ഇന്നത്തെ തലമുറയിലെ ആരും തന്നെ ഹൌസ് വൈഫ്‌ എന്ന് പറയാന്‍ വല്ലാതെ മടിക്കുന്നു .വീട്ടുകാര്യങ്ങള്‍ നോക്കി ജീവിക്കുന്ന സ്ത്രീ എന്ന് പറഞ്ഞാല്‍ ഭര്‍ത്താവിന്റെ അടിമ ,അടിച്ചമര്‍ത്തിയവള്‍  ,പഴഞ്ജന്‍ എന്നിങ്ങനെയാണ് .MA ക്ക് സെക്കന്റ്‌ സെമിസ്റെര്‍ പഠിക്കുമ്പോള്‍ ആണ് എന്റെ കല്യാണം കഴിഞ്ഞത് .ഫൌര്‍ത് സെമിസ്റെര്‍ വരെ എങ്ങിനെ പഠനം കൊണ്ട് പോയ്യി എന്ന് എനിക്ക് തന്നെ അറിയൂ .പഠനവും കുടുംബ ജീവിതവും ഒരു പോലെ കൊണ്ട് പോകാന്‍ പ്രയാസപെട്ടു.അതിന്റെ കാരണം എല്ലാ റോളും [ഭാര്യയുടെ ,മരുമകളുടെ ,വിദ്യാരതിയുടെ,മകളുടെ ,അങ്ങിനെ അങ്ങിനെ ] ഭംഗിയായി ചെയ്യണം എന്നാ എന്റെ ആഗ്രഹം ആയിരുന്നു തടസ്സം .പക്ഷെ ഫാദര്‍ ഇന്‍ ലോ യുടെയും മദര്‍ ഇന്‍ ലോയുടെയും  ഭര്‍ത്താവിന്റെയും എന്റെ പരെന്റ്സ്‌ ന്റെയും എല്ലാം സഹായവും സഹകരണവും കാരണം അത് എങ്ങിനെയൊക്കെയോ ഞാന്‍ നല്ല മാര്‍ക്കില്‍ തന്നെ നേടിയെടുത്തു .പഠിച്ച കുട്ടി വീട്ടില്‍ അടുക്കളയില്‍ തളക്കപ്പെടെണ്ടാവള്‍ അല്ല എന്നാ എന്റെ ഫാദര്‍ ഇന്‍ ലോയുടെ  ആദര്‍ശം കാരണം MA പരീക്ഷ കഴിഞ്ഞ ഉടനെ ഞാന്‍ തൊട്ടടുത്ത ഹൈ സ്കൂളില്‍ അധ്യാപികയായി.ഒരു ടെന്‍ഷന്‍ തീര്‍ന്നു അടുത്ത ടെന്‍ഷന്‍ .എല്ലാരും എന്റെ ഭാഗ്യത്തെ പുകഴ്ത്തിയപ്പോള്‍ ,എന്റെ സ്നേഹ നിധിയായ ഇന്‍ ലോ സിനെ പുകഴ്ത്തിയപ്പോള്‍ ഞാനും എന്റെ സ്വാകാര്യ ദുഖം [വീട്ടില്‍ ഒരു നല്ല വീട്ടമ്മയായി , മരുമകള്‍ ആയി ജീവിക്കാനുള്ള ആഗ്രഹം ] കുഴിച്ചു മൂടി.പക്ഷെ അവിടെയും ജോല്ലിയോടുള്ള എന്റെ ആത്മാര്‍ഥത എനിക്ക് തന്നെ പാരയായി.വീട്ടില്‍ പിറ്റേ നാള്‍ പഠിപ്പിക്കാന്‍ ഉള്ള പാഠങ്ങള്‍ പഠിക്കുക ,notes തയ്യാറാക്കുക ,assignments നോക്കുക അങ്ങിനെ അങ്ങിനെ ..പത്താം ക്ലാസ്സു ഉണ്ടായത് കൊണ്ട് മോര്‍ണിംഗ് ക്ലാസും evening ക്ലാസും Saturday special ക്ലാസും ...പിന്നെ ആകെ ഒരു ഞായര്‍ ആഴ്ച ..അത് മിക്കപ്പോഴും ഒരു function തിരക്കിലും അങ്ങിനെ ...അങ്ങിനെ നാളുകള്‍ കടന്നു പോയി ..ഭര്‍ത്താവ് basically lecture ആണെങ്കിലും Ph.d പഠനത്തിനായി ലീവ് എടുത്തു അതിന്റെ തക്രിതമായ പഠന തിരക്കിലും ..അങ്ങിനെ എനിക്ക് തിരക്കുകളോട് മടുപ്പ് തോന്നി തുടങ്ങി ..എന്തിനു ജോല്ലി എന്ന് ചിന്തിച്ചു തുടങ്ങി ?ജീവിതത്തെ   സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് ജോല്ലി ..ആ ജോല്ലി ഇന്ന് എന്റെ ജീവിതത്തിന്റെ   സപ്പോര്‍ട്ട് തന്നെ എടുത്തു അമ്മാനം ആടുന്നു ...അങ്ങിനെ അങ്ങിനെ ജീവിതത്തെ യാധ്രികതയില്‍ നിന്നും മാറ്റി ജീവിതത്തെ  ജീവസുറ്റതാക്കാന്‍ പല വഴി ശ്രമിച്ചു .അങ്ങിനെ പരീക്ഷണങ്ങള്‍ നടത്തി ജീവിക്കുമ്പോള്‍ ദൈവനിയോകം പോലെ അദ്ദേഹത്തിന് അമേരിക്കയിലെ ഒരു universityയില്‍ നിന്നും ഒരു ഓഫര്‍ വന്നു ...Ph.d യുടെ higher  പഠനം ആയ Post Doctoral studies നുള്ളതു ..അങ്ങിനെ ഒരു വീട്ടമ്മ ജീവിതം സ്വപ്നം കണ്ടു സ്വപ്നങ്ങളുടെ ചിറകില്‍ നാട് വിട്ടു പറന്നു ...പക്ഷെ അവിടെയും ചോദ്യങ്ങള്‍ പിടി വിട്ടില്ല ...സുഹൃത്തുക്കളും മറ്റും  എല്ലാം ഒരേ ചോദ്യം ..."നീ ജോല്ലിക്ക് നോക്കുന്നുണ്ടോ ?","ജോല്ലിക്ക് പോകുന്നുണ്ടോ ?""വെറുതെ വീട്ടില്‍ ഇരിക്കുകയാ " എന്നൊക്കെ ..സത്യത്തില്‍ എങ്ങിനെ വീട്ടില്‍ ഇരിക്കുന്ന ഭാര്യമാര്‍ വെറുതെ ഇരിക്കുന്നവര്‍ എന്ന് എനിക്ക് ഒരു പിടിയും കിട്ട്യിട്ടില്ല ...ഒരു വിട്ടിലെ  ജോല്ലി എടുത്താല്‍ തന്നെ അവള്‍ മാനസികമായും ശര്രീരികമായും തളരും ..അത്രയ്ക്കുണ്ട് ഒരു വിട്ടിലെ  ജോല്ലി ...എടുകേണ്ട രിത്യില്‍ എടുത്താല്‍ ...പക്ഷെ അതാരും കാന്നുന്നില ...കണ്ടാല്‍ തന്നെ ഇന്ന് അതൊരു രണ്ടാം കിട പരിപാടിയായി കാണുന്നു സമുഹം ,ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടത് വിട്ടില്‍ ഇരുന്നു സ്നേഹത്തോടെ സന്തോഷത്തോടെ ചെയ്യുക എന്നാ ജോല്ലി ...അത് ചെയ്യുന്നവരെ ആര്‍ക്കും മതിപ്പും മില്ല ,പോരാത്തതിനു പഴഞ്ജന്‍ എന്നാ ലേബലും ചാര്‍ത്തും.സാമ്പത്തിക ലാഭം മാത്രം നോട്ടം ...പക്ഷെ മനസ്സിന്റെ ആശ്വാസം ,സമധാനം എല്ലാം എനിക്ക് ഈ ജോല്ലികള്‍ നല്‍കുന്നു ...അതാര്‍ക്കും ഇന്ന് വേണ്ട ..എല്ലാം പണം ആയി കിട്ടണം എന്നാ ചിന്ത ...കുടുംബ സ്വസ്ഥത; ആ  ഒന്ന് പലപ്പോഴും ഇല്ലാതെ പോകുന്നു അത് കാരണം ..ഇതെല്ലാം ഞാന്‍ പറയുമ്പോഴും കുടുംബത്തില്‍ വീട്ടമ്മയായി ജീവിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും കുടുംബത്തെ പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ പുറത്തു ജോല്ലിക്ക് പോകുന്ന എല്ലാ സ്ത്രീകളെയും ഞാന്‍ ബഹുമാനിക്കുന്നു ആദരിക്കുന്നു ..ഞാന്‍ ഉദേശിക്കുന്നത് നേരം പോക്കിനും സ്ടാട്ടസ്സിനും വേണ്ടി മാത്രം ജോല്ലിക്ക് പോകുന്നവരെയാണ്..പലോര്‍ക്കും ജോല്ലി ഒരു ആശ്വാസം തന്നെ ...അതും അറിയാം ...അവരൊന്നും അല്ല ഇവിടെ ഇതിവൃത്തം ...അങ്ങിനെ അമേരിക്കന്‍ ജീവിതം പാതിവഴിക്ക് ഇട്ടു ഫ്രാന്‍സ്ജീവിതം തുടങ്ങി...ഇവടെയും ചോദ്യങ്ങള്‍ എന്നെ പിന്തുടര്‍ന്ന് ...എന്നിലെ ദുരഭിമാനവും കുത്തി പൊന്തിച്ചു ചിലരുടെ  ചോദ്യങ്ങള്‍ ..അങ്ങിനെ ആദ്യം പ്രൂഫ്‌ റീടെര്‍ ആയി ജോല്ലി നോക്കി ...അത് കോണ്ട്രാക്റ്റ് കഴിഞ്ഞപ്പോള്‍ പുറത്തുപോയി സ്കൂളില്‍ പഠിപ്പിക്കാന്‍ ശ്രമം നടത്തി ...ഇസ്ലാമിക്‌ വസ്ത്രങ്ങള്‍ ധരിച്ചു പോകാന്‍ പാടില്ല എന്ന അറിവ് [ഇസ്ലാമികം മല്ല ,ഒരു മത ചിന്നങ്ങളും കൊണ്ട് കുട്ടികള്‍ക്ക് മുന്നില്‍ പാടില്ല ]  ആ ചിന്തയില്‍ നിന്നും പിന്തിരിപ്പിച്ചു ഞാന്‍ ഓണ്‍ലൈന്‍ TEFL tutoring ഇല്ലോട്ടു തിരിഞ്ഞു ...ഇപ്പോള്‍ സുഖം സ്വസ്ഥം ..വീട്ടില്‍ നിന്ന് ഒരുങ്ങി ഇറങ്ങാതെ എനിക്ക് വേണ്ട സമയങ്ങളില്‍ നാനാ ഭാഗത്ത്‌ നിന്നുള്ള നിറ,ജാതി,പ്രായഭേദമന്യേ കുട്ടികളെ സ്വന്തം വീട്ടിലിരുന്നു കണ്ടു പഠിപ്പിക്കുന്ന സ്വസ്ഥത അത് ഒന്ന് വേറെ തന്നെ ..താങ്ക്സ് റ്റു technology.അങ്ങിനെ ഒരു ചെറിയ സാമ്പത്തിക പങ്കു ഞാനും കൊണ്ടുവരുന്നു ഇവിടേയ്ക്ക് ...ഇന്നും ആരെങ്കിലും വിളിച്ചാല്‍ ചോദിക്കുന്ന ആദ്യ ചില ചോദ്യങ്ങളിലെ  ചോദ്യം "നീ വര്‍ക്ക്‌ ചെയ്യുണ്ടോ അവിടെ ?"..അവര്‍ക്ക് മുന്നില്‍ പണ്ട് ഉത്തരം മുട്ടി നിന്ന ഞാന്‍ ഇന്ന് അഭിമാനത്തോടെ [ഉള്ളില്‍ അശേഷം ഇല്ലെങ്കില്‍ പോലും ..കാരണം ഇത് ഇത്ര വലിയ സംഭവം ആയി എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല ..അത് തന്നെ ] പറയും "പിന്നെ പിന്നെ ഞാന്‍ ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ tutor ആണ് "...അത് കേട്ട് അവര്‍ക്ക് ആശ്വ്വാസവും ഞാന്‍ പഴഞ്ജന്‍ വീട്ടമ്മയില്‍ നിന്നും ഒരു വര്‍ക്കിംഗ്‌ ആന്‍ഡ്‌ earning വുമന്‍ ആയ ഭാവവും !!!എല്ലാ വിട്ടമ്മമാര്‍ എന്നോട് പൊറുക്കുക  ഈ വാക്കുകള്‍ക്ക് ...

___________________________________________________________________

ഇതും ഒരു വീട്ടമ്മ 
വീട്ടമ്മ എന്നാ ഈ ഹ്രസ്വസിനിമയും പലപ്പോഴും ഒരു സത്യമാണ് പലരുടെയും ജീവിതത്തില്‍ ...അതും മറച്ചു വെക്കാന്‍ വയ്യ ...കണ്ടു നോക്കു....ഇത്രക്ക് വിരസമാണോ ഈ വീട്ടമ്മ ജീവിതം :(...ശോ !!!കഷ്ട്ടം !!!ഇങ്ങിനെയാണ്‌ ജീവിതം എങ്കില്‍ വീട്ടമ്മ എന്ന് പറഞ്ഞു തുരുമ്പ് പിടിചിരിക്കാതെ വല്ല ജോല്ലിയും പോയി നോക്കു വിട്ടമ്മമാരെ...അല്ലാതെ ഇതിനു വേറെ ഒരു പോം വഴിയും എനിക്ക് കാണാന്‍ കഴിയുന്നില്ല ..എത്ര കാലമാ ഇങ്ങിനെ ജീവിക്കുക ...കണ്ടിട്ട് സങ്കടം തോന്നണു :(

ഇതിനോടൊപ്പം ഈ മാത്രുഭുമിയിലെ മറ്റൊരു ലേഖനമായ  "വീട്ടിലെ ചെറിയ ചെറിയ ഭൂകമ്പങ്ങള്‍" എന്നത് കൂടി വായിക്കാന്‍ അപേക്ഷ ...