വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Saturday, June 30, 2007

ആ നന്മ നിറഞ്ഞ സ്നേഹ മരം


അവള്‍ മനസിന്‍റെ കോണില്‍ ഒരു മരം നട്ടു-പ്രതീക്ഷയുടെ മരം.സ്നേഹമൊഴിച്ചു,പരിഭവമിട്ടു,ചുറ്റിനും കര്‍ത്തവ്യങ്ങളും കടമകളും കെട്ടി അതിനെ സംരക്ഷിച്ചു.സ്നേഹത്തോടെ പരിപാലിച്ചു പോന്നു...ഒത്തിരി പ്രതീക്ഷകളോടെ.ഒരിത്തിരി മാത്രം പൂക്കളും കായകളും പ്രതീക്ഷിച്ച്.സമയമാകുന്ന മലവെള്ള പാച്ചിലില്‍ ദിവസങ്ങള്‍ വര്‍ഷങ്ങളായി മാറിയത് ഉച്ച മയക്കത്തിനിടയില്‍ അവള്‍ അറിഞ്ഞില.പ്രതീക്ഷിച്ചതില്‍ ഏറെ വളര്‍ച്ച ആ മരത്തിനുണ്ട്.അവളുടെ പ്രാര്‍ത്ഥനയുടെയും കണ്ണുനീരിന്‍റെയും ശക്തി കൊണ്ടാകാം അതിന്‍റെ വേരുകള്‍ അവള്‍ക്കു ചുറ്റിനും ഉണ്ട് ..ആഴത്തില്‍ തന്നെ.അവളെ ബന്ധനസ്ഥയാക്കി കൊണ്ട്‌.അവളുടെ ആ സ്നേഹമരം തളിരിട്ടിട്ടുണ്ട്,കൊമ്പുകളും ചില്ലകളും ഉണ്ട്..ആ വളര്‍ച്ച അവള്‍ സ്വപ്നത്തില്‍ കണ്ടു.പക്ഷെ പൂക്കളില്ല.അവള്‍ക്ക് വേദനച്ചില. പ്രാര്‍ത്ഥനയോടെ കാത്തിരുന്നു ഒരു വസന്തത്തിനായി.ആ പൊന്‍ വസന്തം വാതില്‍ മുട്ടി .പ്രതീക്ഷയോടെ ഓടി ചെന്ന് നോക്കിയപ്പോള്‍ ആ കാഴ്‌ച്ച കണ്ടവള്‍ ഇടിവെട്ടേറ്റപോലെ നിന്നുപോയി.ഒരു ഞെട്ടലോടെ അവള്‍ തിരിച്ചറിഞ്ഞു; ആ മരം ഇപ്പോള്‍ വളരുകയല്ല ,മറിച്ച് തളരുകയാണെന്ന്.ഇലകളെല്ലാം കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു.അതിന്‍റെ ചുറ്റിനും മരുഭൂമി കണക്കെ ഉണങ്ങി വരണ്ടു തുടങ്ങിയിരിക്കുന്നു."പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണം കാലാവസ്ഥയാകാം";ഒരു വഴിപോക്കന്‍ നിര്‍വികാരതയോടെ പറഞ്ഞു മറഞ്ഞു !"അല്ല!!!മനസിലെ ശൂന്യതകളും , ചുറ്റിനുമുള്ള അന്ധകാരവും അര്‍ത്ഥശൂന്യമായ വാക്കുകളും പ്രവര്‍ത്തികളും ആകാം ഒരുപക്ഷെ ... എന്‍റെ പ്രിയ മരത്തിന്‍റെ വളര്‍ച്ചയെ മുരടിപ്പിച്ചത് " അവള്‍ സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു.അവള്‍ നോക്കി നില്കെ ആ നന്മ മരം തളര്‍ന്നു വാടുകയാണ്...അവളുടെ കണ്ണീരാല്‍ അതിനു പുതു ജീവന്‍ നല്‍കാന്‍ പാടുപെട്ടു ...പക്ഷെ ഒരുപാട് വൈകി പോയെന്നവള്‍ തിരിച്ചറിഞ്ഞു.കൂടെ അവളും തളര്‍ന്നിരുന്നു.ഇത്രയും നാള്‍ ആ സ്നേഹമരം അവള്‍ക്ക് തണെലെങ്കിലും നല്‍കിയിരുന്നു...ന്നതിന് അതിനും കഴിയുന്നില്ല.കാരണം,ഇലകളെല്ലാം കൊഴിഞ്ഞു..ജീവിതത്തിന്‍റെ പൊള്ളുന്ന യഥാര്‍ത്യങ്ങളുടെ സൂര്യ കിരണങ്ങള്‍ ആ മര ശികരങ്ങള്‍ക്കിടയിലു‌ടെ അവളെ കരിയിപ്പിച്ചു കളഞ്ഞു.വരാന്‍ പോകുന്ന വസന്തങ്ങളെയും സ്വപ്നം കണ്ട്,കൊഴിഞ്ഞുപോയ പ്രതീക്ഷകളുടെ പരിഭവം പേറി..അവിടെ അവള്‍ ;ആ നഷ്ടസ്വപ്നങ്ങള്‍ക്കിടയില്‍ ഒരു കരിയിലയായി കാലമാകുന്ന കാറ്റില്‍ പാറി പാറി നടക്കുന്നു ....ദിശയറിയാതെ..ഇന്നും.