വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Saturday, May 1, 2010

വിമര്‍ശനങ്ങള്‍ വിറളികളാവാതിരികട്ടെ.


   **************************************************
ഈയിടെയായി ബൂലോകത്ത് കണ്ടും കെട്ടും കൊണ്ടും  ഉള്ള അനുഭവങ്ങള്‍ ആണ് എന്നെ ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.കള്ള പ്രൊഫൈലുകളും,Multiple Personality Disorder എന്ന് കാണിക്കുന്ന കുറെ പ്രൊഫൈലുകളും ഇന്ന്  ബൂലോകത്തു ഏറെ എന്നതും ഒരു തിരിച്ചറിവ് തന്നെ.പെണ്ണാണെങ്കില്‍ ആണിന്റെ പ്രൊഫൈലും,ആണ്‍ ആണെങ്കില്‍ തരുണി മണികളുടെ ചിത്രം വച്ച പ്രൊഫൈലും ധാരാളം.മനുഷ്യരെ കള്ളത്തരങ്ങള്‍ പറഞ്ഞു പറ്റിക്കുക എന്നത് രാഷ്ട്രീയക്കാരുടെ നയങ്ങള്‍ ആണെങ്കില്‍ ബുലോകത്ത്   ഇത്തരക്കാര്‍ എന്താണ് ഇത് കൊണ്ട് ലക്‌ഷ്യം വെക്കുന്നത്  എന്ന് ഞാന്‍ പലതവണ എന്നോട് തന്നെ ചോദിച്ചു നോക്കി...തൂലികാ നാമം നല്ലത് തന്നെ.പക്ഷെ സ്വന്തം സത്വത്തെ മാറ്റി മറ്റൊരു ലിംഗം സ്വീകരിച്ചു വേണോ അത്?ഇത്തരം കളവുകള്‍ക്കിടയില്‍ കളികള്‍ക്കിടയില്‍ നല്ല ഒത്തിരി; വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്ക് ശ്രദ്ധ കിട്ടാതെ പോകുന്നു.പിന്നെ അവരും ശ്രദ്ധപിടിച്ചു പറ്റാന്‍ പല വേലത്തരങ്ങളും തറത്തരങ്ങളും ചെയിതു കൂട്ടാന്‍ വിറളി പിടിച്ചും തെറിപറഞ്ഞും,അനാവശ്യമായ കാര്യങ്ങളില്‍ ഇടപെട്ടും  അങ്ങോട്ടും ഇങ്ങോട്ടും നട്ടം തിരിഞ്ഞു നടക്കുന്നു  എന്നതാണ് സത്യം. 


 ഒരാള്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ അതിനടിയിലെ കമന്റു ബോക്സില്‍ കമന്റു സത്യത്തില്‍ എന്തായിരിക്കണം അല്ലെങ്കില്‍  എങ്ങിനെയായിരിക്കണം എന്നുള്ള ഒരു ചിന്ത.അതിനു പ്രത്യേക രൂപ രേഖയില്ലെങ്കിലും,അത് തീര്‍ത്തും ആ വ്യക്തിക്ക് ആ പോസ്ടിനോട് തോന്നുന്ന പോസിറ്റിവോ നെഗറ്റിവോ ആകണം.അല്ലെ ?ആണ് എന്ന് തോന്നണു.പിന്നെ കമന്റുകളുടെ എണ്ണം കൂടി എന്നത് കൊണ്ടോ ,കുറഞ്ഞത്‌ കൊണ്ടോ ഒട്ടും കമന്റു കിട്ടിയിലെങ്കിലോ  ഒരു എഴുത്ത് മോശമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.കമന്റു വാരി കൂട്ടാനും  പലരും പലതരത്തിലും കളിക്കുന്നുണ്ട്.അത് സ്വയം ചോദിച്ചു നോക്കിയാല്‍ മതി നാം ഓരോരുത്തരും.


എഴുതുന്ന ആള്‍ ഒന്ന് പോസ്റ്റ്‌ ചെയിതാല്‍ പിന്നെ അത് വായനക്കാരുടെ സ്വന്തം ആയി.അവര്‍ക്ക് അതിനെ സ്വീകരിക്കാം ,നിരസിക്കാം ,വിമര്‍ശിക്കാം.ഒക്കെ ആവാം.പക്ഷെ വിമര്‍ശനം; അത് എന്ത് എന്നുള്ള അടുത്ത ചോദ്യം ഉന്നയിക്കുന്നു.


  • വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുക എന്നതാണോ വിമര്‍ശനം?
  • അതോ കുറെ പേര്‍ നല്ലത് എന്ന് പറഞ്ഞു;അപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇനി ഒരു വിമര്‍ശനം ആവാം എന്നാണോ ?
  • അതോ താന്‍ കുട്ടിക്കാലം  തൊട്ടേ വായിച്ചതിന്റെ അറിവ് പ്രകടമാക്കി 'തനിക്കു ഉള്ള അറിവ് നിനക്കില്ല' 'എന്നിട്ട്‌ നീയാണോ ബ്ലോഗുന്നെ' എന്ന് കാണിക്കുകയാണോ?
  • അതോ "എന്നെ നീ വിമര്‍ശിച്ചോ?എന്റെ സുഹൃത്തിനെ നീ വിമര്‍ശിച്ചോ ?" ,"ആഹാ ന്നാ നീ  ഇത്രവലിയ എഴുതുകാരനാണോ ഒന്ന് നോക്കട്ടെ" ,എന്ന് കരുതി അവരുടെ ബ്ലോഗില്‍ പോയി നല്ലത് കണ്ടാലും പകരത്തിനു പകരമായി വിമര്‍ശനം എന്ന് കരുതി  അവിടെയും ചെളി വാരിയെറിയുകയാണോ ?


    അല്ല; ഇതൊന്നും അല്ല വിമര്‍ശനം എന്ന് തന്നെയാണ് എനിക്ക് തോന്നുന്നേ.വിമര്‍ശനം എന്നാല്‍ ആ വ്യക്തിയുടെ ബ്ലോഗ്‌ പോസ്റ്റ്‌  വായിച്ചു ഉടനെ നിങ്ങള്‍ക്ക് തോന്നുന്ന പ്രതികരണം.അതിനു താഴെ ഉള്ള കമന്റു സുവിശേഷം നിങ്ങള്‍ പിന്നീട് വായിക്കുക.അതവരുടെ പ്രതികരണങ്ങള്‍ .അതില്‍ നിങ്ങള്‍ എന്തിനു അസ്വസ്ഥത പെടണം...അതവരുടെ സ്വാതന്ത്ര്യം.[ഇവിടെയെല്ലാം ഞാന്‍ ഉദേശിക്കുന്നത് അവരുടെ പോസ്റ്റിനെ കുറിച്ചുള്ള കമന്റുകളെയാണ് എന്ന് ഓര്‍ക്കുക ...അല്ലാതെ പ്രതികാരങ്ങളെയല്ല.]    നിങ്ങളുടെ കമന്റു എഴുതിയതിനു ശേഷം,അല്ലെങ്കില്‍ മനസ്സില്‍ അത് പകര്‍ത്തി വച്ചതിനു ശേഷം മുകളില്‍ ആരെങ്കിലും അത് പറഞ്ഞെങ്കില്‍ അതിനോട് ഞാന്‍ യോജിക്കുന്നു എന്നും ആവാം കമന്റു.


    അതുപോലെ നിങ്ങളെ പോലെ മറ്റുള്ളവര്‍ ചിന്തിക്കണം എന്ന് ഒരിക്കലും വാശി പിടിക്കരുത്.അതായത് എനിക്ക് മോശമായി തോന്നിയതിനെ മറ്റുള്ളവര്‍ നല്ലത് എന്ന് പറഞ്ഞു വച്ചെങ്കില്‍ കിടക്കട്ടെ അവര്‍ക്കും ഒരു വിമര്‍ശനം എന്ന രീതിയാവാതിരികട്ടെ നിങ്ങളുടെ വിമര്‍ശനം.നിങ്ങള്ക്ക് മനസ്സില്‍ തോന്നുന്നത് സ്നേഹഭാഷയില്‍ ചാലിച്ച്,വാക്കുകളുടെ മൂര്‍ച്ച കുറച്ചു നിങ്ങള്‍ എഴുതിയിടുക...നല്ലത് ആശംസിക്കുക.


    ബുലോകത്ത് പല പശ്ചാതലത്തില്‍ നിന്നു വരുന്നവര്‍ ഉണ്ട്.അതില്‍ മിക്കവാറും  എഴുത്തുകാരോ ,എഴുത്തിന്റെ പാരബര്യമൊ അവകാശപെടാന്‍ ഇല്ലാത്തവരാണ്.അവര്‍ അവരുടെ അനുഭവങ്ങള്‍ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം.ചെറുപ്പത്തിലോ വലുപ്പത്തിലോ അവര്‍ക്ക് ഒരു പുസ്തക കലവറയൊന്നും അല്ലായിരുന്നു  മിക്കപ്പോഴും  കൂട്ടു.ചുട്ടു പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍,ജീവിതങ്ങള്‍ മാത്രം ആകാം അവരുടെ കളികുട്ടുകാര്‍.അവരുടെ ജീവിതം മാത്രമാണ് അവരുടെ അറിവ്.അവര്‍ സാഹിത്യപുസ്തകങ്ങല്ലോ സാഹിത്യകാരന്‍ മാരേയോ അറിയുകയോ പരിജയപെടുകയോ ചെയിതു കാണില്ല.എന്തിന് പുസ്തകങ്ങള്‍,സ്വസ്ഥമായി ചെറുപ്പകാലത്ത് ഒന്നുറങ്ങാന്‍ പോലും കഴിയാത്തവര്‍ കാണും,പട്ടിണി കൊണ്ട് ,മറ്റു പല അസൌകര്യങ്ങള്‍ കൊണ്ട്.


     സാധാരണക്കാരുടെ എഴുത്തിനെ വലിയ വലിയ വരുമായി താരതമ്യ പെടുത്തി ഇതില്‍ ഒന്നും ഇല്ല എന്ന് പറഞ്ഞു പരിഹസിച്ചു തള്ളുന്നവര്‍ ഏറെ.ഒന്നറിയുക; ,ഒരാള്‍ അയാളുടെ കഴിവിന്റെ പരമാവതി മനോഹരമാക്കിയാണ് പലതും എഴുതി പോസ്റ്റ്‌ ചെയ്യുന്നത്.അതിനെ അടച്ചു അക്ഷേപിക്കാതെ നല്ല വാക്കുകള്‍ നല്‍കി ,ഇതും കുടി ഉള്‍പെടുത്തിയാല്‍ നന്നായേനെ എന്ന് പറയുക...അങ്ങിനെ പറയുന്നവര്‍ ഒത്തിരി ഉണ്ട് ബുലോകത്ത്.പക്ഷെ മിക്ക പേരുടെയും ഉള്ളിലെ കുറ്റവാസന പുറത്തു വരുന്നത് കമന്റു രൂപത്തിലാണ്.പല പോസ്ടിനടിയിലും ആ പോസ്റ്റിനെ കുറിച്ച് പറയുന്നതിന് പകരം ഒരാളുടെ കമന്റിനു  പകരം കമന്റു ചെയിതു,അങ്ങോട്ടും ഇങ്ങോട്ടും പ്രായം,സ്ഥാനം,മാനം എന്നൊന്നും നോക്കാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.ചേരിതിരിഞ്ഞ് അനാവശ്യമായ ഒരു കാര്യത്തെ വലിച്ചിഴച്ചു  നീട്ടി,സത്യങ്ങള്‍ അറിയാതെ കല്ലെറിഞ്ഞും മറ്റും ഒരിക്കലും കാണാത്ത അല്ലെങ്കില്‍ അറിയാത്ത വ്യക്തിയുമായി ശത്രുതയും മറ്റും...രാഷ്ട്രീയക്കാരും നടന്മാരും ഇങ്ങിനെ തരം താഴ്ന്ന കളികള്‍ കളിക്കുന്നതില്‍ അത്ഭുതം ഇല്ല എന്ന് പറയട്ടെ.പക്ഷെ ബുലോകത്ത് എന്തിനീ കളി എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.എന്ത് നേട്ടം അവര്‍ക്ക് ?


    പറഞ്ഞു വന്നത് ബുലോകത്ത് ഭൂരിബാകവും സാധാരണക്കാര്‍ മാത്രം.അവര്‍ എഴുതുന്നത്‌ അവരുടെ അനുഭവങ്ങളില്‍ നിന്നും.അവരുടെ കഴിവുകള്‍ എന്ത് തന്നെയാവട്ടെ,[കഥയോ,കവിതയോ,ലേഖനമോ ,വരയോ] എന്തും; അവരുടെ കഴിവുകളെ മാത്രമാണ് കാണിക്കുന്നത്.ഒരു പക്ഷെ അവരുടെ കഴിവിന്റെ പരിമിതികളും .പലരും വിമര്‍ശനം എന്ന് പറഞ്ഞു എഴുതിയിട്ട് പോകുന്നത് പലരുടെയും കഴിവുകളെ ,വേരോടെ ഇല്ലാതെയാക്കുകായാണ് ചെയ്യുന്നത്.


    പലരും ഇന്നും ഒളിഞ്ഞും മറഞ്ഞും  സുഹൃത്തുക്കളുമായി ചോദിക്കുന്നു " ഞാന്‍ ഇങ്ങിനെ എഴുതിയാല്‍ ,അല്ലെങ്കില്‍ വരച്ചാല്‍ വായനക്കാര്‍ എന്നെ കളിയാക്കുമോ,തെറ്റിദ്ധരിക്കുമോ,കല്ലെരിയുമോ എന്നൊക്കെ "...ഇവര്‍ പലപ്പോഴും പുറമേ ധൈര്യം കാണിക്കുമ്പോഴും; "വിമര്‍ശങ്ങള്‍ എനിക്ക് പുല്ലാണ്" എന്ന് പറയുമ്പോഴും,"വിമര്‍ശങ്ങള്‍ക്ക് സ്വാഗതം"  പറയുമ്പോഴും അവരുടെ ഉള്ളിലെ തനിമ,ധൈര്യം എല്ലാം അവര്‍ അറിയാതെ അവര്‍ക്ക് നഷ്ട്ടപെടുകയാണ്...പിന്നീടു അവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതുകയാണ്..അവരുടെ തനിമ ,ശൈലി എല്ലാം നഷ്ട്ടപെടുതി മറ്റൊരാള്‍ ആവുകയാണ്.അവര്‍ക്ക് നമ്മളോട് പറയാന്‍ ഉള്ളത് പറയാതെ പോകുന്നു പിന്നെ.

      വിമര്‍ശങ്ങള്‍ക്രിയത്മകമാകണം.വളര്‍ത്തുന്നവയാ കണം,തളര്‍ത്തുന്നവയാകരുത്.ഒരു കൊച്ചു കുട്ടിക്ക് അവരുടെ മാതാപിതാകളുടെ സുഹൃത്തുക്കളുടെ പ്രോത്സാഹനം എന്ന പോലെ ,ഒരു ക്ലാസില്‍ പുതുതായി വരുന്ന ഒരു കുട്ടിക്ക് നല്‍ക്കുന്ന സ്വീകരണം പോലെയാവട്ടെ നിങ്ങളുടെ വിമര്‍ശനങ്ങള്‍,പ്രതികരണങ്ങള്‍!പ്രതികരണങ്ങള്‍ പ്രതികാരങ്ങള്‍ ആവാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക.വാക്കുകള്‍ ഒരിക്കലും മറ്റു മനസ്സുകളെ മുറിപെടുത്തുന്ന മൂര്‍ച്ചയുള്ള അസ്ത്രങ്ങള്‍ ആക്കുവാനോ അകാതിരിക്കാനോ നിങ്ങള്‍ ശ്രദ്ധിക്കുക,അങ്ങിനെ ഉള്ള അസ്ത്രങ്ങള്‍ ആക്കാന്‍  നിങ്ങള്‍ ആഹ്വാനം ചെയാതിരിക്കുക.നിങ്ങളുടെ പ്രതികരണം അനാവശ്യമായ വിവാദങ്ങള്‍ ആകാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക.അതിനൊരു വേദിയായി താങ്കളുടെ പോസ്റ്റുകള്‍ക്കടിയില്‍ ഒരിടം കൊടുക്കാതിരിക്കുക.കാരണം അത് എന്നും അവിടെയുണ്ടാകും.നാളെ നമ്മള്‍ അറിയാതെ പലരും അത് വായിച്ചു പോകും.അവര്‍ നമ്മളെക്കാള്‍ ഏറെ ഉഹിക്കും തെറ്റിദ്ധരിക്കും.


     ഭാവിയിലേക്ക്; നന്മകള്‍കളിലെക്കുള്ള  കാലടികള്‍ വിട്ടിട്ടു പോകുക,നന്മയുടെ വിത്തുപാകി പാത വെട്ടി തെളിച്ചു  നടന്നു നീങ്ങുക.ശത്രുതയോ,കലാപമോ,വിവാദങ്ങളോ അല്ല നമ്മളുടെ വളര്‍ച്ചക്ക് വേണ്ടത്; സ്നേഹമുള്ള ഒരു നല്ല കുട്ടായിമ,സ്നേഹത്തില്‍ പൊതിഞ്ഞ സൌഹൃദ തിരുത്തലുകള്‍,നന്മകളുടെ അറിവുകള്‍...അതാണ് വേണ്ടത് നമ്മള്‍ക്ക്...അതാവട്ടെ ഈ ബുലോകത്ത് നമ്മള്‍ കറങ്ങി നടക്കുമ്പോള്‍ നമ്മളിലുള്ള ചിന്ത.

     മുറിപ്പെടുത്താന്‍ എളുപ്പം,മുറിവുണക്കാന്‍ എത്ര പാട്.ചെളി വാരി എറിയാന്‍ എന്ത് തിടുക്കം,അത്ര തിടുക്കത്തില്‍ അതലക്കി വെളുപ്പിച്ചു കൊടുക്കാന്‍  ആര്‍ക്കും കഴിയില്ല.അതാണ് സത്യം...അതറിഞ്ഞു നിങ്ങള്‍ പ്രവര്‍ത്തിക്കുക. സ്നേഹത്തിന്റെ ഭാഷ,സാന്ത്വനത്തിന്റെ വാക്കുകള്‍,സമാധാനത്തിന്റെ കണ്ണുകള്‍; അതും ഒരു നല്ല വിമര്‍ശകന്‍, അസ്വാധകന്‍ കാത്തു സൂക്ഷികേണ്ടതാണ് എന്ന് ഞാന്‍ ഇവിടെ വിനയപൂര്‍വ്വം ഉണര്‍ത്തിക്കട്ടെ .

      ഇവിടെ തങ്ങണ്ട.ബൂലോകത്തുള്ള നിങ്ങളുടെ യാത്ര തുടരുക."യാത്രാ മംഗളങ്ങള്‍ നേരുന്നു ഞാന്‍ മനസ്സില്‍ ..."


    [ഇതിനോട് ശക്തമായി യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകും എന്ന് എനിക്കറിയാം.അവരെയെല്ലാം ഞാന്‍ മാനിക്കുന്നു]

    [ചിത്രം കടപ്പാട് :-ഗൂഗിള്‍ ]