വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Tuesday, June 1, 2010

ടീച്ചര്‍ പഠിച്ച ജീവിത പാഠം

 "എ ബി സി" അറിയാത്ത കുട്ടികള്‍, "ഈസ്‌ വാസ്" എന്ത് എന്ന അറിയാത്ത കുട്ടികള്‍ ഒമ്പതാം തരം വരെ  എത്തുന്നത്  ടീച്ചേര്‍സ്ന്റെയും  നമ്മുടെ  evaluational സിസ്റ്റത്തിന്റെയും  പോരായിമയാണ് പലപ്പോഴും വിളിച്ചു പറയുന്നത്   ...മിക്ക സ്കൂ ളിലും   ഒന്‍പതാം ക്ലാസ്സ്‌ വരെ എല്ലാവരെയും അങ്ങിനെ തള്ളി കേറ്റി വിടും ..

ഒരിക്കല്‍ തന്‍റെ ക്ലാസ്സിലെ വളരെ മോശമായ കുട്ടിക്ക് പത്തില്‍ ഒന്‍പതോ എട്ടോ internal assignment ഇനു മാര്‍ക്ക് കൊടുക്കാത്തതിനു ഭീഷണി  പോലും ഒരു  ക്ലാസ്സ്‌ അധ്യാപകന്റെ വായയില്‍ നിന്നും കേള്‍ക്കാന്‍ ഇടവന്നു ..."seniors പറയുന്നത് ഇന്നലെ വന്നു കേറിയ ജൂനിയര്‍ ടീചെര്സ്‌ അങ്ങട്ട് കേട്ടാ മതി ...അല്ലാതെ പുതിയ പരിഷ്കാരങ്ങളും മറ്റും കൊണ്ട് വന്നു സ്കൂളിന്റെ വിജയ ശതമാനം കുറച്ചാല്‍ ...[എന്‍റെ നേര്‍ക്ക് കൈ ചൂണ്ടി ആ അദ്ധ്യാപകന്‍ ...കേള്‍ക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഭീഷണിയും മുഴക്കി "ഇനിയും ഈ സ്കൂള്‍ ലില്‍ ഒക്കെ തന്നെയല്ലേ... കാണിച്ചു തരാം " എന്ന ഒരു തരം റാഗ്ഗിംഗ് സ്വരം കൂടി കലര്‍ത്തി വിളമ്പി...പിന്നെ ആ സ്കൂളിലെ എന്‍റെ നിലനില്‍പ്പ്‌ ഇനി അധികം പറയണ്ടല്ലോ ..ഊഹികാവുന്നതെ ഒള്ളൂ ല്ലേ ???..ഇങ്ങിനെ പലതരം ഈഗോ ക്ലാഷുകള്‍ മാത്രം ആയി പോകുന്നു പല വിദ്യാലയങ്ങളിലെയും സ്റ്റാഫ്‌ മുറികള്‍ എന്നത് ഏത് ടീച്ചറും ഉള്ളിലെങ്കിലും സമ്മതിക്കും] ...

പലരുടെയും പഠിപ്പിക്കലും  ചിലപ്പോള്‍ ഒഴപ്പ് രീതിയില്‍ ആകും...ഇനി ടീച്ചര്‍മാര്‍ ആത്മാര്‍ഥമായി പഠിപ്പിച്ചാല്‍ വീട്ടുകാര്‍ ഫോളോ അപ്പ്‌ നടത്തില്ല ...സ്കൂളിലേക്ക് വിട്ടാല്‍ അവരുടെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് കരുതുന്ന പാവം മാതാപിതാക്കള്‍ ...ചില വീട്ടുകാര്‍ക്ക് അവരെ പഠിപ്പിക്കാനോ ശ്രദ്ധിക്കാനോ ഉള്ള അറിവ് കാണില്ല ...ഇതെല്ലാം കുട്ടികള്‍ പലപ്പോഴും മുതലെടുക്കും ...ആരെയും കുറ്റപെടുത്താന്‍ കഴിയാത്തൊരു  വല്ലാത്ത അവസ്ഥ ..ചില കുട്ടികളുടെ വീട്ടിലെ സ്ഥിതി നേരില്‍ കണ്ടാല്ലോ ഞെട്ടി പോകും ....അവര്‍ ക്ലാസ്സില്‍ എങ്കിലും വന്നു സ്വസ്ഥമായി ഇരിക്കട്ടെ എന്ന് തോന്നും ...അത്രയ്ക്ക് ദുസ്സഹമായ അവസ്ഥ വീട്ടില്‍ ....

 ഒരു സ്കൂള്‍ അനുഭവം,എന്‍റെ ബി.എട്  ടീച്ചിംഗ് പ്രാക്ടീസ് അനുഭവ കഥയാണ്   താഴെ  ...

എന്‍റെ ക്ലാസ്സിലെ ഒരു ആണ്‍കുട്ടി  സ്ഥിരമായി ലേറ്റ് ആയി വരും ...ഞാന്‍ പുതുതായി ചാര്‍ജ് എടുത്തതു കൊണ്ടും ,വടി എടുക്കില്ല എന്ന് മനസ്സില്‍ തീരുമാനിച്ചതുകൊണ്ടും അവനെ ആദ്യത്തെ രണ്ടു ആഴ്ചയും വാണ്‍ ചെയിതു വിട്ടു ...സ്റ്റാഫ്‌ റൂമില്‍ ചെന്ന് അവരുടെ പഴയ ക്ലാസ്സ്‌ ടീച്ചര്‍നോട് കാര്യം പറഞ്ഞ് .[.എന്നും ആദ്യത്തെ പീരീഡ്‌ന്റെ അവസാനം എത്തുന്ന ആ കുട്ടി മിക്ക ടീച്ചേര്‍സ്ന്റെയും കണ്ണിലെ കരടായിരുന്നു] അവരുടെ മറുപടി സത്യം പറഞ്ഞാല്‍ ഈ ജോലി ആദ്യമായി കൈകാര്യം ചെയ്യുന്ന എനിക്ക് മടുപ്പ് ഉളവാക്കി     
"ടീച്ചര്‍ പുതുതായിട്ട ...ആ കുട്ടി തല തെറിച്ചതാ...എത്ര പറഞ്ഞാലും അത് നേരെയാവില്ല...എല്ലാരുടെ കൈയ്യില്‍നിന്നും അവന്‌ കണക്കിന് കിട്ടാറുണ്ട് ..മിക്ക പോഴും പുറത്തു നിര്‍ത്തും ...അല്ലാതെ എന്ത് ചെയ്യാന്‍ ...".
എന്തൊ ആ ടീച്ചര്‍ പറഞ്ഞത് എനിക്കത്ര പിടിച്ചില്ല ..പക്ഷെ ഞാന്‍ ഒന്നും പറയാന്‍ പോയില്ല ....
അങ്ങിനെ  പിറ്റേനാള്‍ അവന്‍ വീണ്ടും പതിവ് പോലെ ഒരു കൂസ്സലും ഇല്ലാത്തെ വന്നു നിന്നു  ...ക്ലാസ്സ്‌ എടുക്കുമ്പോള്‍ വാതിലിനു മുന്നില്‍ ...നീളം തീരെ ഇല്ലാത്തതു കൊണ്ടു തന്നെയാകും അവന്‍റെ മുഖത്ത് ഒരു ഓമനത്തം ഉണ്ടായിരുന്നു ...പക്ഷെ കണ്ണില്‍ ഒരു കനല്‍ എരിയുന്നതുപോലെ എനിക്ക് തോന്നി ...പക്ഷെ ഇതൊന്നും പുറത്തു കാണിക്കാതെ കുറച്ച് ഗൌരവം പിടിച്ച് അവനെ അടുത്തുവിളിച്ചു ...അടുത്തു വന്ന ഉടനെ അവന്‍ അവന്‍റെ കുഞ്ഞ് കൈ നീട്ടി ...അടി വാങ്ങാന്‍ ...[കാരണം ഇന്നലെ പറഞ്ഞിരുന്നു ഞാന്‍ 
"ഇനി നാളെയും ഇത് ആവര്‍ത്തിച്ചാല്‍ നീ എന്‍റെ കൈയില്‍ നിന്ന് മേടിക്കും എന്ന് "]...
അവന്‍റെ ആ കുഞ്ഞ് കൈകള്‍ ഞാന്‍ താഴ്ത്തിയിട്ടു ഒന്ന് പുഞ്ചിരിച്ചു ...എന്നിട്ട് പറഞ്ഞ് ..
 "പോയി ഇരിക്ക് "...
അവന്‍റെ കണ്ണിലും ഞാന്‍ കണ്ട് ഒരു പുഞ്ചിരി ....ക്ലാസ്സ്‌ കഴിഞ്ഞു ഞാന്‍ പോകുമ്പോള്‍ അവനെ വിളിച്ചു. പുറത്തു വരാന്തയില്‍  കൊണ്ട് പോയി സ്വകാര്യംമായി ചോദിച്ച് ..
"എന്താ പറഞ്ഞാല്‍ കേള്‍ക്കാത്തെ  കുട്ടി നീ? ...എന്തുകൊണ്ടാ നീ  ഇങ്ങിനെ വൈകി വന്നു എല്ലാ ടീചെര്സിന്റെ കൈയ്യില്‍ നിന്നും എന്നും രാവിലെ അടി വാങ്ങുന്നെ ?കാരണം പറയരുതോ ?"
എന്നെ നോക്കി,ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തെ മറുപടി   അവന്‍ പറഞ്ഞു... 
"ടീച്ചര്‍ക്കും ഇന്നെ മറ്റുള്ളവരെ പോലെ തല്ലി കൂടെ..
ന്നാപ്പോ ഒരു പ്രശ്നൂം ഇല്ലല്ലോ  ?"...
ഞാന്‍ ഒന്ന് ഞെട്ടി സത്യത്തില്‍ ..അത് പുറത്തു കാണിക്കാതെ വീണ്ടും ഞാന്‍ പറഞ്ഞു 
"അത് കൊണ്ട് എന്ത് കാര്യം ..നീ വീണ്ടും അത് പോലെ തന്നെ ..
.ടീചെര്സിനോട് കാരണം പറഞ്ഞു കൂടെ ..
എത്ര നാളാ ഈ അടിയും വാങ്ങി ഇങ്ങിനെ പോവുക..."...
അവന്‍  വളരെ പക്വമായി പറഞ്ഞു 
"അതിനു ഒരു ടീച്ചറും എന്നോട് ഇത് വരെ കാരണം ചോദിച്ചില്ലല്ലോ ?
പല ടീച്ചറും ചോദ്യവും അടിയും ഒപ്പം തരും ...
അപ്പൊ കൈ വേദനികുമ്പോ മറുപടി പറയാന്‍ ഇനിക്ക് കൈയുല ടീച്ചര്‍ ..
ഇപ്പൊ കിട്ടി കിട്ടി ശീലോം  ആയി ...
ടീച്ചര്‍ പുതിയതായിട്ട ഈ ചോദ്യം ഒക്കെ "...
അവനോടു എന്താ മറുപടി പറയേണ്ടത് എന്നറിയാതെ കുഴങ്ങി ഞാന്‍ അപ്പോള്‍ ...
"ശരി കഴിഞ്ഞതൊക്കെ കഴിഞ്ഞു ...
ഇത്ര ദിവസവും ഞാന്‍ നിന്നെ അടിക്കാതെ 
കാരണം ചോദിച്ചില്ലേ ഇനി പറ ...
എന്താ നീ വൈകി വരുന്നേ ?"
അവന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി ....ഉടനെ കണ്ണുകള്‍ കവിഞ്ഞൊഴുകാന്‍ സമ്മതികാതെ അവന്‍ അത് തുടച്ചു നീക്കി, മെല്ലെ വിങ്ങല്‍ ഒതുക്കി പറഞ്ഞു 
"ടീച്ചര്‍ എന്‍റെ വീട് ഒരു പാട് ദുരെയാണ് ..." 
 "ഓഹോ !അവിടുന്ന് ബസ്സും ഒന്നും ഇല്ലേ സ്കൂളിലേക്ക് ?"
 "ഉണ്ട് ,പടിക്കകൂടി തന്നെ പോകും ബസ്സ്‌ ഒക്കെ "
 "അപ്പൊ പിന്നെ എന്താ ?" 
"അതില് കേറാന്‍ പൈസവേണ്ടേ ടീച്ചര്‍" ...
"ശരി,സമ്മതിച്ചു ...നിനക്ക് പോയിവരാന്‍ പൈസ ഞാന്‍ തരാം..
അപ്പൊ ഇനി നേരത്തെ വരല്ലോ ക്ലാസ്സില്‍ക്ക്"..
"ഇല്ല ടീച്ചര്‍ " 
"അതെന്താ ?" 
"ടീച്ചര്‍ അതെല്ല ന്‍റെ പ്രശനം ...
അത് ഞാന്‍ ഇന്നേ വരെ ആരോടും പറഞ്ഞിട്ടില്ല ഇവിടെ .."..
കാരണം പറയാതെ ഒഴിഞ്ഞു മാറാന്‍ നോക്കുന്ന അവന്‍റെ ഉള്ളില്‍ അവന്‍ വെള്ളം കോരി ഒഴിച്ചു കെടുത്താന്‍ നോക്കുന്ന ആ  കനല്‍ പുകയുന്നത് കണ്ട് വീണ്ടും എന്‍റെ ഒരു ശ്രമം.  
" ശരി എന്ന നിന്‍റെ ഉപ്പനോടും ഉമ്മനോടും എന്നെ വന്നു  ഒന്ന് കാണണംന്നു പറ .
അവര് പറയുമോ നോക്കട്ടെ കാരണം "...
"ഇല്ല ടീച്ചറെ അവര് ടീചെര്നെ കാണാന്‍ വരില്ല  "...
"അതുശരി,ന്നാ ഞാന്‍ നിന്‍റെ വീട്ടിലേക്കു വന്നു അവരെ കാണുന്നുണ്ട് ...അപ്പോഴോ?"..
"ടീച്ചര്‍ വന്നോള്..പക്ഷെ ഇനിക്ക് കാണിച്ചു തരാന്‍ വീട്ടില്‍ ഉപ്പയില്ല..ഉപ്പ മരിച്ചിട്ട് കുറെയായി...ഇമ്മ തളര്‍ന്നു കിടക്ക ...
ന്‍റെ താഴെ ഒരു അന്ജത്തി,ഒരു ചെറിയ അന്ജനും ആണ്"  
മെല്ലെ മെല്ലെ അവന്‍ പറഞ്ഞുതുടങ്ങി ....
"ഞാന്‍ സുഭയിക്ക് നീക്കും ...
പിന്നെ പേപ്പര്‍ കൊണ്ട് പോയി ഇടും വിടാളില് ...
അത് കൈഞ്ഞാ അടുത്ത വീട്ടിലെ 
ഇക്കാന്റെ തോട്ടത്തിലെ പച്ചകറി ഇര്‍ത്തു
 അത് ചന്തേ കൊണ്ടോയി കൊടുത്തിട്ട്  പോരുന്ന വൈക്കാ സ്കൂള്‍ ലില് കേറാ ...
ഞാനാ കുടുംബം നോക്കുന്നെ  ...
ചിലപ്പോ ഇനി കൂടുതല് ദിവസം  സ്കൂളില്‍ വരാന്‍ പറ്റുല്ല ..
.ഈ വര്‍ഷത്തോടെ ഞാന്‍ പടുത്തം നിര്‍ത്തും ...
അടുത്തവര്‍ഷം ന്‍റെ അന്ജത്തിനെ ചേര്‍ക്കണം സ്കൂള്‍ലില് ..."..
ഇത്രയും പറയുമ്പോള്‍ അവന്‍റെ മുഖത്ത് സങ്കടത്തെക്കാള്‍  "ഇനി എന്ത് " എന്ന ചോദ്യം ചിഹ്നംമാണ് കുടുതല്‍ കാണാന്‍ കഴിഞ്ഞത്  ...അന്ന് രാവിലെ പോലും, ശമ്പളം ഒന്നും കിട്ടാത്ത       ഞാന്‍, എന്‍റെ ഉമ്മാന്റെ കയ്യില്‍ നിന്നും ബസ്‌ കൂലിയും മറ്റും വാങ്ങി അല്ലല്ലില്ലാതെ പോന്നവാളാണ് ഈ ടീച്ചര്‍ ...പഠിപ്പിക്കാന്‍ ചെന്ന എനിക്ക് ആ കുട്ടി നല്‍കിയ ജീവിത പാഠം എത്രയോ വലുതായിരുന്നു ... സത്യത്തില്‍ ഞാന്‍ ആകെ ചെറുതായി പോയി അവന്‍റെ ആ വലിയ ജീവിതത്തിനും മനസ്സിനും  മുന്നില്‍ ..

 ഒന്നും പറയാനോ ചെയ്യാനോ കഴിയാതെ അവന്‍റെ തോളില്‍ തട്ടി "ഇവനായി എന്ത് ഞാന്‍ ചെയ്യും?" എന്ന മറു ചോദ്യവുമായി ഈ പുത്തന്‍ ടീച്ചര്‍ മെല്ലെ നടന്നു നീങ്ങി ...ഒപ്പം  എന്തുകൊണ്ട് മറ്റു നാട്ടുകാരായ ടീച്ചര്‍മാര്‍ അവനോടു ഇതുവരെ കാരണം ചോദിക്കാതിരുന്നു   എന്ന സംശയത്തിനുത്തരം കണ്ടെത്തി എന്ന തെല്ല് ആശ്വാസം മാത്രം കൂട്ടിന്   ...