വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Friday, December 4, 2009

യുക്തിവാദിയോടു ഒരു ചോദ്യം


[ബ്ലോഗുഗളുടെ ഇടയില്‍ രസിച്ചു നടക്കുമ്പോള്‍ മതങ്ങളുടെ  വിമര്‍ശനത്തില്‍ അടിമുടി കുതിര്‍ന്നു കിടക്കുന്ന ചില ബ്ലോഗുഗള്‍  കാണാന്‍ ഇടയായി ..ചിലരുടെ  പ്രസംഗവും കേള്‍ക്കുകയുണ്ടായി ....]

എനിക്കൊരു സംശയം ....കളിയാക്കാനും കുറ്റപെടുത്താനും ചോദ്യം ചെയ്യാനും എല്ലാര്‍ക്കും കഴിയുന്നു  ...എനിക്കും ...പക്ഷെ ഉത്തരങ്ങള്‍ നല്‍കാനും ....ആശ്വാസം നല്‍കാനും നീതിനല്കാനും കഴിയുന്നില്ല ....താങ്കള്‍ എന്ത് പറയുന്നു ???

താങ്കളുടെ യുക്തിയില്‍ പ്രപഞ്ചം എങ്ങിനെ രൂപം കൊണ്ടു???മനുഷ്യഉല്‍പ്പത്തിയെ കുറിച്ച് താങ്കളുടെ വീക്ഷണം ???യുക്തി വാദത്തില്‍ എങ്ങിന്നെ ??????  എവിടെയാണ് മനുഷ്യന് പൂര്‍ണ നീതി ലഭിക്കുക ??? 

ഞാന്‍ ഒരു അന്വേഷിയാണ് ....പലതും പഠിക്കാനും അറിയാനും ഉള്ള ഒരു ത്വര വല്ലാണ്ട് ഉണ്ട് ....സമാധാനം എങ്ങിനെ കൊണ്ടുവരും ജീവിതത്തിലേക്ക് ....മതങ്ങളെ വലിച്ചെറിഞ്ഞാല്‍ ജീവിതത്തിന്റെ വഴിയും ഗതിയും മാര്‍ഗവും ലക്ഷിയവും എന്താണ് ???മരണം എന്ന പ്രതിഭാസം എന്താണ്??? യുക്തി വാദത്തിലൂടെ,മതങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ,മനുഷ്യര്‍ക്കിടയില്‍ പൂര്‍ണ നീതിയും സമാധാനവും കൊണ്ടുവരാന്‍ കഴിയുമോ ???

ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചിലര്‍ അവിടെയും ഇവിടെയും തൊടാതെ മറുപടി തരുന്നു ..പൂര്‍ണ്ണതയില്ലാതെ മറുപടി ...ചിലര്‍ വളരെ ഭംഗിയായ്യി മൌനം കടിച്ചു പിടിച്ചു ഇരിക്കുന്നു ...ഞാനൊന്നും കേട്ടിട്ടും ഇല്ല അറിഞ്ഞിട്ടും ഇല്ല എന്നാ പോലെ ...ചിലര്‍ വിഷയം മാറ്റുന്നു ..ചിലര്‍ എനിക്കിതില്‍ ഒന്നും താല്പര്യം ഇല്ല എന്ന ഒറ്റ വാക്കില്‍ ഉത്തരം നല്കുന്നു ...ഒഴുക്കില്‍ പെട്ട് നീന്തുന്നതിനു എന്തര്‍ത്ഥം ?ചിലര്‍ ശാസ്ത്രതിലേക്ക് കണ്ണും നട്ടിരിക്കുന്നു ഉത്തരത്തിനായി ....മനുഷ്യന്റെ അറിവുകള്‍ പരിമിതം അല്ലെ സത്യത്തില്‍ ...അവര്‍ ഇന്നും പലതിനും ഉത്തരം തേടുന്നു ...ആ ഉത്തരം അല്ലെ ദൈവം എന്ന സത്യം ???

മനസ്സിനെ ആശ്വസിപ്പിക്കുന്ന ഉത്തരങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ ...

സ്നേഹത്തോടെ
ആദില 
[ഒരു പാട് നാള്‍ക്കു മുന്നേ ഒരു യുക്തിവാദിക്ക്  എഴുതിയ കത്തിന്റെ ഒരു ഭാഗം...ഇപ്പോഴും ഉത്തരം കിട്ടയില്ല ആ വ്യക്തിയില്‍ നിന്നും ... ഒരു പക്ഷെ മെയില്‍ കിട്ടി കാണില്ലേ ...അതോ മൌനം കടിച്ചു പിടിച്ചിരിക്കുയാണോ എന്തോ ]