വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Monday, February 18, 2013

ആരും പൂര്ണര് അല്ല

ആരും പൂര്ണര് അല്ല ....ഒരു കുട്ടി നടത്തം പഠിക്കുന്നത് നോക്കിയാല് അറിയാം നമ്മള്ക്ക് ....അത് വീണും മുറിവായിട്ടും വീണ്ടും എണീറ്റും വീണ്ടും ശ്രമിച്ചിട്ടും ആണ് നടക്കാന് പഠിക്കുന്നെ ....അത് പോലെ തന്നെ ദീനിലും ചിലപ്പോള് ....തെറ്റുകളില് നിന്ന് ശരികളിലേക്ക് ...ആ ശരികളില് നിന്ന് നന്മയിലേക്ക് ....ആ നന്മകളില് നിന്ന് യഥാര്ത്ഥമായ സത്യത്തിലേക്ക് പടച്ചവാണ് അവനു ഇഷ്ട്ടമുള്ളവരെ നയിക്കുന്നത് ...നമ്മളുടെ ആരുടേയും മികവല്ല ഒന്നും ....നമ്മളുടെ ശ്രമം ആത്മാര്ത്ഥമാകുമ്പോള് ഒരു അടക്കപെട്ട കൂട്ടിലെക്കും അവന് അവന്റെ വെളിച്ചമെതിക്കുന്നു ...അവന് "അല് നൂര്" ആണ് ....വഴികള് തുറക്കപെടുന്നു ....എളുപ്പമാക്കപ്പെടുന്നു ....നമ്മള്ക്കൊന്നിലും അഹങ്കരിക്കാന് വകുപ്പില്ല ....എല്ലാം അവന്റെ കാരുണ്യം മാത്രം ....