വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Thursday, April 29, 2010

ഉമ്മുമ്മയുടെ പാട്ടും ,പേരകുട്ടിയുടെ നാക്കും.[ഇമ്മിണി വലിയ കഥ] .

ഉമ്മുമ്മ പത്തിരി ചുടുമ്പോള്‍ എവിടെയോ കേട്ടു മറന്ന ഒരു പാട്ട് പാടി 

"പണ്ടത്തെ പെണ്ണുങ്ങള്‍ ഒക്കെയും 
വല്ലാത്ത നാണം കുണ്‌ങ്കികള്‍ 
ആണല്ലോ ,
ഇന്നത്തെ പെണ്ണുങ്ങള്‍ 
ഒക്കെ വല്ലാത്ത 
പണ്ടാര കൂട്ടങ്ങള്‍ 
ആണല്ലോ ".

ദുരെ കിണര്‍ വക്കില്‍ വെള്ളം കോരി എണ്ണ മെഴുക്കുള്ള ബിരിയാണി ചെമ്പ് കെഴുകുന്ന നെബീസതാത്ത ഉമ്മുമ്മന്റെ അര്‍ത്ഥം വച്ച  പാട്ട് കേട്ടു ചിരിക്കുന്നുണ്ടായിരുന്നു .


അപ്പോഴാണ്‌ മലയാളവും ഇംഗ്ലീഷും അറബിയും ഒന്നും "മുയുവനായി " പഠിക്കാന്‍ കഴിയാതെ, ഇന്നലെ മാത്രം കേരളം വിട്ടു പോയ, ഗള്‍ഫ്‌ ലോകവും "ദുഫായിലെ" മാത്രം   കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ കണ്ടു വളര്‍ന്ന ,എന്നാല്‍ അതില്‍  സ്വന്തത്തെ മറന്ന, വിദ്യക്ക് ഒട്ടും ആര്‍ത്തിയില്ലാത്ത വിദ്ധ്യാര്‍ത്തിയായ ഉമ്മുംമന്റെ ഫാഷന്‍ പേരകുട്ടി ആ പാട്ട് കേട്ടതും ഇങ്ങിനെ ചോദിച്ചു...


 " ഹെയ് ഓള്‍ഡ്‌ ഉമ്മുമ്മ,വാട്ട്‌ യു സംഖ് ഇപ്പൊ "കുരച്ചു" മുന്നെ"....മനപ്പുര്‍വ്വം ഭാഷയെ വളച്ചൊടിച്ചു പറയുന്നത് അവളുടെ ഒരു സ്റ്റൈല്‍ ആണ് ...


[കേരളത്തിലെ മേട്രോപോളിട്ടന്‍ സിറ്റിയില്‍ വളര്‍ന്ന അവള്‍ക്കു മലയാളത്തിന്റെ നാടന്‍ ഭാഷക്കളോട്,അല്ലെങ്കില്‍ സാധാരണക്കാരുടെ ഭാഷകളോട്   ഒരു പുച്ഛം ആണ്  എന്നും ഉള്ളില്‍ ... ]


മലയാള ഭാഷയെ പോലും ബഹുമാനിക്കാത്ത  ,ഗള്‍ഫില്‍ പഠിക്കുന്ന പെരക്കുട്ട്യുടെ ഇംഗ്ലീഷ്  "നിലവാരം" അറിയാത്ത ഓള്‍ഡ്‌ എന്നാലും എവര്‍ ഗോള്‍ഡ്‌ ആയ ഉമ്മുമ്മ മുറുക്കിയത് നീട്ടി തുപ്പിയിട്ട് കനപ്പിച്ചു ഒന്ന് ചോദിച്ചു
 "യെന്ദു?????".


അപ്പൊ അവളെക്കാള്‍ എത്രയോ പ്രായത്തില്‍ മൂത്ത ടീച്ചര്‍ ആയ  "താത്ത" വന്നു വിശദീകരിച്ചു,


"ഉമ്മുമ്മ, അവള്‍ ചോദിച്ചത് ഇത്രയൊള്ള് ഉമ്മുമ്മ, ഇപ്പൊ ഈണത്തില്‍ പാടിയില്ലേ ഒരു പാട്ട് ,അതിന്റെ അര്‍ത്ഥം എന്താന്നു?"


അത് കേട്ടപ്പോ "പുടുത്തം" കിട്ടി പ്പോയി എന്ന ഭാവത്തില്‍ ഉമ്മുമ്മ ഒന്നു തലയാട്ടിട്ടു നീട്ടിയങ്ങു വിളിച്ചു
" എടി നെബീസ്സൂ,ഇജു കേട്ടോ ഞമ്മടെ പാട്ട് ?"


'ബെജാറില്‍' ഓടിവന്ന നെബീസ്സാത്ത പറഞ്ഞു "ഞമ്മള് കേട്ടു "..


"എന്നാ ഇജ് ഓള്‍ക്ക് അതിന്റെ അര്‍ത്ഥം ഒന്നു പറഞ്ഞു കൊടുത്താ" .


[പിന്നെ പതിഞ്ഞ സ്വരത്തില്‍ നബീസ്സതാന്റെ ചെവിയില്‍ ഉമ്മുമ്മ മന്ത്രിച്ചു] ..".ഇപ്പോത്തെ പെണ്ണിന്റെ കൂട്ടത്തിലാ ഓള്....ഞമ്മക്ക് ഒന്ന് തന്നാല്‍ അത് താങ്ങാന്‍ കൈവില്ല ,ഇപ്പോ ഈ പ്രായത്തില് ...അനക്കാണെങ്കി നല്ല ആരോഗ്യമുണ്ട് ..." .എന്നിട്ട് ഉമ്മുമ്മ നല്ല ഒരു ചിരിയും പാസ്‌ ആക്കി ....


.എന്തിനും ഏതിനും "തറുതല" പറയുന്ന ആ പെരെകുട്ട്യെ ഉമ്മുമ്മക്കു എന്നും തലവേദന ആയിരുന്നു ...എന്നാ ഓളെ താത്താനെ വലിയ കാര്യം ആയിരുന്നു ..വീടിന്റെ ബര്‍ക്കത്തും റഹമത്തും ഓളാണ് എന്നാ ഉമ്മുമ്മ വിശ്വസിചിരുന്നെ ...


തനിക്കു വന്ന "ഗതികേട്" ഓര്‍ത്തു നബീസ്സത്ത തെല്ലു ഭയത്തോടെ ആ മുറിയന്‍ ഇംഗ്ലീഷ് കരസ്ഥാക്കിയ പേരകുട്ടിയോടു പറഞ്ഞു
 "ഉമ്മുമ്മ പാടിയതിന്റെ അര്‍ത്ഥം ഇത്രെയോല്ല് ..പണ്ടത്തെ പെണ്ണുങ്ങള്‍ പെണ്ണുങ്ങളുടെ സ്വഭാവ ഗുണങ്ങള്‍ കാട്ടിരുന്നു...ബഹുമാനോം ദെയീം സ്നേഹവും പ്രായത്തില് മുത്തോരെ ബഹുംമാനിക്കീം ഓക്കെ ....ഇന്നത്തെ പെണ്ണുങ്ങള് മിക്കതും ചെയിതാന്‍ പിടികൂടിയോരാ ..ഓല്‍ക്ക് ആരോട് എന്ത് എപ്പോ പറയണം എന്ന് അറിയില്ല ..പലതിനും നാക്കിനു യെല്ലില്ലാ...ഇതൊക്ക്യാ ഉമ്മുമ്മ ഉദേശിച്ചേ "....


ബുദ്ധിമതിയാണെന്ന് സ്വയം അഹങ്കരിക്കുന്ന പേരകുട്ടി ഒന്ന് ആലോചിച്ചിട്ട് ചോദിച്ചു അപ്പൊ ഞാന്‍ ഏതു ഗ്രൂപ്പില്‍ പെടും ?"...


ഇത് കേട്ടപ്പോ ചെമ്മീന്‍ കഴുകി വൃത്യാക്കുന്ന ഉമ്മുമ്മ പറഞ്ഞു
"അന്റെ നാക്ക് പുറത്തേക്കു തുക്കി അതിന്റെ നീളം എടുത്തു നോക്കിയാല്‍ അനക്ക് അന്റെ ഗ്രൂപ്പ്‌ പുടുത്തം കിട്ടും "
 ഉമ്മുമ്മ വീണ്ടും ഒന്ന് ഉറക്കെ ചിരിച്ചു ...കൂട്ടത്തില്‍ അവിടെ ഉള്ലോരും ...


ദേഷ്യം വന്ന പേരകുട്ടി " തള്ള എന്‍റെ പപ്പന്റെ  ഉമ്മയാണ് എന്ന് പറഞ്ഞിട്ടെന്താ കാര്യം "...അത് മുഴിവിക്കാന്‍ സമ്മതിക്കാതെ അപ്പോഴേക്കും ടീച്ചര്‍ താത്ത കേറി ഇടപെട്ടു  "കുട്ട്യേ ,മോളെ, അങ്ങിനെ പറയരുത് മുത്തോരോട് ...അതന്റെ ഉമ്മുമ്മയല്ലേ ...ഉമ്മുമ്മ ഒരു തമാശ പറഞ്ഞതല്ലേ ...അപ്പോഴേക്കും നീയിങ്ങിനെ..അടുത്ത മാസം പരീക്ഷ യല്ലേ മോള്‍ക്ക്‌ ...ഈ തറുതല പറയാതെ ,പടച്ചോന്റെ ശാപം വാങ്ങാതെ പോയി നിസ്ക്കരിച്ച്‌ പഠിക്ക്"...


ദേഷ്യത്തില്‍ വിറയാര്‍ന്ന അവളുടെ ചിരവപോലെയുള്ള നാവിന്റെ മുര്‍ച്ച താത്തയും അപ്പോള്‍ തന്നെ അറിഞ്ഞു "യു മൈന്‍ഡ് യുവര്‍ ഓണ്‍ ജോലി ട്ടോ ..ഇന്നേ ഉപദേശിക്കാന്‍ വരണ്ട "..


ഇതുകേട്ട അവളുടെ ഉമ്മ ഓടി വന്നു "മോളെ ഇങ്ങിനെയാ മുത്തോരോട് സംസാരിക്ക ...ഇതാനിനക്ക് അവിടെ ഗള്‍ഫില്‍ സ്കൂളില്‍ പഠിപ്പിച്ചു തരുന്നേ ..നീയെന്താടി ഇങ്ങിനെ..നാളെ മറ്റൊരു വീട്ടിലേക്ക് കെട്ടിച്ചു വിടേണ്ട പെണ്ണാ നീ ...ഇങ്ങിനെ എങ്കില്‍ നീ ഞാന്കളെ തെറി കേള്‍പ്പിക്കും നാട്ടുകാരെ കൊണ്ടു ആകെ കുറച്ചു ദിവസത്തിനാ ഇങ്ങോട്ട് ലീവിന് വന്നെ നമ്മള്‍ ..ഇത്ര ദിവസം കൊണ്ട് എവിടുള്ലോരുടെ വെറുപ്പും നീ വാരി കൂട്ടണോ ????"..


അപ്പൊ അവള്‍ പറഞ്ഞു "അതൊന്നും മൈ ഡിയര്‍ സ്വീറ്റ് ഉമ്മ ഓര്‍ത്തു വിഷമിക്കേണ്ട ..ഐ കാന്‍ മാനേജ് ഓള്‍ ദാറ്റ്‌ ,ഇന്ഷ അല്ലഹ് "....എന്ധിനും ഏതിനും പടച്ചോന്റെ പേര് കൂട്ടി പറയുന്ന ആ കുട്ടിടെ ആ സ്വഭാവം ആയിരുന്നു ഉമ്മുമ്മക്കു ഏറെ വെറുപ്പ്‌ ...


ഇതുകേട്ട നെബീസ്സാത്ത പറഞ്ഞു മോളെ "ഇജ് ഒന്ന് നോക്കു ...ആരെങ്കിലും വല്ല നല്ലതും പറഞ്ഞാ ഇജ് ഒരോട് എന്തൊക്കെയാ ദേഷ്യത്തില്‍ പറഞ്ഞു കൂട്ടുന്നെ ...ഓരുടെ സ്താനോ മാനോ ഇയ്യ്‌ നോക്കാറുണ്ടോ...പെണ്‍കുട്ടികള്‍ ക്ക് ഇതൊന്നും ചെരുല്ല...ഓല്‍ക്ക് നല്ല ക്ഷമീം വിനയോം ഒക്കെ ഭേണ്ടത് ...അല്ലെങ്കില്‍ പടച്ചോന്‍ പോലും പൊറുക്കുല...ഇയ്യെന്തോക്കെ ഇവിടെ കഴിഞ്ഞ കുറച്ച് ദിവസം കാട്ടി കൂട്ടിയത് ..താത്ത വല്ലതും പറഞ്ഞാ ഓളെ തലേക്കെറും,ഓളെ നിക്കാഹു കഴിച്ച ഡോക്ടര്‍മോന്  അന്ന് വന്നു അന്നോട്‌ പഠിക്കുന്ന കാര്യം പറഞ്ഞപ്പോ ഓന്റെ തലീലും കേറി...ടീച്ചര് പണ്ട് അന്നെ ഒന്ന് തലിയപ്പോ ഇജ് ഏതോ "രാക്ഷസി" സിലിമാ പാട്ട് പാടി ടീച്ചറെ മക്കാറാകി...ഇതൊക്കെ അന്റെ ജീവിത്തിനേ ബാധിക്കാ ...അത് മോള്ക്ക് ഇപ്പൊ മനസ്സിലാവുല്ല..മനസ്സിലവു ബോയ്യേക്കു ഒരു പാട് വയികും കുട്ട്യേ ...അതോണ്ട് ഞാന്‍ പറയുന്നത് കുട്ടി കെക്കുഒ ?..."


"പ്രസംഗം കഴിഞ്ഞൊ ...?അതെ വീട്ടുപണിക്ക്‌ വരുന്നോര് അത് നോക്കിയാല്‍ മതി ...അല്ലാതെ ഇന്നേ പഠിപ്പിക്കാന്‍ വരണ്ട ...കേട്ടോ "... താന്‍ പറയുന്നത് അവള്‍ക്കു ശരിക്കും മനസ്സില്‍ ആകുന്നു എന്ന് കരുതിയ നെബീസത്താക്ക് "ഓളുടെ" ചോദ്യം ഒരു അടിയായി. ഇടി വെട്ടു കൊണ്ട പോലെ നിന്ന നെബീസതാത്ത പിന്നെ ഉണര്‍ന്നത്, ഒരു ഗംഭീര അടിയുടെ ശബ്ദം കേട്ടിട്ടാ ...


വര്‍ഷങ്ങളായി അവിടെ നിന്ന്  കുടുംബത്തിലെ ഒരു അംഗം തന്നെയായിമാറിയ  നെബീസതനോട് തന്‍റെ മോളുടെ പെരുമാറ്റം കണ്ട അവളുടെ പപ്പാ അവളെ ഒന്ന് കയിന്റെ ചൂട് അറിയിച്ചു  കൊടുത്ത ഒച്ചയായിരുന്നു അത്..


....അതുകണ്ടപ്പോ നെബീസ്സാത്ത പറഞ്ഞു "അബ്ദുള്ളകുട്ട്യേ , കുട്ടിയല്ലേ ഓള് ...വിവരമില്ലാഞ്ഞു പറഞ്ഞതിന് ഇജ് ഇങ്ങിനെ ഓളെ തല്ലണോ ...അതും ഇത്ര പ്രായ കുട്ട്യേ ?"..


"കുറച്ച് കാലായി വേണ്ട വേണ്ട എന്ന് കരുതി ഇരിക്കായിരുന്നു ഞാന്‍ ..എന്ത് നാക്കാ ഇത് ..ആര്‍ക്കും ഇല്ലാത്ത നാക്ക് .. ...ഗള്‍ഫിലു ഇജാതികള്‍ക്ക് വേണ്ടിയാ ഞാന്കളെ പോലുള്ള തന്താര് ചോര നീരാക്കുന്നത്...എന്നാ ഇനി ഒള് നാക്കിനെ അടക്കി നിര്‍ത്താന്‍ പടിക്കാ ....ഓളെ താത്താനെ കണ്ടു പടിച്ചുടെ ഓള്‍ക്ക് ..എവിടുന്നു കിട്ട്യോ ആവോ ഈ സ്വഭാവം ...?"...ഇത്രയും നാള്‍ വാക്ക് കൊണ്ട് മാത്രം താക്കീതു നല്‍കി പോന്ന ഒരു വാപ്പയുടെ വേദന നിറഞ്ഞ തെറ്റ് തിരുത്തല്‍.


അവിടുന്ന് ഓടി പോയ അവളെ തിരഞ്ഞു അവളുടെ താത്ത പോയി... ...അപ്പൊ ഒരു "ചെമ്മീന്‍" ചുരുണ്ട് കിടക്കുന്ന പോലെ, കരഞ്ഞു കൊണ്ടു മുഖവും പൊത്തി കിടക്കുന്ന അവളെ കണ്ടപ്പോള്‍ താത്താക്ക് സങ്കടം വന്നു ..അവളെ തലോടി പറഞ്ഞു "നീ എന്താ "ചെമ്മീന്‍" ആവാന്‍ നോക്കാ ..ഇങ്ങിനെ ചുരുണ്ട് കൂടി കിടന്നു ...നമ്മുടെ പപ്പയല്ലേ ...നിന്നെ ഇതുവരെ തല്ലീട്ടില്ലല്ലോ ...ഇന്റെ മോള് കരയാതെ...പപ്പാക്ക് സങ്കടം കൊണ്ടാകും അങ്ങിനെ ചെയിതെ ...അങ്ങിനെ പറയാന്‍ പാടുംമോ നബീസ്ഥാന്നെ... ..സാരല്യ കഴിഞ്ഞത് കഴിഞ്ഞു ...വാ വിട്ടു പോയ വാക്ക് തിരിച്ചെടുക്കാന്‍ പറ്റുല്ല യെന്നറിയില്ലേ..."...


അപ്പോഴേക്കും അവള്‍ കലിതുള്ളി എണീട്ടിട്ടു പറഞ്ഞു " ഒന്ന് പോവുഒ..ഇതൊക്കെ അന്നേ കെട്ടാന്‍ പോകുന്ന ഡോക്ടര്‍ നോട് പറ ...അല്ലെങ്കി അന്ന് ഡോക്ടര്‍ക്ക്‌ കേട്ട പോലെ ആനക്കും കേള്‍ക്കും ...ഈനാമ് പേച്ചിക്ക് മരപ്പട്ടി കൂട്ട് ..ഞാന്‍ അങ്ങിനെ ആരുടേയും മുന്നില്‍ തോറ്റു തരുല്ല...വല്യ ഉപദേശക്കാര്‍ വന്നിരിക്കുന്നു ..... " ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയ്യോ വാ തോരാതെ അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു...


അവളുടെ കലി അവിടെ അടങ്ങുന്നില്ല ....ഇനിയെല്ലാം കാലം പഠിപ്പിക്കുമായിരിക്കും അവളെ ...കാലത്തിനു വിടുക...താത്ത ചിന്തിച്ചു ...
“അവിവേകികള്‍  തങ്ങളോട് സംസാരിച്ചാല്‍ സലാം പറഞ്ഞ് പിന്തിരിയുന്നവരാകുന്നു” (25:63)."എന്ന ഖുര്‍ആന്‍ വാക്യം താത്ത  ഓര്‍ത്തു , അവിടുന്ന് നടന്നു നീങ്ങി .


ഇതെല്ലാം കേട്ട അവളുടെ ഉമ്മ ഉറക്കെ വിലപിച്ചു  ..."ഈ ഒന്ന് പോരെ എന്റെ  പടച്ചവനെ ഞങ്ങളെ പരീക്ഷിക്കാന്‍ ...ഇവളുടെ നാക്ക് ഇവളെ എവിടെ കൊണ്ടു എത്തിക്കും പടച്ചോനെ ...കാത്തോളണേ "


ഇതുകേട്ട അവളുടെ പപ്പാ ദീര്‍ഗശ്വാസം വിട്ടു എന്തൊക്കെയോ ആലോചിച്ചു കസേരയില്‍ മേലോട്ട് നോക്കി ചാരിയിരുന്നു ...


ഇപ്പോഴും ചെമ്മീന്‍ പെരുത്ത്‌ ഇഷ്ട്ടമുള്ള ഉമ്മുമ്മ അത് വൃത്തിയാക്കല്‍  തുടരുകയാണ് ... ആ പാട്ട് വീണ്ടും മൂളി പാടിക്കൊണ്ട്   ...


"പണ്ടത്തെ പെണ്ണുങ്ങള്‍ ഒക്കെയും 
വല്ലാത്ത നാണം കുണ്‌ങ്കികള്‍ 
ആണല്ലോ ,
ഇന്നത്തെ പെണ്ണുങ്ങള്‍ 
ഒക്കെ വല്ലാത്ത 
പണ്ടാര കൂട്ടങ്ങള്‍ 
ആണല്ലോ ".






വാല്‍കഷണം:-നാക്ക് ഏതു  ബന്ധുവിനെയും ശത്രുവാക്കും.