വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Friday, May 28, 2010

ഈ ജീവിതം കൊണ്ട് ഇത്രമാത്രം

Photobucket 
ഈ കമലാദളം പൊലിഞ്ഞിട്ട് ഒരു വര്‍ഷം പെയിത് തോരുന്നു ...വരികളായി സ്വരമായി ഇന്നും നമ്മുക്കിടയില്‍ അവര്‍  ശാന്തമായി ഒഴുകുകയാണ് ...സ്നേഹത്തിന്റെ മഴമേഘങ്ങളെ നമ്മള്‍ക്കായി  സ്വരൂപിച്ച്, പലപ്പോഴും വേദനിക്കുന്നവരുടെ ഊഷിര ഭൂവില്‍,മഴയായി പെയിത് , പൂവിടുന്ന നിര്‍മാദളം പോലെ ....പ്രാര്‍ഥനകള്‍ മാത്രമേ പകരം വെക്കാനോള്ളൂ...പിന്നേ ഒരു കൈ കുമ്പിള്‍ സ്നേഹപുഷ്പ്പങ്ങളും.....
-----------------------------------------------------------------------------------------------------

Ee Jeevitham Kondu Ithramathram,Jottings by Madhavaikkutty
Ee Jeevitham Kondu Ithramathram
Jottings by Madhavaikkutty




Tuesday, May 25, 2010

അശ്രുപുഷ്പ്പങ്ങള്‍



DECEMBER 20/2006,ഈ ദിവസം  എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്.എന്നെ ഞാന്‍ ആക്കാന്‍ സഹായിച്ച ഒരു വ്യക്തിയുടെ പിറന്നാള്‍ ...മരണപ്പെട്ടെങ്കിലും ഞാന്‍ ഇന്നും ഓര്‍ക്കുന്ന ഒരു വ്യക്തിത്വം ....ഫാദര്‍ ഫിലിപ്പ് ...പക്ഷെ കാലം ആ വേദന കുറച്ചിരിക്കുന്നു.ജീവിത തിരക്കുകളില്‍ ഞാന്‍  എന്നെ തന്നെ മറന്ന കാലമാണിത്... .പക്ഷെ ഈ ദിവസത്തോടൊപ്പം എന്നെന്നേക്കുമായി ഒരു വേദനയും കൂടിചേര്‍ന്നിരിക്കുന്നു ...തീരാ വേദന ...ഹസീബ് ...എന്‍റെ പ്രിയ വിദ്യാര്‍ഥി..
.---------------------------------------------------------------------


[അവന്‌ ബ്ലഡ് കാന്‍സര്‍  ആണെന്ന് അറിഞ്ഞ നാള്‍, ആരും കാണാതെ ,ഞാന്‍ ഒരു പാട് കരഞ്ഞു, ....കാരണം ക്ലാസ്സില്‍ ഇടക്കെല്ലാം ലീവ് ആവുന്ന അവന്‍റെ ലീവ് രജിസ്റ്റര്‍ ഇല്‍    ചേര്‍ക്കുമ്പോള്‍ ഒരു ദിവസം അവനെ വിളിച്ചു ഞാന്‍ പറഞ്ഞിരുന്നു...


"നീ ഇങ്ങിനെ ലീവ് ആയാല്‍ എങ്ങിനെയാ കുട്ടി ...അടുത്തവര്‍ഷം പത്താം ക്ലാസ്സ്‌ ആണ് എന്നോര്‍ക്കണം ...നിശ്ചിത ഹാജര്‍ അളവില്ലെങ്കില്‍ ബുദ്ധിമുട്ടാവും ...ഒരു മാസത്തില്‍ ഇത് എത്രാമത്തെ  ലീവ് ആണ് ...കാരണങ്ങളോ തലവേദന,കാലുവേദന ,കൈ വേദന,..വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോള്‍ നീ വെറുതെ ഓരോന്ന് പറയുകയാണ്‌ എന്ന് പറഞ്ഞല്ലോ ..."

അപ്പോള്‍ അവന്‍ സങ്കടത്തോടെ പറഞ്ഞ്
 "അല്ല ടീച്ചര്‍ ശരിക്കും ഇതെല്ലാം സത്യമാണ് ...

കുട്ടികള്‍ കള്ളം പറയില്ല എന്ന് പലപ്പോഴും ഞാന്‍ സ്വയം അങ്ങ് വിശ്വസിപ്പിക്കും ...എന്തിനെയും തെറ്റായ രീതിയില്‍ ആദ്യം കാണരുതല്ലോ...


"ശരി ,ഞാന്‍ വിശ്വസിക്കുന്നു ...എന്നാല്‍ നല്ല ഒരു ഡോക്ടറിനെ പോയി കണ്ടു മരുന്ന് കുടിക്കണം കേട്ടോ ...ഉമ്മയോട് ഞാന്‍ പറഞ്ഞ് എന്ന് പറയണം "


അവനെ ഞാന്‍ എങ്കിലും വിശ്വസിച്ചല്ലോ എന്നര്‍ത്ഥം വെക്കുന്ന സമാധാനം നിറഞ്ഞ ചിരിയോടെ അവന്‍ പറഞ്ഞു ,"ശരി ടീച്ചര്‍ "       .
 ----------------------------------------------------------

ഇതെല്ലാം പെട്ടന്ന് മിന്നിമറഞ്ഞു മനസ്സിന്റെ കണ്ണിനു മുന്നില്‍ ...അതുകാരണം  ഞാന്‍  പലരുടെയും മുന്നില്‍  കെഞ്ചി ...തിരുവനന്തപുരം RCC യില്‍ അഡ്മിറ്റ്‌ ചെയിത  അവനെ ചെന്ന് ഒന്ന് കാണാന്‍ എന്നോടൊപ്പം വരുമോ എന്ന് ചോദിച്ച്   ...പക്ഷെ എല്ലാവരും എന്നെ വിലക്കി "ഇത്രയും ദൂരം പോയി കാണാന്‍ നിനക്കെന്താ ഭ്രാന്താ?" എന്ന് ചോദിച്ച്...ആരും അത്ര കാര്യം ആക്കി എന്‍റെ വികാരത്തെ  എടുത്തില്ല എന്നതാണ് സത്യം  ....അപ്പോള്‍ ഞാന്‍ മനസ്സില്‍ അമര്‍ഷം കടിച്ചു പിടിച്ചു ഉള്ളില്‍  പറഞ്ഞ് "എനിക്കറിയാം നാളെ മരണപെട്ടാല്‍ നിങ്ങള്‍ എന്നെ എത്ര ദൂരത്തേക്ക്   വേണമെങ്കിലും കൊണ്ടുപോകും ...".

അങ്ങിനെ നാളുകള്‍ നീങ്ങി ... അവന്‌ വേണ്ടിയുള്ള എന്‍റെ  പ്രാര്‍ഥനകള്‍ ഉത്തരം നല്കപെടുന്നതായി എനിക്ക് തോന്നി ...അവന്‍ അസുഖം ഭേദം ആയി നാട്ടിലെ മറ്റൊരു ആശുപത്രിയിലേക്ക് വന്നു ...അവിടുന്ന് അവന്‍ സ്കൂളിലെ  മറ്റൊരു കുട്ടിയായ,  അവന്‍റെ പ്രിയ  കുട്ടുകാരനോട് എനിക്കായി ഒരു കാര്യം പറഞ്ഞ് വിട്ടു...


"ടീച്ചര്‍ ഞാന്‍ ഉടനെ വരും ക്ലാസ്സിലോട്ട് ...എല്ലാവരെയും എനിക്ക് കാണണം "...


എന്നൊക്കെ...ഞാന്‍ വളരെ പ്രതീക്ഷയോടെ ഇരുന്നു,അവന്‍റെ തിരിച്ചുവരവ്നായി  ...അവന്‍റെ വീട്ടിലേക്കും മറ്റും വിളിച്ചു സുഖാന്യേഷണങ്ങള്‍ നടത്തികൊണ്ടിരുന്നു ...അവന്‍റെ വീട്ടുകാരും തെല്ല്  ആശ്വാസത്തിലേക്ക് വന്നിരുന്നു ...

അങ്ങിനെ ഇരിക്കെ പെട്ടന്നായിരുന്നു രാത്രി ആ ഫോണ്‍ കാള്‍ വന്നത് ..ഒട്ടും പ്രതീക്ഷിക്കാതെ ഹസീബിന്റെ ആ കൂട്ടുകാരന്‍ വിളിച്ചു... 

"ടീച്ചര്‍ ഹസീബ് ...."..
."ഹസീബ് അവന്‌ സുഖം തന്നെയല്ലേ...എന്തെ ഈ അസമയത്ത്  നീ വിളിച്ചേ കുട്ടി ?"...
"ടീച്ചര്‍ ഹസീബ്....അവന്‍... മരിച്ചു"...

വളച്ചൊടിച്ചു പറയാന്‍ എന്‍റെ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു ...ആ വാര്‍ത്ത  ഹൃദയത്തില്‍  കുത്തിത്തറക്കുന്ന ഒരു  അമ്പായി...ഒന്നും പറയാന്‍ കഴിയാതെ ...ഞാന്‍ ഫോണ്‍ വച്ച് ...ഞാന്‍ എന്‍റെ റൂമിലേക്ക്‌ ഓടി,കതകടച്ചു ,ആരും അറിയാതെ  ‍ ഒരു പാട് കരഞ്ഞു ....ആരോടൊക്കെയോ എനിക്ക് പരിഭവം തോന്നിയ നിമിഷം ...]
---------------------------------------------------------------------------------------------

അവനെ ഇന്ന് കാണും നാളെ കാണും എന്ന് പ്രതീക്ഷിച്ച് പ്രതീക്ഷിച്ച്  ഞാന്‍ തള്ളി നീക്കിയ നിമിഷങ്ങളോട് ഞാന്‍ പരിഭവം പങ്കിട്ടു ....
---------------------------------------------------------------------
വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് ,ഈ ഇളം പ്രായത്തില്‍ വേദനകള്‍ ഒരു പാട് തിന്ന്,ഒന്നും അറിയാതെ നിഷ്കളങ്കമായി നീ പോയി ....നിന്നെ ഞാന്‍ എന്തൊക്കെ പഠിപ്പിച്ചു ...പലതും പഠിപ്പിക്കാന്‍ ശ്രമിച്ചു ...ഇന്ന് അതൊന്നും ആവശ്യമില്ലാത്ത  ഒരു ലോകത്തേക്ക് ,ഇതിനേക്കാള്‍ സത്യമുള്ള ലോകത്തേക്ക് നീ യാത്രയായി ....ഹസീബ് ...ഇനി നിന്നെ കാണാന്‍ ആവില്ല ഈ ടീച്ചര്‍ക്ക്‌ ...അല്ലെ ???....
------------------------------------------------------------------------------------------------
[അവന്‍റെ അന്ത്യയാത്രക്ക് യാത്രാ മംഗളങ്ങള്‍, പ്രാര്‍ഥനയില്‍ പൊതിഞ്ഞു  സമര്‍പ്പിക്കാന്‍ ചെന്നപ്പോള്‍ എന്തൊ എനിക്ക് തോന്നി അവന്‍ എന്നോട് സംസാരിച്ചു എന്ന് ...[എന്‍റെ മനസ്സിന്റെ വികൃതി ]

"ടീച്ചര്‍ ഇപ്പോഴെങ്കിലും വന്നല്ലോ ...കാണാതെ പോവേണ്ടി വരുമോ എന്ന് കരുതി ...ടീച്ചര്‍ എന്‍റെ മുടിയെല്ലാം കൊഴിഞ്ഞു പോയി. ..ഇനി അല്ലെങ്കിലും എനിക്ക് എന്‍റെ കൂട്ടുകാര്‍ക്കിടയില്‍ ഇങ്ങിനെ വന്നിരിക്കാന്‍ കഴിയില്ല ടീച്ചര്‍ ...പഴയപോലെ പഠിക്കാനും കഴിയില്ല ...അത് കൊണ്ടു ഞാന്‍ പോവട്ടെ...ടീച്ചര്‍ എനിക്ക് വേണ്ടി, ഞാന്‍ പറഞ്ഞില്ലെങ്കിലും പ്രാര്‍ഥിക്കും എന്നറിയാം ..എന്നാലും പറയട്ടെ ഞാന്‍ അവസാനമായി ...എനിക്ക് വേണ്ടി പടച്ചവനോട്‌ പ്രാര്‍ഥിക്കണം ... ...ടീച്ചര്‍ കരയരുത് ഇനി ...അതെനിക്ക് വലിയ വിഷമം ഉണ്ടാക്കും ."...

ഉടനെ ഞാന്‍ കണ്ണീര്‍ തുടച്ചു ...അവനെ ഒരു നോക്കു കൂടി  നോക്കി വേഗം ഞാന്‍ അവിടുന്ന് അടുത്ത  റൂമില്‍ പോയി,[കാരണം അവിടെ നിന്നാല്‍  ഇനിയും അവനെ വിഷമിപ്പിചാല്ലോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു   ]...അവിടെ അവന്‍റെ ഉമ്മയെ കണ്ടു  ...വേദന കടിച്ചമര്‍ത്തി ഇരുന്നു ഖുര്‍ആന്‍ ഓതുന്ന അവന്‍റെ ഉമ്മനോടും അവന്‍ പറഞ്ഞ് കാണും "കരയരുത് " എന്ന് ...വിറയാര്‍ന്ന വിതുമ്പുന്ന  ചുണ്ടുകളോടെ , കണ്ണീര്‍ തുടച്ചു,  ആ ഉമ്മ എന്നെ തലയുയര്‍ത്തി ഒന്ന് നോക്കി,  അവര്‍ക്കോ എനിക്കോ പരസ്പരം ഒരു വാക്കുപോലും പറയാന്‍ ആകാതെ കുറച്ച് നിമിഷങ്ങള്‍ ...

 അവര്‍ക്കായി ഞാന്‍ മനസ്സില്‍ പ്രാര്‍ഥിച്ചു; " പടച്ചവനെ നിന്‍റെ ഈ കടുത്ത  പരീക്ഷണത്തെ അതിജയിക്കാനുള്ള കഴിവ് നീ ഇവര്‍ക്ക് നല്‍കേണമേ "...

 തൊട്ടടുത്ത റൂമില്‍  ഗള്‍ഫില്‍ നിന്നും അപകടം പറ്റി കാലില്‍ പ്ലാസ്റ്റെരുമായി അവന്‍റെ ഉപ്പ... ആ രണ്ടു വേദനകളും കടിച്ചു പിടിച്ച്  കിടക്കുന്നത്  ഞാന്‍ കണ്ടു...


അവനെ പോലെ തന്നിരിക്കുന്ന അവന്‍റെ സഹോദരങ്ങളെ നോക്കാന്‍ എന്‍റെ കണ്ണുകള്‍ക്ക്‌ ശേഷി ഉണ്ടായിരുന്നില്ല ....
-----------------------------------------------------------------
തൊട്ടടുത്തുള്ള  ഒരു പള്ളിയില്‍ തന്നെയായിരുന്നു ഹസീബിനെ  മറ ചെയിതതും ...എന്നും അത് വഴി ഞാന്‍  സ്കൂളിലേക്ക് ബസ്സില്‍ പോകുമ്പോള്‍, സ്കൂളിലേക്ക് പോകാന്‍ ബാഗും തുക്കി പുഞ്ചിരിച്ചുകൊണ്ടു  ബസ്സ്  കാത്തുന്നിന്നിരുന്ന അവനെ ഇന്ന് കാണുക , ബസ്സില്‍ ഇരുന്നാല്‍  കാണാവുന്ന അത്ര അടുത്തുള്ള ആ പള്ളിത്തൊടുവില്‍ ......എന്തൊ അവിടെ എത്തുമ്പോള്‍ എവിടുനിന്നോ ഒരു ധ്വനി മനസ്സിലേക്ക് ശക്തിയായി കേറി വരും ..  
 "ടീച്ചര്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കില്ലേ " ...
[അവന്‍ എന്നെ ഓര്‍മ്മപെടുത്തുന്നതായിരിക്കും ഒരു പക്ഷെ.(മനസ്സിന്റെ  മറ്റൊരു വികൃതി ) ... ]
------------------------------------------------------
നിന്‍റെ  വേദന നിന്‍റെ വേണ്ടപ്പെട്ടവരെന്നു കരുതി  വേദനയോടെ സ്കൂളില്‍  അറിയിച്ച നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു  .. തിരിച്ചു കിട്ടിയ പ്രതികരണം എന്നെ വല്ലാതെ വേദനിപ്പിച്ചു ...ഞാനെല്ലാം ഉള്ളിലൊതുക്കി നിനക്കായി പ്രാര്‍ഥിച്ചു ....പക്ഷെ ആരുടെ പ്രാര്‍ത്ഥനകള്‍ക്കും നിന്നെ തടഞ്ഞു നിര്‍ത്താനായില്ലല്ലോ കുട്ടി ...

ഫോര്മാലിട്ടീസ് ഇല്ലാത്ത ലോകത്തേക്ക് നീ പോയി ...ഒരു പാട് ഫോര്മാലിട്ടീസ് ബാക്കി വച്ച് ...നീ പോയപ്പോള്‍ നിന്‍റെ വിടവ് അവര്‍ അറിഞ്ഞു ...എന്തൊക്കെയോ ഔപചാരികത അവര്‍ ചെയിതു കൂട്ടി ...താല്പര്യം ഇല്ലാതെയെങ്കിലും അതിന്റെ ഒരു ഭാകം ആകേണ്ടി വന്നു എനിക്ക് ...

സ്കൂളിലെ  സമയമെടുത്ത  മൌനപ്രാര്‍ത്ഥന...ഒരു മിനുട്ട് ...അതും ഹാഫ് ഇയര്‍ലി    പരീക്ഷക്ക്‌ ഇടയില്‍ ....ചോദ്യ പേപ്പറും ആന്‍സര്‍ ഷീറ്റും കുട്ടികള്‍ക്ക് മുന്നില്‍ ...അങ്ങിനെ ആ വലിയ ഫോര്‍മാലിറ്റി കഴിഞ്ഞു ...ഹസീബ് , അതിനെ ഈ ലോകര്‍ക്ക് ,നീ ഏറ്റവും ഇഷ്ട്ടപെട്ട നിന്‍റെ സ്കൂള്‍ന്  നേരം കിട്ടിയതൊള്ളൂ ...അവരോടു നീ ക്ഷമിക്കു  ......
-----------------------------------------------------------------------
അവന്‍റെ  വേദനയുള്ള അസുഖത്തെ കുറിച്ച് അറിഞ്ഞ നേരം, ഞാന്‍ അവരെ അറിയിച്ചനേരം...അവര്‍ എന്നോട് പറഞ്ഞ് "റോള്ളിഇല്‍ നിന്ന് റിമുവ്  ചെയ്യു ആ കുട്ടിയെ...ഇനിയൊന്നും ആ കുട്ടി തിരിച്ച് വരില...വന്നാല്‍ തന്നെ അപ്പോള്‍ ആലോചിക്കാം ...   "-ഒരു ഞെട്ടലിന്റെ തിരിച്ചറിവോടെ ആ ഫോര്‍മാലിറ്റി ,ഒഫീഷ്യല്‍ ഫോര്‍മാലിറ്റി ഞാന്‍ വേദന കടിച്ചമര്‍ത്തി ‍ ഉടനെ തീര്‍ത്തു ...പക്ഷെ മനസ്സിന്റെ റോള്ളില്‍ നിന്നും നിന്നെ റിമുവ് ചെയ്യാന്‍ എനിക്ക് കഴിയില്ല കുട്ടി ...നീയെന്നും കാണും ഈ ടീച്ചറുടെ മനസ്സില്‍ ...ഒരു പ്രാര്‍ഥനയായി ...ഒരു നല്ല കുട്ടിയായി ..കാരണം നീ സ്വര്‍ഗത്തില്‍ ആവുമല്ലോ ...സര്‍വശക്തന്‍ നിന്നെ ഏറെ സ്നേഹിക്കുന്നു ...അതാ ഈ ലോകത്ത് ജീവിച്ചു കളങ്കപ്പെടുന്നതിന് മുന്നെ നിന്നെ വേഗം തിരികെ വിളിച്ചത് ... 


 നിനക്കായി എന്‍റെ പ്രാര്‍ത്ഥന നിര്‍ഭരമായ അശ്രു പുഷ്പ്പങ്ങള്‍...


Flowers Wishes   graphics for hi5 Comments






Sunday, May 23, 2010

Car Air conditioning-- MUST READ [Informative piece of news for health]

Good to know..... Please do not turn on A/C immediately as soon as you enter the car. Open the windows after you enter your car, and then turn ON the air-conditioning after a couple of minutes. 





Here's why: According to a research, the car dashboard, sofa and air freshener emit Benzene, a Cancer causing toxin (carcinogen - take time to observe the smell of heated plastic in your car). In addition to causing cancer, Benzene poisons your bones, causes anemia and reduces white blood cells. Prolonged exposure will cause Leukemia, increasing the risk of cancer. May also cause miscarriage. 



Acceptable Benzene level indoors is 50 mg per sq. ft.. A car parked indoors with windows closed will contain 400-800 mg of Benzene. If parked outdoors under the sun at a temperature above 60 degrees F, the Benzene level goes up to 2000-4000 mg, 40 times the acceptable level... People who get into the car, keeping windows closed will inevitably inhale, in quick succession, excessive amounts of the toxin. Benzene is a toxin that affects your kidney and liver. What's worse, it is extremely difficult for your body to expel this toxic stuff. So friends, please open the windows and door of your car - give time for interior to air out - dispel the deadly stuff before you enter.

Thought: 'When someone shares something of value with you and you benefit from it, you have a moral obligation to share it with others.' 

University of Michigan
Department of Internal Medicine
Division of Hematology/Oncology


Dr.Persky [MD]


Picture Acknowledgement : Google

Friday, May 21, 2010

ഒരു നീര്‍ക്കുമിളയായ്....


പ്രിയയുടെ ചാരത്തിരുന്നു സുഹൃത്തുക്കള്‍ എല്ലാം വര്‍ണ്ണശബളമായ താളുകളില്‍ ഒട്ടോഗ്രഫെഴുതുവാന്‍ പാടുപെടുകയാണ്.നിറം പിടിപ്പിക്കാന്‍ ശ്രമിക്കുന്ന സത്യങ്ങളും,വജ്രങ്ങള്‍ പതിച്ച നുണകളും സെന്റി നിറച്ച കൊച്ചു കൊച്ചു സഞ്ചികളാം വാക്കുകളും  അവരതില്‍ വരച്ചിടുന്നു.വിഷാദ പുഞ്ചിരിതുകും വിടര്‍ന്ന കണ്ണുകളോടെ പ്രിയ ഓര്‍മ്മകളുടെ ഉറവിടം തേടിയുള്ള  ആ അനന്തയാത്ര തുടങ്ങികഴിഞ്ഞിരിന്നു .


അവളെന്തായിരിക്കും ചിന്തിക്കുന്നത്?വരുവാന്‍ പോകുന്ന ഫെയര്‍വല്‍ പാര്‍ട്ടിയെ കുറിച്ചാകുമോ?വികാരങ്ങള്‍ തിങ്ങിനിറഞ്ഞ മനസ്സില്‍ നിന്നും ഒരു പിടി വികാരങ്ങളെങ്കിലും തുത്തുവാരുകയെങ്ങനെ  എന്നാകുമോ ?വേര്‍പ്പാടിന്റെ വേദന അറിയാനാവാത്ത സുഹൃത്തുക്കളുടെ  ഹൃദയത്തോട് സഹതാപത്തോടെ എന്തെങ്കിലും മന്ത്രിക്കുകയാണോ ?കൈയില്‍ ഒതുങ്ങി കിട്ടി എന്നു സ്വയം വിശ്വസിക്കുന്ന ഒരു കുമ്പിള്‍ സൌഹൃദങ്ങളെയോര്‍ത്തു അഹങ്കരിക്കുകയാണോ ?ചിലപ്പോള്‍ ജീവിതത്തില്‍ കിട്ടയതും ഇനി കിട്ടാന്‍ പോക്കുന്നതുമായ ഫെയര്‍വല്‍ പാര്‍ട്ടിയുടെ എണ്ണമേടുക്കുകയായിരിക്കും...
**********************************************************************


മധുരങ്ങള്‍ നുണഞ്ഞും,ഐസ് ക്രീമും കഴിച്ചും,കൂള്‍ ഡ്രിങ്ക്സ്സില്‍    മുങ്ങി കുളിച്ചും,ക്യാമറകളുടെ ഫ്ലാഷ് മിന്നുമ്പോള്‍ കമന്‍റു പാസ്സാക്കിയും കൊഴിഞ്ഞു പോയ വര്‍ഷങ്ങളെ എത്ര നിസ്സന്‍ ഗതയോടെ അവരാ ഒറ്റ ദിനത്തില്‍ തുന്നി ചേര്‍ത്തുകൊണ്ടു പിരിഞ്ഞ് പോകുവാന്‍   തയ്യാറെടുക്കുന്നു.


ആ ദിനത്തെ പ്രിയക്കെന്നും ഭയമാണ്,വെറുപ്പാണ്.എത്ര നല്ല ബന്ധങ്ങളുടെ കൊലയാളിയാണ് മിസ്റ്റര്‍ ഫെയര്‍വല്‍.ആ ദിവസമവള്‍ക്ക് ഒരു ചെറിയ മരണം തന്നെയാണെന്ന സത്യം മാത്രം എന്നിക്കറിയാം.  

 ജീവിത്തോട്‌  പ്രിയക്ക് വിരക്തി തോന്നിതുടങ്ങിയ കാലം ഞാനിന്നും ഓര്‍ക്കുന്നു.കുളിര്‍ജലം നിറഞ്ഞ പൊയ്കയാണ് സുഹൃത്തെന്ന് വിശ്വസിച്ചിരുന്ന ആ കാലത്താണ് ഒരു ആത്മസുഹൃത്തിനു വേണ്ടി അവള്‍ നെട്ടോട്ട മോടാന്‍ തുടങ്ങിയത്.സൌഹൃദമെന്ന വികാരത്താല്‍ നിറഞ്ഞ ഒരു ചെറിയ ഹൃദയത്തിനടിമയാണ് പ്രിയ.സുഹൃത്തുക്കളുടെ വേദന പ്രിയയെ വല്ലാതെ നൊമ്പരപ്പെടുത്തും.അവരറിയാതെ അവര്‍ക്കായി അവള്‍ തേങ്ങാറുണ്ട്...എന്നിരുന്നാലും അവളെ ആരുമറിഞ്ഞിരുന്നില്ല .അറിയാന്‍ ശ്രമിച്ചത്‌ പോലുമില്ല എന്നതാണ് സത്യം ."റ്റു മച്ച് സെന്‍സിറ്റീവ് " എന്ന് മുദ്രകുത്തി അപകീര്‍ത്തിപ്പെടുത്തി പിന്തള്ളപ്പെടുന്നു അവള്‍ എന്നും എപ്പോഴും എവിടെയും .സ്വന്തം സ്ഥാനം എന്നും കുപ്പതൊട്ടിയാണെന്ന് വിശ്വസിച്ചിരുന്ന അവള്‍ക്കു നിരത്താന്‍ എന്നും ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിരുന്നു  കൂട്ടിന്.

 ഒരു കുപ്പത്തൊട്ടിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്രക്കിടയില്‍ അറിയാതെ വീണുക്കിട്ടിയ സുന്ദരമായ നിമിഷങ്ങളാണ് അവളുടെ പല സുഹൃത്തുക്കളും.എല്ലാവര്‍ക്കുമവള്‍ ഒരു ചെറിയ പെയ്ന്‍കില്ലെറായിരുന്നു.പെയ്ന്‍  ഉള്ളപ്പോള്‍ കഴിക്കുകയും അല്ലാത്തപ്പോള്‍ കുപ്പതൊട്ടിയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ഒരു സാധാരണ ഗുളിക-അത്ര മാത്രം.

  പ്രിയക്കെന്നും പറയാനുള്ളത് അവഗണയും വേദനകളും നല്‍കിയ ഒരു പിടി സൌഹൃദങ്ങളുടെ കദനകഥകള്‍ ആണ് .സ്നേഹ ബന്ധങ്ങളുടെ ശൃംഖലകളാണ് അവളുടെ ഇന്നത്തെ ആകെയുള്ള നേട്ടം.അതിനു വേണ്ടി മാത്രം ബന്ധങ്ങളാം വള്ളികള്‍ സ്വന്തം ആത്മാവിലുടെ പടര്‍ത്തി ബന്ധനസ്ഥയാകുകയായിരുന്നു പ്രിയ.അലങ്കാരങ്ങള്‍ തുന്നിച്ചേര്‍ത്ത് മോടിപ്പിടിപ്പിക്കുന്ന വാക്കുകളോട് അവള്‍ക്കെന്നും ചതുര്‍ഥിയാണെന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു.

  മാറോട് ചേര്‍ത്തു വച്ചതെല്ലാം അവള്‍ക്കു ഇന്ന് അന്യമാണ്.സ്വാര്‍ത്ഥത നിറഞ്ഞ സൌഹൃദങ്ങളില്‍ പ്രിയ ഇന്നും കാണുന്നു ഒരു ഉടയാത്ത മഞ്ഞുതുള്ളിയുടെ തിളക്കം...അല്പ്പായുസ്സുള്ള ആ തുള്ളികളുടെ ശേഖരണം തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.അവയെല്ലാം ഇന്നും പ്രിയയുടെ ചില്ലുപെടകത്തില്‍ അതിന്റെ പുര്‍ണ്ണ വിശുദ്ധിയോടെയും പുതുമയോട് കൂടിയും സുരക്ഷിതം.പ്രിയ ഇന്ന്  ഉള്‍ക്കൊള്ളുന്നു ബന്ധങ്ങള്‍ എല്ലാം എന്നും നൂലില്‍ കോര്‍ത്ത മുത്തുകളാണ് എന്ന്.അവ കാണാന്‍ നല്ല അഴകുള്ളതാണ്.പക്ഷെ ഒന്നറിയാതെ  തൊട്ടാല്‍ പൊട്ടി ചിന്നിച്ചിതറി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അവയെല്ലാം എവിടെക്കോ ഓടി മറയ്യുന്നു,ഒന്നു തിരിഞ്ഞു പോല്ലും നോക്കാതെ.

 "ഒരു മുടി നാരിഴയുടെ ബലമെങ്കിലും ആ നൂലിനു കൊടുക്കരുതോ ദൈവമ്മേ ?" പ്രിയയുടെ വേദനകള്‍ പരിഭവം പറയുന്നതായി ഞാന്‍ ഒരിക്കല്‍ കേട്ടു .

  "സോറി ","താങ്ക് യു ",എന്നീ "പൊളയിറ്റ് മീനിംഗ് ലെസ്സ്  വെട്സില്‍" കടിച്ചു തുങ്ങി കിടക്കുന്ന ഇന്നത്തെ ബന്ധങ്ങള്‍ക്ക് വേണ്ടത്ര ആഴവും പരപ്പും അടിയൊഴുക്കും തീരെയില്ലെന്ന സത്യമവള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു.എന്നിട്ടും പ്രിയ എന്തിനോ വെറുതെയെങ്കിലും പ്രതീക്ഷിക്കുന്നു..പകരത്തിനു പകരം കാത്തിരിക്കാതെ അവളെ തേടിയെത്തുന്ന ഒരു സുഹൃത്തിനായി...ഇന്നും.സ്വന്തം സൌഹൃദങ്ങല്‍ക്കെല്ലാം റീത്ത് സമര്‍പ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന അമ്മയുടെ മുന്നറിയിപ്പ് അവളെ പലപ്പോഴായി വേദനപ്പിചിരുന്നതായി ഒരിക്കല്‍ ഒരു സന്ധ്യാ നേരത്ത് നിറ കണ്ണുകളോടെ അവള്‍ എന്നോട് പറയുകയുണ്ടായി.അവളുടെ കണ്ണുനീരില്‍ കണ്ട ചോരക്കറയുടെ അര്‍ത്ഥം ഞാനറിയുന്നു.പ്രിയയുടെ ഹൃദയ്തുടിപ്പും ശ്വാസവും   അവളുടെ സൌഹൃദങ്ങള്‍   ആണെന്ന സത്യം എനിക്ക് മാത്രമേ അറിയുവാന്‍ കഴിഞ്ഞൊള്ളൂ.
*************************************************************
"ആ!!!!!"


പ്രിയയുടെ വേദനയുടെ ച്ച്ചായയുള്ള സ്വരം.


ആരോ അവള്‍ക്കൊരു "നുള്ള് " സമ്മാനിച്ച്‌ ഓര്‍മ്മയുടെ നടുക്കയത്തിലേക്ക് മുങ്ങിതാവുന്ന പ്രിയയെ രക്ഷിച്ചതായിരുന്നു.മനസ്സിന്റെ കണ്ണുകള്‍  തുറന്ന ആ നിമിഷത്തില്‍ പ്രിയ കണ്ടത് തന്‍റെ മുന്നില്‍ "ചോക്ലേറ്റ് " വാക്കുകള്‍ "ഡിമാണ്ട്" ചെയ്യുന്ന ഓട്ടോഗ്രഫുകളുടെ ഒരു കുമ്പാരമായിരുന്നു.അതിലെഴുതാന്‍ മാത്രം പാകപ്പെട്ടിട്ടില്ല  അവളുടെ വേദനകള്‍.അവള്‍ക്കറിയാം കാലത്തിന്റെ  ചക്രം ഉരുളുമ്പോള്‍  മധുരം നുണയാന്‍ ഉറുമ്പുകള്‍ വരുമെന്ന്.ആ ഓട്ടോഗ്രാഫുകള്‍ എല്ലാം പെറുക്കി എടുത്തു  ഉടമസ്ഥരെ ഏല്പിച്ചിട്ട് അവള്‍ പറഞ്ഞു:

 "നിങ്ങള്‍ക്ക് ആര്‍ക്കും ഇഷ്ട്ടമില്ലാത്ത വേദന നിറഞ്ഞ വാക്കുകളുടെ ഉറവിടം ആണ് എന്‍റെ പേന തുമ്പ്...എന്നിരുന്നാലും പലപ്പോഴും മനസ്സിന് പെനക്കൊപ്പം എത്താന്‍ ആവാറില്ല എന്നതാണ് സത്യം.സൊ ഫോര്‍ ദ ടൈം ബിയിംഗ് സോറി,മറ്റൊരവസരത്തില്‍ ആകാം "...
 പ്രിയ പുസ്തകങ്ങള്‍ പെറുക്കിയെടുത്ത് ആരോടും യാത്ര ചോദിക്കാതെ കണ്ണുകള്‍ തുടച്ചു നടന്നു നീങ്ങി ....

 സമയം നീരാവിയായി പോയത് അവള്‍ അറിഞ്ഞില്ല.അവള്‍ ഭയപ്പെട്ട ദിനം ഇതാ വന്നണഞ്ഞിരിക്കുന്നു.നല്‍കിയ വാക്ക് പാലിക്കേണ്ടത് ഇന്ന് അവളുടെ ചുമതലയാണ്...

വിഷാദം നിറഞ്ഞ കണ്ണുകളോടെ,ആരോടൊക്കെയോ പലപ്പോഴായി തോന്നിയ സഹാനുഭൂതി നിറഞ്ഞ മനസ്സോടെ,വിറയാര്‍ന്ന ചുണ്ടുകളോടെ ഇറ്റു വീഴുന്ന കണ്ണുനീരോടെ നിറഞ്ഞ ആത്മാര്‍ഥതയോടെ പ്രിയ തന്നെയും തന്‍റെ പേനയുടെ സ്പര്‍ശവും കാത്തിരുന്ന ആ ഔട്ടോഗ്രാഫുകളോട് നീതി പുലര്‍ത്താന്‍ തുടങ്ങി...ആര്‍ക്കൊകെയ്യോ വേണ്ടി അവള്‍ മുന്ക്കൂട്ടി മനസ്സില്‍ കോറിയിട്ട വരികള്‍ കണ്ണുനീരിന്‍ അകമ്പടിയോടെ ഓട്ടോഗ്രാഫില്‍ പകര്‍ത്തി.

 അങ്ങിനെ ഓരോ സൌഹൃദത്തെയും കഴുത്തമര്‍ത്തി ശ്വാസം മുട്ടിച്ചവള്‍ കൊലപെടുത്തി...സ്വയം കഴുമരം വിധിച്ചു...ഇനി  എന്ത് ?അവള്‍ക്കറിയില്ല ..ഒന്നും.


പക്ഷെ ഞാന്‍ അറിയുന്നു പ്രിയയുടെ മനസ്സിലെ ശുന്യത,വേദന...അവള്‍ അപ്പോള്‍  വെറുമൊരു  നീര്കുമിളയാണ്...ഭാരമില്ലാത്ത ഒരു ശൂന്യം....

വിഷാദ മധുരമായി പ്രിയയുടെ ചുണ്ടുകള്‍ അപ്പോള്‍   ഭ്രാന്തമായി മന്ത്രിച്ചത് എന്‍റെ കാതുകളില്‍ ഇന്നും അലയടിക്കുന്നു :-

"കഴിഞ്ഞു പോയ കാലത്തില്‍ അതി വിദുരമായാ ഒരു നിമിഷത്തില്‍ എനിക്കുണ്ടായ ദാഹം ഈ അന്തിമ നിമിഷത്തിലും എന്‍റെ ആത്മാവിനെ വരട്ടികൊണ്ടിരിക്കുന്നു .സഫലമാവാത്ത ആഗ്രഹം ..ഇനി ആരാലും സാധിച്ചു തരാവുന്ന ഒന്നല്ല .."

പ്രിയ കണ്ണുകള്‍ ഓടിച്ച ഏതെങ്കിലും പുസ്തകത്തിലെ വരികള്‍ ആകുമോ അത് ?അത്  കൊണ്ടവള്‍ അര്‍ത്ഥം വച്ചത് എന്താകും ?ഇപ്പോള്‍ ഈ എനിക്കും അവളെ അറിയാന്‍ കഴിയുന്നില്ലല്ലോ ദൈവമേ !!! 


[Dated:2003]