വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Tuesday, May 25, 2010

അശ്രുപുഷ്പ്പങ്ങള്‍DECEMBER 20/2006,ഈ ദിവസം  എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്.എന്നെ ഞാന്‍ ആക്കാന്‍ സഹായിച്ച ഒരു വ്യക്തിയുടെ പിറന്നാള്‍ ...മരണപ്പെട്ടെങ്കിലും ഞാന്‍ ഇന്നും ഓര്‍ക്കുന്ന ഒരു വ്യക്തിത്വം ....ഫാദര്‍ ഫിലിപ്പ് ...പക്ഷെ കാലം ആ വേദന കുറച്ചിരിക്കുന്നു.ജീവിത തിരക്കുകളില്‍ ഞാന്‍  എന്നെ തന്നെ മറന്ന കാലമാണിത്... .പക്ഷെ ഈ ദിവസത്തോടൊപ്പം എന്നെന്നേക്കുമായി ഒരു വേദനയും കൂടിചേര്‍ന്നിരിക്കുന്നു ...തീരാ വേദന ...ഹസീബ് ...എന്‍റെ പ്രിയ വിദ്യാര്‍ഥി..
.---------------------------------------------------------------------


[അവന്‌ ബ്ലഡ് കാന്‍സര്‍  ആണെന്ന് അറിഞ്ഞ നാള്‍, ആരും കാണാതെ ,ഞാന്‍ ഒരു പാട് കരഞ്ഞു, ....കാരണം ക്ലാസ്സില്‍ ഇടക്കെല്ലാം ലീവ് ആവുന്ന അവന്‍റെ ലീവ് രജിസ്റ്റര്‍ ഇല്‍    ചേര്‍ക്കുമ്പോള്‍ ഒരു ദിവസം അവനെ വിളിച്ചു ഞാന്‍ പറഞ്ഞിരുന്നു...


"നീ ഇങ്ങിനെ ലീവ് ആയാല്‍ എങ്ങിനെയാ കുട്ടി ...അടുത്തവര്‍ഷം പത്താം ക്ലാസ്സ്‌ ആണ് എന്നോര്‍ക്കണം ...നിശ്ചിത ഹാജര്‍ അളവില്ലെങ്കില്‍ ബുദ്ധിമുട്ടാവും ...ഒരു മാസത്തില്‍ ഇത് എത്രാമത്തെ  ലീവ് ആണ് ...കാരണങ്ങളോ തലവേദന,കാലുവേദന ,കൈ വേദന,..വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോള്‍ നീ വെറുതെ ഓരോന്ന് പറയുകയാണ്‌ എന്ന് പറഞ്ഞല്ലോ ..."

അപ്പോള്‍ അവന്‍ സങ്കടത്തോടെ പറഞ്ഞ്
 "അല്ല ടീച്ചര്‍ ശരിക്കും ഇതെല്ലാം സത്യമാണ് ...

കുട്ടികള്‍ കള്ളം പറയില്ല എന്ന് പലപ്പോഴും ഞാന്‍ സ്വയം അങ്ങ് വിശ്വസിപ്പിക്കും ...എന്തിനെയും തെറ്റായ രീതിയില്‍ ആദ്യം കാണരുതല്ലോ...


"ശരി ,ഞാന്‍ വിശ്വസിക്കുന്നു ...എന്നാല്‍ നല്ല ഒരു ഡോക്ടറിനെ പോയി കണ്ടു മരുന്ന് കുടിക്കണം കേട്ടോ ...ഉമ്മയോട് ഞാന്‍ പറഞ്ഞ് എന്ന് പറയണം "


അവനെ ഞാന്‍ എങ്കിലും വിശ്വസിച്ചല്ലോ എന്നര്‍ത്ഥം വെക്കുന്ന സമാധാനം നിറഞ്ഞ ചിരിയോടെ അവന്‍ പറഞ്ഞു ,"ശരി ടീച്ചര്‍ "       .
 ----------------------------------------------------------

ഇതെല്ലാം പെട്ടന്ന് മിന്നിമറഞ്ഞു മനസ്സിന്റെ കണ്ണിനു മുന്നില്‍ ...അതുകാരണം  ഞാന്‍  പലരുടെയും മുന്നില്‍  കെഞ്ചി ...തിരുവനന്തപുരം RCC യില്‍ അഡ്മിറ്റ്‌ ചെയിത  അവനെ ചെന്ന് ഒന്ന് കാണാന്‍ എന്നോടൊപ്പം വരുമോ എന്ന് ചോദിച്ച്   ...പക്ഷെ എല്ലാവരും എന്നെ വിലക്കി "ഇത്രയും ദൂരം പോയി കാണാന്‍ നിനക്കെന്താ ഭ്രാന്താ?" എന്ന് ചോദിച്ച്...ആരും അത്ര കാര്യം ആക്കി എന്‍റെ വികാരത്തെ  എടുത്തില്ല എന്നതാണ് സത്യം  ....അപ്പോള്‍ ഞാന്‍ മനസ്സില്‍ അമര്‍ഷം കടിച്ചു പിടിച്ചു ഉള്ളില്‍  പറഞ്ഞ് "എനിക്കറിയാം നാളെ മരണപെട്ടാല്‍ നിങ്ങള്‍ എന്നെ എത്ര ദൂരത്തേക്ക്   വേണമെങ്കിലും കൊണ്ടുപോകും ...".

അങ്ങിനെ നാളുകള്‍ നീങ്ങി ... അവന്‌ വേണ്ടിയുള്ള എന്‍റെ  പ്രാര്‍ഥനകള്‍ ഉത്തരം നല്കപെടുന്നതായി എനിക്ക് തോന്നി ...അവന്‍ അസുഖം ഭേദം ആയി നാട്ടിലെ മറ്റൊരു ആശുപത്രിയിലേക്ക് വന്നു ...അവിടുന്ന് അവന്‍ സ്കൂളിലെ  മറ്റൊരു കുട്ടിയായ,  അവന്‍റെ പ്രിയ  കുട്ടുകാരനോട് എനിക്കായി ഒരു കാര്യം പറഞ്ഞ് വിട്ടു...


"ടീച്ചര്‍ ഞാന്‍ ഉടനെ വരും ക്ലാസ്സിലോട്ട് ...എല്ലാവരെയും എനിക്ക് കാണണം "...


എന്നൊക്കെ...ഞാന്‍ വളരെ പ്രതീക്ഷയോടെ ഇരുന്നു,അവന്‍റെ തിരിച്ചുവരവ്നായി  ...അവന്‍റെ വീട്ടിലേക്കും മറ്റും വിളിച്ചു സുഖാന്യേഷണങ്ങള്‍ നടത്തികൊണ്ടിരുന്നു ...അവന്‍റെ വീട്ടുകാരും തെല്ല്  ആശ്വാസത്തിലേക്ക് വന്നിരുന്നു ...

അങ്ങിനെ ഇരിക്കെ പെട്ടന്നായിരുന്നു രാത്രി ആ ഫോണ്‍ കാള്‍ വന്നത് ..ഒട്ടും പ്രതീക്ഷിക്കാതെ ഹസീബിന്റെ ആ കൂട്ടുകാരന്‍ വിളിച്ചു... 

"ടീച്ചര്‍ ഹസീബ് ...."..
."ഹസീബ് അവന്‌ സുഖം തന്നെയല്ലേ...എന്തെ ഈ അസമയത്ത്  നീ വിളിച്ചേ കുട്ടി ?"...
"ടീച്ചര്‍ ഹസീബ്....അവന്‍... മരിച്ചു"...

വളച്ചൊടിച്ചു പറയാന്‍ എന്‍റെ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു ...ആ വാര്‍ത്ത  ഹൃദയത്തില്‍  കുത്തിത്തറക്കുന്ന ഒരു  അമ്പായി...ഒന്നും പറയാന്‍ കഴിയാതെ ...ഞാന്‍ ഫോണ്‍ വച്ച് ...ഞാന്‍ എന്‍റെ റൂമിലേക്ക്‌ ഓടി,കതകടച്ചു ,ആരും അറിയാതെ  ‍ ഒരു പാട് കരഞ്ഞു ....ആരോടൊക്കെയോ എനിക്ക് പരിഭവം തോന്നിയ നിമിഷം ...]
---------------------------------------------------------------------------------------------

അവനെ ഇന്ന് കാണും നാളെ കാണും എന്ന് പ്രതീക്ഷിച്ച് പ്രതീക്ഷിച്ച്  ഞാന്‍ തള്ളി നീക്കിയ നിമിഷങ്ങളോട് ഞാന്‍ പരിഭവം പങ്കിട്ടു ....
---------------------------------------------------------------------
വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് ,ഈ ഇളം പ്രായത്തില്‍ വേദനകള്‍ ഒരു പാട് തിന്ന്,ഒന്നും അറിയാതെ നിഷ്കളങ്കമായി നീ പോയി ....നിന്നെ ഞാന്‍ എന്തൊക്കെ പഠിപ്പിച്ചു ...പലതും പഠിപ്പിക്കാന്‍ ശ്രമിച്ചു ...ഇന്ന് അതൊന്നും ആവശ്യമില്ലാത്ത  ഒരു ലോകത്തേക്ക് ,ഇതിനേക്കാള്‍ സത്യമുള്ള ലോകത്തേക്ക് നീ യാത്രയായി ....ഹസീബ് ...ഇനി നിന്നെ കാണാന്‍ ആവില്ല ഈ ടീച്ചര്‍ക്ക്‌ ...അല്ലെ ???....
------------------------------------------------------------------------------------------------
[അവന്‍റെ അന്ത്യയാത്രക്ക് യാത്രാ മംഗളങ്ങള്‍, പ്രാര്‍ഥനയില്‍ പൊതിഞ്ഞു  സമര്‍പ്പിക്കാന്‍ ചെന്നപ്പോള്‍ എന്തൊ എനിക്ക് തോന്നി അവന്‍ എന്നോട് സംസാരിച്ചു എന്ന് ...[എന്‍റെ മനസ്സിന്റെ വികൃതി ]

"ടീച്ചര്‍ ഇപ്പോഴെങ്കിലും വന്നല്ലോ ...കാണാതെ പോവേണ്ടി വരുമോ എന്ന് കരുതി ...ടീച്ചര്‍ എന്‍റെ മുടിയെല്ലാം കൊഴിഞ്ഞു പോയി. ..ഇനി അല്ലെങ്കിലും എനിക്ക് എന്‍റെ കൂട്ടുകാര്‍ക്കിടയില്‍ ഇങ്ങിനെ വന്നിരിക്കാന്‍ കഴിയില്ല ടീച്ചര്‍ ...പഴയപോലെ പഠിക്കാനും കഴിയില്ല ...അത് കൊണ്ടു ഞാന്‍ പോവട്ടെ...ടീച്ചര്‍ എനിക്ക് വേണ്ടി, ഞാന്‍ പറഞ്ഞില്ലെങ്കിലും പ്രാര്‍ഥിക്കും എന്നറിയാം ..എന്നാലും പറയട്ടെ ഞാന്‍ അവസാനമായി ...എനിക്ക് വേണ്ടി പടച്ചവനോട്‌ പ്രാര്‍ഥിക്കണം ... ...ടീച്ചര്‍ കരയരുത് ഇനി ...അതെനിക്ക് വലിയ വിഷമം ഉണ്ടാക്കും ."...

ഉടനെ ഞാന്‍ കണ്ണീര്‍ തുടച്ചു ...അവനെ ഒരു നോക്കു കൂടി  നോക്കി വേഗം ഞാന്‍ അവിടുന്ന് അടുത്ത  റൂമില്‍ പോയി,[കാരണം അവിടെ നിന്നാല്‍  ഇനിയും അവനെ വിഷമിപ്പിചാല്ലോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു   ]...അവിടെ അവന്‍റെ ഉമ്മയെ കണ്ടു  ...വേദന കടിച്ചമര്‍ത്തി ഇരുന്നു ഖുര്‍ആന്‍ ഓതുന്ന അവന്‍റെ ഉമ്മനോടും അവന്‍ പറഞ്ഞ് കാണും "കരയരുത് " എന്ന് ...വിറയാര്‍ന്ന വിതുമ്പുന്ന  ചുണ്ടുകളോടെ , കണ്ണീര്‍ തുടച്ചു,  ആ ഉമ്മ എന്നെ തലയുയര്‍ത്തി ഒന്ന് നോക്കി,  അവര്‍ക്കോ എനിക്കോ പരസ്പരം ഒരു വാക്കുപോലും പറയാന്‍ ആകാതെ കുറച്ച് നിമിഷങ്ങള്‍ ...

 അവര്‍ക്കായി ഞാന്‍ മനസ്സില്‍ പ്രാര്‍ഥിച്ചു; " പടച്ചവനെ നിന്‍റെ ഈ കടുത്ത  പരീക്ഷണത്തെ അതിജയിക്കാനുള്ള കഴിവ് നീ ഇവര്‍ക്ക് നല്‍കേണമേ "...

 തൊട്ടടുത്ത റൂമില്‍  ഗള്‍ഫില്‍ നിന്നും അപകടം പറ്റി കാലില്‍ പ്ലാസ്റ്റെരുമായി അവന്‍റെ ഉപ്പ... ആ രണ്ടു വേദനകളും കടിച്ചു പിടിച്ച്  കിടക്കുന്നത്  ഞാന്‍ കണ്ടു...


അവനെ പോലെ തന്നിരിക്കുന്ന അവന്‍റെ സഹോദരങ്ങളെ നോക്കാന്‍ എന്‍റെ കണ്ണുകള്‍ക്ക്‌ ശേഷി ഉണ്ടായിരുന്നില്ല ....
-----------------------------------------------------------------
തൊട്ടടുത്തുള്ള  ഒരു പള്ളിയില്‍ തന്നെയായിരുന്നു ഹസീബിനെ  മറ ചെയിതതും ...എന്നും അത് വഴി ഞാന്‍  സ്കൂളിലേക്ക് ബസ്സില്‍ പോകുമ്പോള്‍, സ്കൂളിലേക്ക് പോകാന്‍ ബാഗും തുക്കി പുഞ്ചിരിച്ചുകൊണ്ടു  ബസ്സ്  കാത്തുന്നിന്നിരുന്ന അവനെ ഇന്ന് കാണുക , ബസ്സില്‍ ഇരുന്നാല്‍  കാണാവുന്ന അത്ര അടുത്തുള്ള ആ പള്ളിത്തൊടുവില്‍ ......എന്തൊ അവിടെ എത്തുമ്പോള്‍ എവിടുനിന്നോ ഒരു ധ്വനി മനസ്സിലേക്ക് ശക്തിയായി കേറി വരും ..  
 "ടീച്ചര്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കില്ലേ " ...
[അവന്‍ എന്നെ ഓര്‍മ്മപെടുത്തുന്നതായിരിക്കും ഒരു പക്ഷെ.(മനസ്സിന്റെ  മറ്റൊരു വികൃതി ) ... ]
------------------------------------------------------
നിന്‍റെ  വേദന നിന്‍റെ വേണ്ടപ്പെട്ടവരെന്നു കരുതി  വേദനയോടെ സ്കൂളില്‍  അറിയിച്ച നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു  .. തിരിച്ചു കിട്ടിയ പ്രതികരണം എന്നെ വല്ലാതെ വേദനിപ്പിച്ചു ...ഞാനെല്ലാം ഉള്ളിലൊതുക്കി നിനക്കായി പ്രാര്‍ഥിച്ചു ....പക്ഷെ ആരുടെ പ്രാര്‍ത്ഥനകള്‍ക്കും നിന്നെ തടഞ്ഞു നിര്‍ത്താനായില്ലല്ലോ കുട്ടി ...

ഫോര്മാലിട്ടീസ് ഇല്ലാത്ത ലോകത്തേക്ക് നീ പോയി ...ഒരു പാട് ഫോര്മാലിട്ടീസ് ബാക്കി വച്ച് ...നീ പോയപ്പോള്‍ നിന്‍റെ വിടവ് അവര്‍ അറിഞ്ഞു ...എന്തൊക്കെയോ ഔപചാരികത അവര്‍ ചെയിതു കൂട്ടി ...താല്പര്യം ഇല്ലാതെയെങ്കിലും അതിന്റെ ഒരു ഭാകം ആകേണ്ടി വന്നു എനിക്ക് ...

സ്കൂളിലെ  സമയമെടുത്ത  മൌനപ്രാര്‍ത്ഥന...ഒരു മിനുട്ട് ...അതും ഹാഫ് ഇയര്‍ലി    പരീക്ഷക്ക്‌ ഇടയില്‍ ....ചോദ്യ പേപ്പറും ആന്‍സര്‍ ഷീറ്റും കുട്ടികള്‍ക്ക് മുന്നില്‍ ...അങ്ങിനെ ആ വലിയ ഫോര്‍മാലിറ്റി കഴിഞ്ഞു ...ഹസീബ് , അതിനെ ഈ ലോകര്‍ക്ക് ,നീ ഏറ്റവും ഇഷ്ട്ടപെട്ട നിന്‍റെ സ്കൂള്‍ന്  നേരം കിട്ടിയതൊള്ളൂ ...അവരോടു നീ ക്ഷമിക്കു  ......
-----------------------------------------------------------------------
അവന്‍റെ  വേദനയുള്ള അസുഖത്തെ കുറിച്ച് അറിഞ്ഞ നേരം, ഞാന്‍ അവരെ അറിയിച്ചനേരം...അവര്‍ എന്നോട് പറഞ്ഞ് "റോള്ളിഇല്‍ നിന്ന് റിമുവ്  ചെയ്യു ആ കുട്ടിയെ...ഇനിയൊന്നും ആ കുട്ടി തിരിച്ച് വരില...വന്നാല്‍ തന്നെ അപ്പോള്‍ ആലോചിക്കാം ...   "-ഒരു ഞെട്ടലിന്റെ തിരിച്ചറിവോടെ ആ ഫോര്‍മാലിറ്റി ,ഒഫീഷ്യല്‍ ഫോര്‍മാലിറ്റി ഞാന്‍ വേദന കടിച്ചമര്‍ത്തി ‍ ഉടനെ തീര്‍ത്തു ...പക്ഷെ മനസ്സിന്റെ റോള്ളില്‍ നിന്നും നിന്നെ റിമുവ് ചെയ്യാന്‍ എനിക്ക് കഴിയില്ല കുട്ടി ...നീയെന്നും കാണും ഈ ടീച്ചറുടെ മനസ്സില്‍ ...ഒരു പ്രാര്‍ഥനയായി ...ഒരു നല്ല കുട്ടിയായി ..കാരണം നീ സ്വര്‍ഗത്തില്‍ ആവുമല്ലോ ...സര്‍വശക്തന്‍ നിന്നെ ഏറെ സ്നേഹിക്കുന്നു ...അതാ ഈ ലോകത്ത് ജീവിച്ചു കളങ്കപ്പെടുന്നതിന് മുന്നെ നിന്നെ വേഗം തിരികെ വിളിച്ചത് ... 


 നിനക്കായി എന്‍റെ പ്രാര്‍ത്ഥന നിര്‍ഭരമായ അശ്രു പുഷ്പ്പങ്ങള്‍...


Flowers Wishes   graphics for hi5 Comments