പ്രിയയുടെ ചാരത്തിരുന്നു സുഹൃത്തുക്കള്‍ എല്ലാം വര്‍ണ്ണശബളമായ താളുകളില്‍ ഒട്ടോഗ്രഫെഴുതുവാന്‍ പാടുപെടുകയാണ്.നിറം പിടിപ്പിക്കാന്‍ ശ്രമിക്കുന്ന സത്യങ്ങളും,വജ്രങ്ങള്‍ പതിച്ച നുണകളും സെന്റി നിറച്ച കൊച്ചു കൊച്ചു സഞ്ചികളാം വാക്കുകളും അവരതില്‍ വരച്ചിടുന്നു.വിഷാദ പുഞ്ചിരിതുകും വിടര്‍ന്ന കണ്ണുകളോടെ പ്രിയ ഓര്‍മ്മകളുടെ ഉറവിടം തേടിയുള്ള ആ അനന്തയാത്ര തുടങ്ങികഴിഞ്ഞിരിന്നു .
അവളെ ന്തായിരിക്കും ചിന്തിക്കുന്നത്?വരുവാന്‍ പോകുന്ന ഫെയര്‍വല്‍ പാര്‍ട്ടിയെ കുറിച്ചാകുമോ?വികാരങ്ങള്‍ തിങ്ങിനിറഞ്ഞ മനസ്സില്‍ നിന്നും ഒരു പിടി വികാരങ്ങളെങ്കിലും തുത്തുവാരുകയെങ്ങനെ എന്നാകുമോ ?വേര്‍പ്പാടിന്റെ വേദന അറിയാനാവാത്ത സുഹൃത്തുക്കളുടെ ഹൃദയത്തോട് സഹതാപത്തോടെ എന്തെങ്കിലും മന്ത്രിക്കുകയാണോ ?കൈയില്‍ ഒതുങ്ങി കിട്ടി എന്നു സ്വയം വിശ്വസിക്കുന്ന ഒരു കുമ്പിള്‍ സൌഹൃദങ്ങളെയോര്‍ത്തു അഹങ്കരിക്കുകയാണോ ?ചിലപ്പോള്‍ ജീവിതത്തില്‍ കിട്ടയതും ഇനി കിട്ടാന്‍ പോക്കുന്നതുമായ ഫെയര്‍വല്‍ പാര്‍ട്ടിയുടെ എണ്ണമേടുക്കുകയായിരിക്കും...
****************************** ****************************** **********
അവളെ
******************************
മധുരങ്ങള്‍ നുണഞ്ഞും,ഐസ് ക്രീമും കഴിച്ചും,കൂള്‍ ഡ്രിങ്ക്സ്സില്‍ മുങ്ങി കുളിച്ചും,ക്യാമറകളുടെ ഫ്ലാഷ് മിന്നുമ്പോള്‍ കമന്‍റു പാസ്സാക്കിയും കൊഴിഞ്ഞു പോയ വര്‍ഷങ്ങളെ എത്ര നിസ്സന്‍ ഗതയോടെ അവരാ ഒറ്റ ദിനത്തില്‍ തുന്നി ചേര്‍ത്തുകൊണ്ടു പിരിഞ്ഞ് പോകുവാന്‍ തയ്യാറെടുക്കുന്നു.
ആ ദിനത്തെ പ്രിയക്കെന്നും ഭയമാണ്,വെറുപ്പാണ്.എത്ര നല്ല ബന്ധങ്ങളുടെ കൊലയാളിയാണ് മിസ്റ്റര്‍ ഫെയര്‍വല്‍.ആ ദിവസമവള്‍ക്ക് ഒരു ചെറിയ മരണം തന്നെയാണെന്ന സത്യം മാത്രം എന്നിക്കറിയാം.
ആ ദിനത്തെ പ്രിയക്കെന്നും ഭയമാണ്,വെറുപ്പാണ്.എത്ര നല്ല ബന്ധങ്ങളുടെ കൊലയാളിയാണ് മിസ്റ്റര്‍ ഫെയര്‍വല്‍.ആ ദിവസമവള്‍ക്ക് ഒരു ചെറിയ മരണം തന്നെയാണെന്ന സത്യം മാത്രം എന്നിക്കറിയാം.
ജീവിത്തോട് പ്രിയക്ക് വിരക്തി തോന്നിതുടങ്ങിയ കാലം ഞാനിന്നും ഓര്‍ക്കുന്നു.കുളിര്‍ജലം നിറഞ്ഞ പൊയ്കയാണ് സുഹൃത്തെന്ന് വിശ്വസിച്ചിരുന്ന ആ കാലത്താണ് ഒരു ആത്മസുഹൃത്തിനു വേണ്ടി അവള്‍ നെട്ടോട്ട മോടാന്‍ തുടങ്ങിയത്.സൌഹൃദമെന്ന വികാരത്താല്‍ നിറഞ്ഞ ഒരു ചെറിയ ഹൃദയത്തിനടിമയാണ് പ്രിയ.സുഹൃത്തുക്കളുടെ വേദന പ്രിയയെ വല്ലാതെ നൊമ്പരപ്പെടുത്തും.അവരറിയാതെ അവര്‍ക്കായി അവള്‍ തേങ്ങാറുണ്ട്...എന്നിരുന്നാലും അവളെ ആരുമറിഞ്ഞിരുന്നില്ല .അറിയാന്‍ ശ്രമിച്ചത് പോലുമില്ല എന്നതാണ് സത്യം ."റ്റു മച്ച് സെന്‍സിറ്റീവ് " എന്ന് മുദ്രകുത്തി അപകീര്‍ത്തിപ്പെടുത്തി പിന്തള്ളപ്പെടുന്നു അവള്‍ എന്നും എപ്പോഴും എവിടെയും .സ്വന്തം സ്ഥാനം എന്നും കുപ്പതൊട്ടിയാണെന്ന് വിശ്വസിച്ചിരുന്ന അവള്‍ക്കു നിരത്താന്‍ എന്നും ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിരുന്നു കൂട്ടിന്.
ഒരു കുപ്പത്തൊട്ടിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്രക്കിടയില്‍ അറിയാതെ വീണുക്കിട്ടിയ സുന്ദരമായ നിമിഷങ്ങളാണ് അവളുടെ പല സുഹൃത്തുക്കളും.എല്ലാവര്ക്കു മവള്‍ ഒരു ചെറിയ പെയ്ന്‍കില്ലെറായിരുന്നു.പെയ്ന്‍ ഉള്ളപ്പോള്‍ കഴിക്കുകയും അല്ലാത്തപ്പോള്‍ കുപ്പതൊട്ടിയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ഒരു സാധാരണ ഗുളിക-അത്ര മാത്രം.
പ്രിയക്കെന്നും പറയാനുള്ളത് അവഗണയും വേദനകളും നല്‍കിയ ഒരു പിടി സൌഹൃദങ്ങളുടെ കദനകഥകള്‍ ആണ് .സ്നേഹ ബന്ധങ്ങളുടെ ശൃംഖലകളാണ് അവളുടെ ഇന്നത്തെ ആകെയുള്ള നേട്ടം.അതിനു വേണ്ടി മാത്രം ബന്ധങ്ങളാം വള്ളികള്‍ സ്വന്തം ആത്മാവിലുടെ പടര്‍ത്തി ബന്ധനസ്ഥയാകുകയായിരുന്നു പ്രിയ.അലങ്കാരങ്ങള്‍ തുന്നിച്ചേര്‍ത്ത് മോടിപ്പിടിപ്പിക്കുന്ന വാക്കുകളോട് അവള്‍ക്കെന്നും ചതുര്‍ഥിയാണെന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു.
മാറോട് ചേര്‍ത്തു വച്ചതെല്ലാം അവള്‍ക്കു ഇന്ന് അന്യമാണ്.സ്വാര്‍ത്ഥത നിറഞ്ഞ സൌഹൃദങ്ങളില്‍ പ്രിയ ഇന്നും കാണുന്നു ഒരു ഉടയാത്ത മഞ്ഞുതുള്ളിയുടെ തിളക്കം...അല്പ്പായുസ്സുള്ള ആ തുള്ളികളുടെ ശേഖരണം തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.അവയെല്ലാം ഇന്നും പ്രിയയുടെ ചില്ലുപെടകത്തില്‍ അതിന്റെ പുര്‍ണ്ണ വിശുദ്ധിയോടെയും പുതുമയോട് കൂടിയും സുരക്ഷിതം.പ്രിയ ഇന്ന് ഉള്‍ക്കൊള്ളുന്നു ബന്ധങ്ങള്‍ എല്ലാം എന്നും നൂലില്‍ കോര്‍ത്ത മുത്തുകളാണ് എന്ന്.അവ കാണാന്‍ നല്ല അഴകുള്ളതാണ്.പക്ഷെ ഒന്നറിയാതെ തൊട്ടാല്‍ പൊട്ടി ചിന്നിച്ചിതറി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അവയെല്ലാം എവിടെക്കോ ഓടി മറയ്യുന്നു,ഒന്നു തിരിഞ്ഞു പോല്ലും നോക്കാതെ.
"ഒരു മുടി നാരിഴയുടെ ബലമെങ്കിലും ആ നൂലിനു കൊടുക്കരുതോ ദൈവമ്മേ ?" പ്രിയയുടെ വേദനകള്‍ പരിഭവം പറയുന്നതായി ഞാന്‍ ഒരിക്കല്‍ കേട്ടു .
"സോറി ","താങ്ക് യു ",എന്നീ "പൊളയിറ്റ് മീനിംഗ് ലെസ്സ് വെട്സില്‍" കടിച്ചു തുങ്ങി കിടക്കുന്ന ഇന്നത്തെ ബന്ധങ്ങള്‍ക്ക് വേണ്ടത്ര ആഴവും പരപ്പും അടിയൊഴുക്കും തീരെയില്ലെന്ന സത്യമവള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു.എന്നി ട്ടും പ്രിയ എന്തിനോ വെറുതെയെങ്കിലും പ്രതീക്ഷിക്കുന്നു..പകരത്തിനു പകരം കാത്തിരിക്കാതെ അവളെ തേടിയെത്തുന്ന ഒരു സുഹൃത്തിനായി...ഇന്നും.സ്വന്തം സൌഹൃദങ്ങല്‍ക്കെല്ലാം റീത്ത് സമര്‍പ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന അമ്മയുടെ മുന്നറിയിപ്പ് അവളെ പലപ്പോഴായി വേദനപ്പിചിരുന്നതായി ഒരിക്കല്‍ ഒരു സന്ധ്യാ നേരത്ത് നിറ കണ്ണുകളോടെ അവള്‍ എന്നോട് പറയുകയുണ്ടായി.അവളുടെ കണ്ണുനീരില്‍ കണ്ട ചോരക്കറയുടെ അര്‍ത്ഥം ഞാനറിയുന്നു.പ്രിയയുടെ ഹൃദയ്തുടിപ്പും ശ്വാസവും അവളുടെ സൌഹൃദങ്ങള്‍ ആണെന്ന സത്യം എനിക്ക് മാത്രമേ അറിയുവാന്‍ കഴിഞ്ഞൊള്ളൂ.
****************************** ****************************** *
"ആ!!!!!"
"ആ!!!!!"
പ്രിയയുടെ വേദനയുടെ ച്ച്ചായയുള്ള സ്വരം.
ആരോ അവള്‍ക്കൊരു "നുള്ള് " സമ്മാനിച്ച് ഓര്‍മ്മയുടെ നടുക്കയത്തിലേക്ക് മുങ്ങിതാവുന്ന പ്രിയയെ രക്ഷിച്ചതായിരുന്നു.മനസ്സിന്റെ കണ്ണുകള്‍ തുറന്ന ആ നിമിഷത്തില്‍ പ്രിയ കണ്ടത് തന്‍റെ മുന്നില്‍ "ചോക്ലേറ്റ് " വാക്കുകള്‍ "ഡിമാണ്ട്" ചെയ്യുന്ന ഓട്ടോഗ്രഫുകളുടെ ഒരു കുമ്പാരമായിരുന്നു.അതിലെഴുതാന്‍ മാത്രം പാകപ്പെട്ടിട്ടില്ല അവളുടെ വേദനകള്‍.അവള്‍ക്കറിയാം കാലത്തിന്റെ ചക്രം ഉരുളുമ്പോള്‍ മധുരം നുണയാന്‍ ഉറുമ്പുകള്‍ വരുമെന്ന്.ആ ഓട്ടോഗ്രാഫുകള്‍ എല്ലാം പെറുക്കി എടുത്തു ഉടമസ്ഥരെ ഏല്പിച്ചിട്ട് അവള്‍ പറഞ്ഞു:
"നിങ്ങള്‍ക്ക് ആര്‍ക്കും ഇഷ്ട്ടമില്ലാത്ത വേദന നിറഞ്ഞ വാക്കുകളുടെ ഉറവിടം ആണ് എന്‍റെ പേന തുമ്പ്...എന്നിരുന്നാലും പലപ്പോഴും മനസ്സിന് പെനക്കൊപ്പം എത്താന്‍ ആവാറില്ല എന്നതാണ് സത്യം.സൊ ഫോര്‍ ദ ടൈം ബിയിംഗ് സോറി,മറ്റൊരവസരത്തില്‍ ആകാം "...
പ്രിയ പുസ്തകങ്ങള്‍ പെറുക്കിയെടുത്ത് ആരോടും യാത്ര ചോദിക്കാതെ കണ്ണുകള്‍ തുടച്ചു നടന്നു നീങ്ങി ....
സമയം നീരാവിയായി പോയത് അവള്‍ അറിഞ്ഞില്ല.അവള്‍ ഭയപ്പെട്ട ദിനം ഇതാ വന്നണഞ്ഞിരിക്കുന്നു.നല്‍കിയ വാക്ക് പാലിക്കേണ്ടത് ഇന്ന് അവളുടെ ചുമതലയാണ്...
വിഷാദം നിറഞ്ഞ കണ്ണുകളോടെ,ആരോടൊക്കെയോ പലപ്പോഴായി തോന്നിയ സഹാനുഭൂതി നിറഞ്ഞ മനസ്സോടെ,വിറയാര്‍ന്ന ചുണ്ടുകളോടെ ഇറ്റു വീഴുന്ന കണ്ണുനീരോടെ നിറഞ്ഞ ആത്മാര്‍ഥതയോടെ പ്രിയ തന്നെയും തന്‍റെ പേനയുടെ സ്പര്‍ശവും കാത്തിരുന്ന ആ ഔട്ടോഗ്രാഫുകളോട് നീതി പുലര്‍ത്താന്‍ തുടങ്ങി...ആര്‍ക്കൊകെയ്യോ വേണ്ടി അവള്‍ മുന്ക്കൂട്ടി മനസ്സില്‍ കോറിയിട്ട വരികള്‍ കണ്ണുനീരിന്‍ അകമ്പടിയോടെ ഓട്ടോഗ്രാഫില്‍ പകര്‍ത്തി.
അങ്ങിനെ ഓരോ സൌഹൃദത്തെയും കഴുത്തമര്‍ത്തി ശ്വാസം മുട്ടിച്ചവള്‍ കൊലപെടുത്തി...സ്വയം കഴുമരം വിധിച്ചു...ഇനി എന്ത് ?അവള്‍ക്കറിയില്ല ..ഒന്നും.
പക്ഷെ ഞാന്‍ അറിയുന്നു പ്രിയയുടെ മനസ്സിലെ ശുന്യത,വേദന...അവള്‍ അപ്പോള്‍ വെറുമൊരു നീര്കുമിളയാണ്...ഭാരമില്ലാത്ത ഒരു ശൂന്യം....
പക്ഷെ ഞാന്‍ അറിയുന്നു പ്രിയയുടെ മനസ്സിലെ ശുന്യത,വേദന...അവള്‍ അപ്പോള്‍ വെറുമൊരു നീര്കുമിളയാണ്...ഭാരമില്ലാത്ത ഒരു ശൂന്യം....
വിഷാദ മധുരമായി പ്രിയയുടെ ചുണ്ടുകള്‍ അപ്പോള്‍ ഭ്രാന്തമായി മന്ത്രിച്ചത് എന്‍റെ കാതുകളില്‍ ഇന്നും അലയടിക്കുന്നു :-
"കഴിഞ്ഞു പോയ കാലത്തില്‍ അതി വിദുരമായാ ഒരു നിമിഷത്തില്‍ എനിക്കുണ്ടായ ദാഹം ഈ അന്തിമ നിമിഷത്തിലും എന്‍റെ ആത്മാവിനെ വരട്ടികൊണ്ടിരിക്കുന്നു .സഫലമാവാത്ത ആഗ്രഹം ..ഇനി ആരാലും സാധിച്ചു തരാവുന്ന ഒന്നല്ല .."
പ്രിയ കണ്ണുകള്‍ ഓടിച്ച ഏതെങ്കിലും പുസ്തകത്തിലെ വരികള്‍ ആകുമോ അത് ?അത് കൊണ്ടവള്‍ അര്‍ത്ഥം വച്ചത് എന്താകും ?ഇപ്പോള്‍ ഈ എനിക്കും അവളെ അറിയാന്‍ കഴിയുന്നില്ലല്ലോ ദൈവമേ !!!
[Dated:2003]