വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Friday, March 4, 2011

സസ്നേഹം നിന്റെ ഇണക്കുരുവികള്‍


ലക്ഷ്മിയുടെ പടങ്ങളാണ് ഇന്ന് മുത്തശ്ശിയുടെ  മുഖപുസ്തകത്തില്‍ ആദ്യമായി അപ്ഡേറ്റ് ആയി വന്നത് .അവളുടെ മോഡേണ്‍ ടച്ച്‌ ഉള്ള ഒരു പടത്തിനടിയില്‍ മുത്തശ്ശി    ചേര്‍ത്തു ഒരു കമന്റു .

"നല്ല പടം ..പക്ഷെ സിന്ധു എവിടെ മോളെ  ?" ...
ഉടനെ വന്നു മറുപടി
 "സിന്ധു വോ ?അതാരാ മുത്തശ്ശി  ?"
 "അറിയില്ല !ഇത്രപെട്ടന്ന് മറന്നോ സിന്ധുവിനെ ?..ഞാന്‍ മെസ്സേജ് അയക്കാം ..അത് വായിച്ചാല്‍ ഓര്‍മ്മ  വരും മോള്‍ക്ക്‌  .."
"ശരി വേഗം അയയ്ക്കു ന്റെ പുന്നാര മുത്തശ്ശി  ..ഞാന്‍ കാത്തിരിക്കുന്നു ..."

സിന്ധുവിനെ ഓര്‍മ്മപ്പെടുത്തി മുത്തശ്ശി   അവള്‍ക്കു മുഖപുസ്തകത്തിലുടെ  മെസ്സേജ് അയച്ചു ...സിന്ധുവിനെയും മറ്റും ലക്ഷ്മി ഒരിക്കലും വിട്ടു പിരിയില്ല എന്ന അവളുടെ വാക്കും ഓര്‍മ്മപ്പെടുത്തിയായിരുന്നു ആ മെസ്സേജ് ..പക്ഷെ മറുപടിയൊന്നും കണ്ടില്ല ...മറുപടിയൊന്നും എഴുതാന്‍ ലക്ഷ്മിക്ക് വാക്കുകള്‍ കിട്ടി കാണില്ല ...

ലക്ഷ്മി വളരെ നിര്‍ബന്ധിച്ചാണ് മുത്തശിയെ മുഖപുസ്തകത്തില്‍ ചേര്‍ത്തത് ...  താന്‍ കല്യാണം കഴിഞ്ഞു ദുരേക്ക്   പോയാല്‍  അവളുടെ ഓരോ ചലനവും അറിയാന്‍ മുഖപുസ്തകമേ ഒരു പോം വഴിയോള്ളൂ എന്നും ഓര്‍മപ്പെടുത്തി .സമ്പത്ത് വാരികൂട്ടാന് എന്നാ പേരില്‍ തങ്ങളെ ആ വലിയ തറവാടിനുള്ളില്‍ ഒരു വേലക്കാരത്തിയെ ഏല്‍പ്പിച്ചു തങ്ങളുടെ ഒറ്റ മകന്‍ സകുടുംബം കടല് കടന്നപ്പോള്‍ ലക്ഷ്മിമോളുടെ വാശിക്ക് മുന്നില്‍   ചെയിതു കൊടുത്ത ഒരു ഔദാര്യം കൂടിയായിരുന്നു    ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ...         .അങ്ങിനെ  താങ്കളുടെ  വാര്‍ധക്യ കാലത്തിന്റെ വിരസത കുറയ്ക്കാനും  അവര്‍  മുഖപുസ്തകത്തില്‍ മുഖവും പൂഴ്ത്തി   ഇരിക്കുക പതിവായി ..

മുത്തശ്ശി എന്നും ലക്ഷ്മിയെ ശ്രദ്ധിക്കാറുണ്ട്... അവളിലെ ശാലീന സൌന്ദര്യം ...ഒത്തിരി സ്നേഹിക്കുന്ന പ്രകൃതം ...ഒരു കല്യാണലോചനയുമായി  സമീപിച്ച മുത്തശ്ശിയോടു  മുഖപുസ്തക്തിലെ ചാറ്റിങ് വഴി  അവള്‍ തന്റെ പ്രിയപ്പെട്ട മുത്തശ്ശിയില്‍    നിന്നും ഒളിപ്പിച്ച  അവളുടെ പ്രണയ കഥ പറയുകയുണ്ടായി  ....അതിനോടൊപ്പം      ഒന്ന് കൂടി  പറഞ്ഞു അവള്‍ വിവാഹ ദിനത്തിനായി കാത്തിരിക്കുകയാന്നെന്നും ,അത് തന്റെ നെറുകയില്‍ സിന്ധുരം ചാര്‍ത്തുന്ന ആ നിമിഷത്തിനു വേണ്ടിയാണെന്നും പിന്നെ  ആ  ചാര്‍ത്തിയ താലിയും സിന്ധുരവും ഇല്ലാതെ ഒരിക്കലും അവളെ കാണില്ലെന്ന്മെല്ലാം       ...ആ  വാക്കുകളോട് എന്തെന്നിലാത്ത ബഹുമാനം     തോന്നി മുത്തശ്ശിക്ക് അപ്പോള്‍ ..തന്റെ പേരമകള്‍ മോടെര്ണിസത്തിന്റെ കരാളഹസ്തത്തില്‍ മുഴുവനായും പിടികൊടുത്തിട്ടില്ല എന്ന ആശ്വാസത്തില്‍ മുത്തശി സുമംഗലിയായ തന്റെ പേരമോളുടെ പടവും മനസ്സില്‍ കണ്ടുറങ്ങി ...     ...അവരുടെ കല്യാണവും അതിനു ശേഷമുള്ള പടങ്ങളും അപ്ഡേറ്റ് ആയി വരുന്നത്   നാട്ടിലിരുന്നു കണ്ടു കുളിര്‍ത്തു ആ മുത്തശിയും മുത്തശനും    ..അവര്‍ക്കായി  ഒത്തിരി പ്രാര്‍ഥിച്ചു ...ദിവസങ്ങള്‍ക്കു ശേഷം അവന്റെ കൂടെ ലക്ഷ്മിയും ദുബായില്‍ നിന്നും അമേരിക്കയിലോട്ടു കടല് കടന്നു ....മധുവിധു നാളുകളിലെപ്പോഴോ മുത്തശ്ശിക്ക് മുഖപുസ്തക്തിലുടെ ഒരു മെസ്സേജ് വന്നു 

"സുഖാണോ ന്റെ ഇണകുരുവികള്‍ക്ക്?മുത്തശിയെയും മുത്തച്ചനെയും പോലെ ഞങ്ങള്‍ക്കും ഒരു പാട് കാലം പ്രണയത്തില്‍ ജീവിക്കണം ...മുത്തശി മുത്തച്ചനെ പ്രണയിക്കുന്ന പോലെ എനിക്കും എന്റെ പ്രണയത്തെ പ്രണയിക്കണം ...ഈ സിന്ധുരം നെറുകയില്‍ എന്നും അങ്ങിനെ തന്നെ നില്‍ക്കണം ..ഈ  പ്രണയത്തിന്റെ ചുകപ്പു നിറത്തില്‍ മുങ്ങി എനിക്ക് മരിക്കണം ..അതിനു മുത്തശിയും മുത്തച്ചനും ഞങ്ങളെ അനുഗ്രഹിക്കണം .."

ആ മെസ്സേജ് വായിച്ചപ്പോള്‍ ആ പ്രായം ചെന്ന ഇണകുരുവികള്‍ വിതുമ്പി ...മറുപടിയായി അവര്‍ക്ക് എഴുതാന്‍ ഒരിത്തിരി വാക്കുകള്‍ അവര്‍ തേടിപിടിച്ചു 

"ദീര്‍ഗ്ഗ സുമംഗലി ഭവ !!!"

ദിനങ്ങള്‍ നീങ്ങി...അവരുടെ ഓരോ ചലനവും മുഖപുസ്തക്തിലുടെ അവര്‍ അറിഞ്ഞു കൊണ്ടേയിരുന്നു .. അവരുടെ പുതിയ പടങ്ങള്‍ അപ്ഡേറ്റ് ആയി വന്നു ...പക്ഷെ ഇന്നത്തെ പടത്തില്‍ മുത്തശി  സുക്ഷിച്ചു നോക്കി; കണ്ണട തുടച്ചു മിനുക്കി വച്ച് ഒന്നുകൂടി നോക്കി    ...ഇല്ല ,സിന്ധുരത്തിന്റെ ഒരു നേരിയ ചുകപ്പു പോലും കാണുന്നില്ല ആ നെറുകയില്‍  . ...അങ്ങിനെയാണ് "സിന്ധു എവിടെ?" എന്ന ചോദ്യം കമന്റായി നല്‍കിയത് ..ഒരു കോഡ് ഭാഷ പ്രയോഗം ...മുത്തശ്ശിക്ക് കല്യാണം കഴിഞ്ഞകുട്ടികള്‍ സിന്ധുരവും താലിയും ഇല്ലാതെ കാണുന്നത് സഹിക്കാവുന്നതിനപ്പുറം ആണ് ...

കുറച്ചു നേരത്തിനു ശേഷം ലക്ഷ്മിയുടെ മറുപടി വന്നു ...

"ആ മോഡേണ്‍ ഡ്രെസ്സിലേക്ക് സിന്ധു ചേരില്ല എന്റെ പുന്നാര മുത്തശ്ശി  ..."

അത്തരം മറുപടി ഒരിക്കലും  അവളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല പാവം  ....

"നീയും മാറുന്നു ലക്ഷ്മികുട്ടി  ..പക്ഷെ ഒന്ന് മാത്രം ഞാന്‍ ഓര്‍മ്മിപ്പികട്ടെ ...കാലം മായിച്ചുകളഞ്ഞ സിന്ധുരത്തിന്റെ ഓര്‍മകളെയും താലോലിച്ചു ജീവിക്കുന്ന ഒരു അമ്മയുടെ മരുമകളാണ് മോളെ നീ ...സിന്ധുരം ഒരു പെണ്ണിന്റെ ഭാഗ്യമാണ് ,ഐശ്വര്യമ്മാണ്....അതൊരിക്കലും ഒന്നിനോടും ചേരാതിരിക്കില്ല...അത് ദൈവം നല്‍കിയ വരധാനത്തിന്റെ നിറമാണ് ...കാലം മായിക്കുമ്പോള്‍ അല്ലാതെ  ഒരിക്കലും നീയായി അതിന്റെ കനമോ കട്ടിയോ നിറമോ കുറയ്ക്കരുത് ...ശരീരത്തില്‍ ആത്മാവുള്ളത് പോലെ നിന്റെ നെറുകയില്‍ എന്നും ഞാന്‍ അത് കാണാന്‍ കൊതിക്കുന്നു മോളെ  ...അത് നിന്നെ എന്നും ലക്ഷ്മിയാക്കുന്നു ....അതിലെങ്കില്‍  ഒരു ലക്ഷണകേട് പോലെ  ...അറിയാം സിന്ധുരത്തില്‍ അല്ല ഒരു ബന്ധം ജീവിക്കുന്നത് ...ചുട്ടുപൊള്ളുന്ന വെയിലില്‍ വിയര്‍പ്പിനാലും കോരിചൊരീയുന്ന മഴക്കാലത്ത് മഴവെള്ളത്താലും നെറുകയിലെ സിന്ധുരം മാഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഒരു പടു കിഴവിയാണ് ഈ  മുത്തശ്ശി   ...ഒരു മോടെര്ണിസത്തിനും അതിനു പകരം വെക്കാന്‍ കഴിയില്ല ...പഴഞ്ചന്‍ ആണെന്ന് മോള്‍ക്ക്‌ തോന്നാം ..പക്ഷെ അതിലും ഉണ്ട് ഒരു ശാശ്വത സത്യം... ...              

സസ്നേഹം 
  നിന്റെ
 ഇണക്കുരുവികള്‍